Connect with us

ട്രക്കിങ്ങിലൂടെ ഒരു പിറന്നാൾ ആഘോഷം ;അടുത്ത സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷിച്ച് റായ് ലക്ഷ്മി

Photos

ട്രക്കിങ്ങിലൂടെ ഒരു പിറന്നാൾ ആഘോഷം ;അടുത്ത സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷിച്ച് റായ് ലക്ഷ്മി

ട്രക്കിങ്ങിലൂടെ ഒരു പിറന്നാൾ ആഘോഷം ;അടുത്ത സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷിച്ച് റായ് ലക്ഷ്മി

മലയാളികളുടെ ഇഷ്ടതാരമായി മാറിയ നടിയാണ് റായ് ലക്ഷ്മി .മോഡലിംഗ് രംഗത്ത് നിന്ന് സിനിമ ലോകത്തേക്ക് എത്തി പ്രേക്ഷക ശ്രദ്ധ നേടി . യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് റായ് ലക്ഷ്മി. റായുടെ ഏറ്റവും അടുത്ത സുഹൃത്തും ടെലിവിഷന്‍ താരവുമായ കരണ്‍ വി ഗ്രോവറിന്റെ പിറന്നാള്‍ ആഘോഷത്തിന് സുഹൃത്തുക്കള്‍ക്കൊപ്പം ട്രെക്കിംങ് യാത്ര നടത്തുന്ന ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. താരം തന്നെയാണ് ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.

ദേശത്തടക്കം നിരവധിയിടങ്ങളില്‍ യാത്ര നടത്തിയിട്ടുള്ള റായ് ലക്ഷ്മിയുടേയും സുഹൃത്തുക്കളുടേയും ഇത്തവണത്ത.പൂനയ്ക്കടുത്തുള്ള ടിക്കോണ കോട്ടയിലേക്കാണ് ഇവര്‍ യാത്ര നടത്തിയത്. കോട്ടയോട് ചേര്‍ന്നുള്ള ചെറിയ ഗ്രാമമായ ടിക്കോണ പെത്തില്‍ നിന്നുമാണ് ട്രക്കിങ് ആരംഭിക്കുന്നത്. കോട്ടയിലേക്കുള്ള പ്രവേശനം തന്നെ ആകര്‍ഷകമാണ്. പവാന ഡാമിന്റെയും വിസാപൂര്‍, തുംഗ്, ലോഹഗഡ് എന്നിവിടങ്ങളിലെ കോട്ടകളുടെയും കാഴ്ചകള്‍ ഈ കോട്ടയ്ക്ക് മുകളിലെത്തിയാല്‍ കാണാന്‍ സാധിക്കും.

സാഹസിക വിനോദ സഞ്ചാരികളുടെ മികച്ച ട്രെക്കിങ് കേന്ദ്രമാണ് ടിക്കോണ കോട്ട. മഴക്കാലമാണ് ഇവിടെ ട്രക്കിങ് നടത്താന്‍ മികച്ച സമയം. കോട്ടയ്ക്കുള്ളില്‍, ഒരു തടാകം, സത്വഹാന്‍ ഗുഹകള്‍, ‘ത്രിംബാകേശ്വര്‍ മഹാദേവ്’ ക്ഷേത്രം എന്നിവ ഉള്‍പ്പെടുന്നു. സില്‍ഹാര രാജവംശകാലത്താണ് ഈ കോട്ട പണികഴിപ്പിച്ചതെന്നും പറയപ്പെടുന്നുണ്ട്.

rai laxmi trekking

Continue Reading
You may also like...

More in Photos

Trending

Recent

To Top