Connect with us

കരിങ്കോഴി കുഞ്ഞുങ്ങളുണ്ടോ , രണ്ടെണ്ണമെടുക്കാൻ ? – ആരാധകനെ ട്രോളി ടോവിനോ തോമസ് !

Malayalam Breaking News

കരിങ്കോഴി കുഞ്ഞുങ്ങളുണ്ടോ , രണ്ടെണ്ണമെടുക്കാൻ ? – ആരാധകനെ ട്രോളി ടോവിനോ തോമസ് !

കരിങ്കോഴി കുഞ്ഞുങ്ങളുണ്ടോ , രണ്ടെണ്ണമെടുക്കാൻ ? – ആരാധകനെ ട്രോളി ടോവിനോ തോമസ് !

കരിങ്കോഴി കുഞ്ഞുങ്ങളുണ്ടോ , രണ്ടെണ്ണമെടുക്കാൻ ? – ആരാധകനെ ട്രോളി ടോവിനോ തോമസ് !

ട്രോളുകൾ സജീവമായതോടെ സിനിമ താരങ്ങൾക്ക് കഷ്ടകാലമാണ്. എന്ത് ചെയ്താലും ട്രോളുകൾ നേരിടേണ്ട അവസ്ഥയാണ്. സിനിമയുടെ റിലീസ് സമയത്ത് ഇത്തരം ട്രോളുകൾ സഹായകരമാണ്. ചില താരങ്ങൾ ഇതൊക്കെ വളരെ നല്ല രീതിയിൽ മറുപടി നൽകിയാണ് പ്രതികരിക്കുന്നത്. അനു സിത്താരയും ടൊവിനോ തോമസും ഇത്തരത്തിൽ ട്രോളുകൾക്ക് മറുപടി നൽകുകയും ട്രോളുകയുമൊക്കെ ചെയ്യുന്നവരാണ്.

ഇപ്പോള്‍ നടന്‍ ടൊവിനോ തോമസാണ് വാര്‍ത്തകളില്‍ നിറയുന്നത്. കഴിഞ്ഞ ദിവസമാണ് സ്‌കൈ ഡൈവിംഗ് നടത്തുന്ന വീഡിയോ ടൊവിനോ തന്നെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പുറത്ത് വിട്ടത്. ഇതിന് ആരാധകരുടെ ഭാഗത്ത് നിന്നും കൈയടി ലഭിച്ചിരുന്നു.

എന്നാല്‍ അതിന് താഴെ ഒരു ആരാധകന്‍ നല്‍കിയ കമന്റാണ് ശ്രദ്ധേയം. പപ്പടവട എങ്ങനെ തയ്യാറാക്കാം എന്നായിരുന്നു അയാളുടെ കമന്റ്. ഒപ്പം ആവശ്യമായ ചേരുവകളുടെ ലിസ്റ്റും അദ്ദേഹം കൊടുത്തിരുന്നു. ഇതിന് ടൊവിനോ കൊടുത്ത മറുപടി കരിങ്കോഴിഞ്ഞ് കുഞ്ഞ് ഉണ്ടോ, രണ്ടെണ്ണം എടുക്കാന്‍ എന്ന ട്രോളായിരുന്നു.

അടുത്ത കാലത്തായി സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം വൈറലായി കൊണ്ടിരിക്കുന്ന പരസ്യമാണ് കരിങ്കോഴി കുഞ്ഞുങ്ങള്‍ വില്‍പ്പനയ്ക്ക് ഉണ്ടെന്നുള്ളത്. സംവിധായകന്‍ ഒമര്‍ ലുലുവിന്റെ ഫേസ്ബുക്കിലെ പോസ്റ്റുകള്‍ക്ക് മുഴുവന്‍ ഈ പരസ്യമാണ് ആരാധകര്‍ കമന്റായി ഇടുന്നത്. കരിങ്കോഴിഞ്ഞ് കുഞ്ഞ് മാത്രമല്ല ദിനോസര്‍ കുഞ്ഞുങ്ങള്‍ വില്‍ക്കാനുണ്ട്, അത്ഭുതവിളക്ക്, രാജവെമ്ബാല തുടങ്ങിയവയെ കുറിച്ചും ആരാധകര്‍ പറയുന്നുണ്ട്.

fan gets trolled by tovino thomas

More in Malayalam Breaking News

Trending

Recent

To Top