Connect with us

‘പിന്നോക്ക സമുദായത്തില്‍പ്പെട്ട അധ്യാപകനായതുകൊണ്ട് മാത്രം അദ്ദേഹത്തെ ഉഴപ്പനെന്ന് മുദ്രകുത്തിയത് അടൂരിന്റെ ജാതി ബോധം’; അടൂരിനെ തുറന്ന കത്തെഴുതി വിദ്യാര്‍ത്ഥികള്‍

News

കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ അധ്യാപകനെ ഉഴപ്പന്‍ എന്ന് വിളിച്ച അടൂര്‍ ഗോപാലകൃഷ്ണനെതിരെ തുറന്ന കത്തെഴുതി പ്രതിഷേധിച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ത്ഥികളും പൂര്‍വ്വ വിദ്യാര്‍ത്ഥികളും. ഇന്‍സ്റ്റിറ്റിയൂട്ടിലെ വിവാദങ്ങളെക്കുറിച്ചസംസാരിക്കവേ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അടൂര്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ അധ്യാപകനമായ ജ്യോതിഷിനെ ഉഴപ്പനെന്ന് വിളിച്ചത്.

ഇതിനെതിരെയാണ് ആക്ടിങ് ഡിപ്പാര്‍ട്‌മെന്റിലെ നിലവിലെ വിദ്യാര്‍ഥികളും പൂര്‍വ വിദ്യാര്‍ഥികളും അടൂരിനെതിരെ കടുത്ത വിമര്‍ശനമായി രംഗത്തെത്തിയത്.

കഴിഞ്ഞ എട്ടുവര്‍ഷമായി ഇന്‍സ്റ്റിസ്റ്റ്യുട്ടിലെ മികച്ച അധ്യാപകരില്‍ ഒരാളാണ് ജ്യോതിഷ്. ഇതുവരെ ഒരു വിദ്യാര്‍ത്ഥിയുടെ ഭാഗത്ത് നിന്നു പോലും മോശമായ അഭിപ്രായം അദ്ദേഹത്തിനെതിരെയുണ്ടായിട്ടില്ല്ന്നും അടൂരിനയച്ച കത്തില്‍ വിദ്യാര്‍ത്ഥികള്‍ പറയുന്നു.

സ്ഥാപനത്തിലെ പ്രൊജക്റ്റ് രീതികള്‍ പോലും കാണാത്ത അടൂരിന് അതിനെപ്പറ്റി ധാരണയുണ്ടാവില്ലെന്നും അവര്‍ വിമര്‍ശിച്ചു. പിന്നോക്ക സമുദായത്തില്‍പ്പെട്ട അധ്യാപകനായതുകൊണ്ട് മാത്രം അദ്ദേഹത്തെ ഉഴപ്പനെന്ന് മുദ്രകുത്തിയത് അടൂരിന്റെ ജാതി ബോധം കൊണ്ടാണെന്നും വിദ്യാര്‍ത്ഥികള്‍ കത്തില്‍ കുറ്റപ്പെടുത്തുന്നു.

സ്ഥാപനത്തിലെ പല ഡിപ്പാര്‍ട്ടുമെന്റുകളിലും നിലവാരമില്ലാത്ത അധ്യാപകരാണ് കഌസുകള്‍ നയിക്കുന്നതെങ്കിലും അത് അന്വേഷിക്കാനോ തിരുത്താനുള്ള നടപടികള്‍ കൈക്കൊള്ളാനോ ചെയര്‍മാന്‍ എന്ന നിലയയില്‍ അടൂര്‍ ശ്രമിച്ചിട്ടില്ലന്നും വിദ്യാര്‍ത്ഥികള്‍ കത്തില്‍ ആരോപിക്കുന്നു.

More in News

Trending

Recent

To Top