Malayalam Breaking News
രാജമൗലിയുടെ മകന് വിവാഹിതനാകുന്നു….
രാജമൗലിയുടെ മകന് വിവാഹിതനാകുന്നു….
രാജമൗലിയുടെ മകന് വിവാഹിതനാകുന്നു….
പ്രമുഖ തെലുങ്ക് സംവിധായകന് എസ്.എസ്.രാജമൗലിയുടെ മകന് കാര്‍ത്തികേയ വിവാഹിതനാകുന്നു. ഗായിക പൂജ പ്രസാദാണ് വധു. പ്രശസ്ത സംവിധായകനും നിര്‍മ്മാതാവുമായ വി.ബി രാജേന്ദ്ര പ്രസാദിന്റെ പേരക്കുട്ടിയും നടന് ജഗപതി ബാബുവിന്റെ സഹോദരന് രാമപ്രസാദിന്റെ മകളുമാണ് പൂജ.
തന്റെ വിവാഹ വാര്‍ത്ത കാര്‍ത്തികേയ തന്നെയാണ് ട്വിറ്ററിലൂടെ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ വെച്ചായിരുന്നു വിവാഹനിശ്ചയം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
രാജമൗലിയുടെ സഹായിയായി സിനിമകളില്‍ പ്രവര്‍ത്തിക്കുകയാണ് കാര്‍ത്തികേയ ഇപ്പോള്‍. ഒരു ഡോക്യുമെന്റിയുടെ ഭാഗമായി കാര്‍ത്തികേയ കുറച്ചുനാളുകള്‍ക്ക് മുന്‍പ് കേരളത്തില്‍ എത്തിയത് വാര്‍ത്തകളിലിടം പിടിച്ചിരുന്നു. രാജമൗലിയുടെ ചിത്രങ്ങളായ ബാഹുബലി ഒന്നും രണ്ടും ഭാഗങ്ങളിലടക്കം കോസ്റ്റിയൂം ഡിസൈനറായ രാമയാണ് കാര്‍ത്തികേയയുടെ അമ്മ.
Rajamouli son will get marriage soon
