Connect with us

തിരുവോണ ദിനത്തിൽ ആരാധകർക്കായി മകനെ പരിചയപ്പെടുത്തി അമല പോൾ; വൈറലായി ചിത്രങ്ങൾ

Malayalam

തിരുവോണ ദിനത്തിൽ ആരാധകർക്കായി മകനെ പരിചയപ്പെടുത്തി അമല പോൾ; വൈറലായി ചിത്രങ്ങൾ

തിരുവോണ ദിനത്തിൽ ആരാധകർക്കായി മകനെ പരിചയപ്പെടുത്തി അമല പോൾ; വൈറലായി ചിത്രങ്ങൾ

തെന്നിന്ത്യയിലെ മിന്നും താരമാണ് അമല പോൾ. മലയാളത്തിലൂടെ കരിയർ ആരംഭിച്ച അമല പിന്നീട് തമിഴിലേയ്ക്ക് ചുവടുമാറ്റുകയായിരുന്നു. മൈന എന്ന തമിഴ് ചിത്രത്തിലൂടെയാണ് അമല പോൾ താരമായി മാറുന്നത്. അധികം വൈകാതെ തന്നെ തെന്നിന്ത്യയിലെ തിരക്കുള്ള നായികയായി മാറാനും സാധിച്ചു. നാളുകളുടെ ഇടവേളയ്ക്ക് ശേഷം താരം മലയാളത്തിലേയ്ക്കും തിരിച്ചു വരവ് നടത്തിയിരുന്നു. സോഷ്യൽ മീഡിയയിലും സജീവമാണ് അമല പോൾ.

ഇപ്പോഴിതാ ഓണാഘോഷത്തിന്റെ ഭാ​ഗമായി നടന്ന ഫോട്ടോഷൂട്ടിൽ മകൻ ഇലൈയെ ആരാധകർക്കായി പരിചയപ്പെടുത്തിയിരിക്കുകയാണ് താരം. ഇത് ആദ്യമായി ആണ് അമല മകന്റെ മുഖം വെളിപ്പെടുത്തിയത്. ബോട്ടിൽ ഭർത്താവ് ജ​ഗദിനും മകനുമൊപ്പമിരിക്കുന്ന ചിത്രമാണ് അമല പങ്കുവച്ചത്.

ചുവപ്പ് കരയിലുള്ള ​ഗോൾഡൻ ഡിസൈനുകൾ വരുന്ന സാരിയാണ് അമലയുടെ വേഷം. അതേ നിറത്തിലുള്ള വസ്ത്രമാണ് ജ​ഗദും രണ്ട് മാസം പ്രായമുള്ള ഇലൈയും ധരിച്ചിരിക്കുന്നത്. ‌ആരാധകർക്ക് ഓണാശംസകളും താരം പങ്കുവെയ്ക്കുന്നുണ്ട്.

അടുത്തിടെയാണ് നടി അമ്മയായത്. കഴിഞ്ഞ വർഷം നവംബറിലായിരുന്നു അമലയുടെ വിവാഹം. വൈകാതെ താൻ ഗർഭിണിയാണെന്ന സന്തോഷ വാർത്തയും നടി ആരാധകരെ അറിയിച്ചു. വിവാഹത്തിന് മുമ്പേ താൻ ഗർഭിണിയായിരുന്നെന്നും അമല പറഞ്ഞിരുന്നു.

ആളുടെ എൻട്രി തന്നെ മാസ് ആയിരുന്നു. പ്രതീക്ഷിക്കാതെയുള്ള എൻട്രിയായിരുന്നു. ഇതിപ്പോൾ എന്താണ് ചെയ്യുക, എന്ത് ചെയ്യണമെന്നറിയില്ല. ഞങ്ങൾ അന്ന് വിവാഹിതരല്ല. ഒരുപാട് തീരുമാനങ്ങൾ ഞങ്ങൾക്ക് എടുക്കേണ്ടി വന്നു. പക്ഷെ അത് സംഭവിക്കേണ്ടതായിരുന്നു. കുഞ്ഞുങ്ങളെ പ്ലാൻ ചെയ്യണെമന്ന് നമ്മൾ പറയുമെങ്കിലും അവർക്ക് വരാൻ സമയമായെന്ന് തോന്നുമ്പോൾ അവർ വരും.

ഇലൈയുടേത് അങ്ങനെയൊരു എൻട്രിയായിരുന്നു. ഞാൻ ഏറ്റവും കൂടുതൽ ഒരു മാറ്റം ആഗ്രഹിച്ച സമയത്താണ് ഇലൈ വരുന്നത്. ഇതിനേക്കാൾ മനോഹരമായ മാറ്റം വേറെ എന്താണ്. എല്ലാ ദിവസവും എക്സൈറ്റിംഗ് ആയിരുന്നു. ആൾ വന്നു. ഇപ്പോൾ കുഞ്ഞായി തന്റെ ജീവിതമെന്നും അമല പോൾ വ്യക്തമാക്കിയിരുന്നു.

More in Malayalam

Trending