Malayalam Breaking News
സെക്സി ടീച്ചറായി റായ് ലക്ഷ്മി !
സെക്സി ടീച്ചറായി റായ് ലക്ഷ്മി !
By
ഒട്ടേറെ മലയാള സിനിമകളിൽ വേഷമിട്ട നടിയാണ് റായ് ലക്ഷ്മി . മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം ഒന്നിലധികം തവണ നായികയായി തന്നെ അഭിനയിക്കാൻ റായ് ലക്ഷ്മിക്ക് സാധിച്ചു. തമിഴിലും തെലുങ്കിലും ഹിന്ദിയിലുമൊക്കെ ചേക്കേറിയ റായ് ലക്ഷ്മി\യുടെ തെലുങ്കില്‍ നിര്‍മ്മിക്കുന്ന വേര് ഇസ് ദ വെങ്കട ലക്ഷ്മി ആണ് ഏറ്റവും പുതിയ സിനിമ.
“ഇതൊരു ഹൊറര്‍ ത്രില്ലര്‍ മൂവിയാണ്. വെങ്കട ലക്ഷ്മി എന്നാണ് കഥാപാത്രത്തിന്റെ പേര്. അവളൊരു ടീച്ചറാണ്. ഇത് ഹൃദയത്തോട് അടുത്ത് നില്ക്കുന്നൊരു സിനിമയായിരിക്കും. ഒരാള്‍ ജീവിതത്തില്‍ എന്തെങ്കിലും തിരഞ്ഞ് നടക്കുന്ന യാത്രയാണ് സിനിമയുടെ ഇതിവൃത്തം. അതില്‍ ഒരുപാട് കോമഡി രംഗങ്ങളും ത്രില്ലിംഗ് സീനുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് വ്യത്യസ്തമായൊരു പാക്കേജാണ്.
അടുത്ത കാലത്തായി കോമഡി പടങ്ങള്‍ വരുന്നത് കുറവാണ്. കോമഡി എന്നതിനൊപ്പം ഹൊറര്‍ കോമഡി ജോണറാണ് ഇപ്പോള്‍ ശ്രദ്ധേയം. വേര് ഇസ് ദ വെങ്കട ലക്ഷ്മിയുടെ കഥ കേട്ടപ്പോള്‍ തന്നെ തനിക്ക് സന്തോഷമായിരുന്നു. ഇതൊരു കിടിലന്‍ എന്റര്‍ടെയിനര്‍ മൂവിയാണ്. ഞാന്‍ ഹൊറര്‍, ത്രില്ലര്‍ തുടങ്ങി ഒരുപാട് സിനിമകള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതുവരെ ഒരു കോമഡി വേഷം ചെയ്യാന്‍ പറ്റിയിട്ടില്ലെന്നും റായ് ലക്ഷ്മി പറയുന്നു. സിനിമയില്‍ പ്രേക്ഷകര്‍ക്ക് സസ്പെന്‍സ് കൊടുക്കുന്ന ഘടകങ്ങള്‍ ഉണ്ടാവും. ട്രെയിലര്‍ വരുമ്ബോള്‍ നിങ്ങള്‍ക്കത് മനസിലാവും.
ഒരു ഗ്രാമത്തില്‍ നിന്നും ചെറിയ കുട്ടികളെ പഠിപ്പിക്കുന്ന ടീച്ചറുടെ വേഷമാണ് ചെയ്യുന്നത്. കുറച്ച് സെക്സിയായി സാരി ധരിക്കുന്ന കഥാപാത്രമാണിത്. ഗ്ലാമറസ് ലുക്കിലായിരിക്കും സിനിമയില്‍ പ്രത്യക്ഷപ്പെടുക. എന്നാല്‍ അത് എന്റര്‍ടെയിന്റ് ആയിരിക്കും. സിനിമയുടെ കഥയാണ് തന്നെ ഏറ്റവുമധികം അതിശയിപ്പിച്ചത്. എന്റെ രണ്ട് സഹപ്രവര്‍ത്തകരാണ് ഈ സിനിമയുടെ നെടുംതൂണ്. മധു നന്ദന് അതുപോലെ ശബരീഷ് എന്നിവര്‍ നിങ്ങളെ ചിരിപ്പിക്കും. കുറച്ച് കാലം മുന്‍പ് വരെ തെലുങ്കിലെ തമാശകള്‍ എനിക്ക് മനസിലാവുകയില്ലായിരുന്നു.” – റായ് ലക്ഷ്മി പറയുന്നു .
rai laxmi about her new telugu movie character
