തനിക്ക് എന്തുകൊണ്ട് ആര്‍ആര്‍ആറിന്റെ ഹിന്ദി റൈറ്റ്സ് തന്നില്ലെന്ന് കരണ്‍ ജോഹര്‍; ബാഹുബലി വെച്ച് കോടികള്‍ ഉണ്ടാക്കിയിട്ട് ഒരു ഫോണും ബ്ലൂടൂത്ത് സ്പീക്കറുമല്ലാതെ തനിക്ക് എന്ത് തന്നെന്ന് രാജമൗലി
തനിക്ക് എന്തുകൊണ്ട് ആര്‍ആര്‍ആറിന്റെ ഹിന്ദി റൈറ്റ്സ് തന്നില്ലെന്ന് കരണ്‍ ജോഹര്‍; ബാഹുബലി വെച്ച് കോടികള്‍ ഉണ്ടാക്കിയിട്ട് ഒരു ഫോണും ബ്ലൂടൂത്ത് സ്പീക്കറുമല്ലാതെ തനിക്ക് എന്ത് തന്നെന്ന് രാജമൗലി
തനിക്ക് എന്തുകൊണ്ട് ആര്‍ആര്‍ആറിന്റെ ഹിന്ദി റൈറ്റ്സ് തന്നില്ലെന്ന് കരണ്‍ ജോഹര്‍; ബാഹുബലി വെച്ച് കോടികള്‍ ഉണ്ടാക്കിയിട്ട് ഒരു ഫോണും ബ്ലൂടൂത്ത് സ്പീക്കറുമല്ലാതെ തനിക്ക് എന്ത് തന്നെന്ന് രാജമൗലി
രാജമൗലിയുടെ സംവിധാനത്തില്‍ പുറത്തെത്തി അന്താരാഷ്ട്ര തലത്തിലേയ്ക്ക് എത്തിപ്പെട്ട ചിത്രമായിരുന്നു ആര്‍ആര്‍ആര്‍. ഇപ്പോഴിതാ ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരം ലഭിച്ചതിന്റെ ആഘോഷ പരിപാടിയില്‍ വെച്ച് കരണ്‍ ജോഹറും രാജമൗലിയും തമ്മില്‍ നടന്ന ഒരു സംഭാഷണമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
ബാഹുബലിയുടെ ഹിന്ദി റൈറ്റ്സ് തനിക്ക് തന്നിരുന്നല്ലോ അതുപോലെ എന്തുകൊണ്ട് ആര്‍ആര്‍ആറിന്റെ കാര്യത്തില്‍ ചെയ്തില്ല. എന്ന കരണിന്റെ ചോദ്യത്തിനാണ് രാജമൗലിയുടെ മറുപടി.
‘ഞാന്‍ നിങ്ങള്‍ക്ക് ബാഹുബലിയുടെ ഹിന്ദി റൈറ്റ്സ് തന്നു. നിങ്ങള്‍ അത് വെച്ച് കോടികള്‍ ഉണ്ടാക്കി. ഒരു നിര്‍മ്മാതാവ് ഇത്രയും പണം ഉണ്ടാക്കുമ്പോള്‍, സാധാരണയായി ഒരു സംവിധായകന് എന്ന നിലയില്‍, ഞാന്‍ കുറച്ച് സമ്മാനങ്ങള്‍ പ്രതീക്ഷിച്ചു സര്.
പക്ഷേ എനിക്ക് എന്ത് തന്നു? താങ്കളുടെ ടോക്ക് ഷോയ്ക്ക് വിളിച്ചിരുന്നു. നിങ്ങള്‍ എനിക്ക് ഒരു ഫോണും ബ്ലൂടൂത്ത് സ്പീക്കറും തന്നു, ഇപ്പോള്‍ നിങ്ങള്‍ക്ക് ആര്‍ആര്‍ആര്‍ ഹിന്ദിയുടെ അവകാശം വേണം.
ജയന്തിലാല്‍ സാറിനെ നോക്കൂ, ആര്‍ആര്‍ആര്‍ വിജയിച്ചതിന് ശേഷം ബാന്ദ്രയില്‍ കടലിനഭിമുഖമായ ഒരു ഫ്ലാറ്റ് അദ്ദേഹം എനിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. അതും നിങ്ങളുടെ വീടിന്റെ തൊട്ടടുത്ത് തന്നെ.’ എന്നും അദ്ദേഹം തുടര്‍ന്നു,
‘ജൂബിലി ഹില്‍സിലെ 1 ഏക്കര്‍ പ്ലോട്ട് എന്റെ നിര്‍മ്മാതാവ് ഡി.വി.വി. ദനയ്യ എനിക്ക് വാഗ്ദാനം ചെയ്തതെന്തെന്ന് അറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടിപ്പോകും,’ എന്നും രാജമൗലി കൂട്ടിച്ചേര്‍ത്തു. കരണ്‍ ജോഹറിന് രാജമൗലി നല്കിയ ഈ മറുപടിയെ കയ്യടികളോടെയാണ് ആരാധകര്‍ വരവേറ്റത്.
പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായിരുന്നു ബ്ലെസ്സിയുടെ സംവിധാനത്തിൽ പുറത്തെത്തിയ ആടുജീവിതം. മികച്ച നടനുള്ള സംസ്ഥാന പുരസ്കാരവും നടന് ലഭിച്ചിരുന്നു....
നടനും മോട്ടിവേഷണൽ സ്പീക്കറും അഡ്വക്കേറ്റുമായ ഡോ. ക്രിസ് വേണുഗോപാലും, നടിയും നർത്തകിയുമായ ദിവ്യ ശ്രീധറും കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു വിവാഹിതരായത്. ഗുരുവായൂർ...
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് വിക്രം. നടന്റെ വീര ധീര ശൂരൻ എന്ന ചിത്രമാണ് തിയേറ്ററുകളിലെത്തിയിരിക്കുന്ന്. ബോക്സ് ഓഫീസില്‍ മികച്ച പ്രതികരണമാണ്...
മലയാളി പ്രേക്ഷകർക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത, പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ താരമാണ് നടി ദേവയാനി. പകുതി മലയാളി ആയ ദേവയാനിയുടെ കരിയർ ആരംഭിക്കുന്നത്...