Malayalam
ഫെമിനിസ്റ്റുകളുടെ തലൈവിയാകാൻ രഹനയുടെ അടുത്ത നീക്കം! ആ ചിത്ര പ്രദർശനം?
ഫെമിനിസ്റ്റുകളുടെ തലൈവിയാകാൻ രഹനയുടെ അടുത്ത നീക്കം! ആ ചിത്ര പ്രദർശനം?
ശബരിമല സ്ത്രീ പ്രവേശന വിധി സുപ്രീം കോടതിയില്‍ കത്തി നില്ക്കുന്ന സമയത്ത് മല ചവിട്ടാന്‍ എത്തി വിവാദങ്ങളില്‍ നിറഞ്ഞ മോഡൽ രഹന ഫാത്തിമയെ മലയാളികളാരും മറന്ന് കാണില്ല.. ചില്ലറ പൊല്ലാപ്പ് ഒന്നുമല്ല അന്ന് കേരളത്തിൽ രഹ്ന കാണിച്ച് കൂട്ടിയത്. എന്നാൽ ഇപ്പോൾ ഇതാ വീണ്ടും രഹാനെ ഫാത്തിമ തന്നെയാണ് വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്നത്. എന്നാൽ ഇക്കുറി മാള ചവിട്ടാനുള്ള തീരുമാനത്തിലില്ല
അമ്മയുടെ അർധ നഗ്ന മേനിയിൽ സ്വന്തം കുട്ടികളെ കൊണ്ട് ചിത്രകല നടത്തയതിനാലാണ് വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്
തന്റെ അർധനഗ്ന മേനിയിൽ കുട്ടിയെക്കൊണ്ടു ചിത്രം വരയ്ക്കുന്നതിന്റെ വിഡിയോയാണ് കഴിഞ്ഞ ദിവസം യൂട്യൂബിൽ പോസ്റ്റു ചെയ്തത്. ഇതിന് പിന്നാലെയാണ് വിവാദങ്ങൾക്ക് തുടക്കം കുറിച്ചത് രഹ്നയുടെ നടപടിയെ പ്രതികൂലിച്ചും അനുകൂലിച്ചും ഒട്ടേറെപ്പേരാണ് ഇതിനോടകം തന്നെ രംഗത്തെത്തിയത്
ബോഡിആർട്സ് ആൻഡ് പൊളിറ്റിക്സ്’ എന്ന തലക്കെട്ടോടെയാണ് രഹന വീഡിയോ പങ്കുവെച്ചത്. “കണ്ണിന് അസുഖം വന്ന് റസ്റ്റ് ചെയ്യുന്ന സമയത്ത് സ്വന്തം അമ്മയെ കൂള്‍ ആക്കാന്‍ മക്കള്‍ ശരീരത്തില്‍ ഒരു ഫീനിക്സ് പക്ഷിയെ വരച്ചു കൊടുക്കുന്നു” എന്നാണ് വീഡിയോയിൽ രഹന വ്യക്തമാക്കുന്നത്. കടുത്ത ലൈംഗിക നിരാശ അനുഭവിക്കുന്ന സമൂഹത്തില്‍ കേവലം വസ്ത്രങ്ങള്‍ക്കുള്ളില്‍ സ്ത്രീ സുരക്ഷിതയല്ല. സ്ത്രീശരീരം എന്താണെന്നും ലൈംഗികത എന്താണെന്നും തുറന്നു പറയുകയും കാട്ടുക തന്നെയും വേണം. അത് വീട്ടില്‍ നിന്ന് തന്നെ തുടങ്ങിയാലേ സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയൂ- രഹന പറയുന്നു.
ഇനി ജനങ്ങൾ ഉറ്റുനോക്കുന്നത് രഹ്നയുടെ അടുത്ത നീക്കം എന്തായിരിയ്ക്കും എന്നതാണ്. നഗ്നത വീഡിയോ പങ്കുവെച്ചതിന് പിന്നാലെ ഫെമിനിസ്റ്റുകളുടെ താലിയാകാൻ
രഹനയുടെ അടുത്ത നീക്കം എന്തായിരിക്കും? വിവാദങ്ങൾ കെട്ടടങ്ങുന്നതിന് മുൻപ് തന്നെ ഒരു ചിത്ര പ്രദർശനവുമായി രഹ്ന എത്തുമോ? ആ കാര്യത്തിൽ സംശയില്ലെന്നാണ് ഒരു കൂട്ടർ വാദിക്കുന്നത്സ ദാചാര വാദികള്‍ ആക്രമിക്കും തോറും എന്തും ചെയ്യാനുറച്ചാണ് ഓരോ കാര്യങ്ങളും രഹ്ന സോഷ്യല്‍ മീഡിയവഴി പങ്കുവയ്ക്കുന്നത്. അത്തരത്തിൽ നോക്കുമ്പോൾ ഇത് കൊണ്ട് ഒന്നും രഹാനെ തോറ്റ് പിന്മാറില്ല. നിലവിൽ 65000 സുബ്സ്ക്രൈബേഴ്സുമായാണ് രഹനയുടെ യൂട്യൂബ് ചാനൽ നിലവിലുള്ളത്. 6 ദിവസം മുൻപ് അപ്ലോഡ് ചെയ്ത വീഡിയോ 6 ലക്ഷം കാഴ്ചക്കാരാണ് വീഡിയോ കണ്ടിരിക്കുന്നത്. മറ്റ് വിഡിയോകളെ അപേക്ഷിച്ച് കാഴ്ചക്കാരിയിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്
അമ്മയുടെ അർധ നഗ്ന മേനിയിൽ സ്വന്തം കുട്ടികളെ കൊണ്ട് ചിത്രകല നടത്തിയാൽ അവർ സ്ത്രീ ശരീരത്തോട് ആദരവുള്ളവരായിരിക്കുമെന്നു പറയാൻ കഴിയുമോയെന്ന് ഡോ.സി.ജെ.ജോൺ ചോദ്യവുമായി എത്തിയത്. കുട്ടികൾ വളർന്നു വരുമ്പോൾ മാത്രമേ ഇക്കാര്യത്തിൽ തീർപ്പുപറയാൻ സാധിക്കൂ. കുട്ടികള്‍ ലൈംഗിക അരാജകത്വത്തിന്റെ വഴിയിൽ പോകാമെന്ന അപകടവും ഇതിൽ പതിയിരിക്കുന്നതായി സി.ജെ.ജോൺ സമൂഹമാധ്യമത്തിലിട്ട കുറിപ്പിൽ വ്യക്തമാക്കുകയും ചെയിതിട്ടുണ്ട്
രഹ്നാ ഫാത്തിമയ്ക്കെതിരെ കഴിഞ്ഞ ദിവസമായിരുന്നു പോലീസ് കേസെടുത്തിരുന്നു ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് തിരുവല്ല പോലീസ് ആണ് രഹ്നാ കേസ്സെടുത്തത്. കുട്ടികളെകൊണ്ട് രഹ്നാഫാത്തിമ തന്റെ നഗ്നതയില്‍ ചിത്രം വരപ്പിക്കുന്ന വീഡിയോ യുട്യൂബ് വഴി പ്രചരിപ്പിച്ചു എന്നാണ് പരാതി. ഇതിന്റെ കൃത്യമായ തെളിവുകളും പരാതിക്കാരന് പോലീസിനു കൈമാറിയിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസ് എടുത്തിരിക്കുന്നത്. എന്നാൽ ഇതിന് പിന്നാലെ ഇപ്പോൾ രഹ്ന ഫാത്തിമയ്ക്ക് എതിരെ കേസെടുക്കാൻ ബാലാവകാശ കമീഷന്റെ നിർദേശം വന്നിരിക്കുന്നത്
പ്രായപൂർത്തിയാകാത്ത കുട്ടികളുടെ മുന്നിൽ നഗ്നത പ്രദർശനം നടത്തി എന്നതടക്കമുള്ള പോക്സോയിലെ വിവിധ വകുപ്പുകൾ ചേർത്ത് കേസെടുത്ത് 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ പത്തനംതിട്ട ജില്ലാ പോലീസ്നിർദേശം നൽകിയത് മേധാവിക്ക് ബാലാവകാശ കമ്മീഷൻ നിർദേശം നൽകിയത്. രഹാനെ ഫാത്തിമയ്ക്ക് എതിരെ കൂടുതൽ നിയമ കുരുക്ക് വരുന്നു എന്നതിന്റെ സൂചനയാണ് ബാലാവകാശ കമീഷന്റെ ഇടപെടൽ
