Connect with us

പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോരയുടെ ചിത്രീകരണം ആരംഭിച്ചു; പ്രതീക്ഷയിൽ പ്രേക്ഷകർ

Actor

പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോരയുടെ ചിത്രീകരണം ആരംഭിച്ചു; പ്രതീക്ഷയിൽ പ്രേക്ഷകർ

പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോരയുടെ ചിത്രീകരണം ആരംഭിച്ചു; പ്രതീക്ഷയിൽ പ്രേക്ഷകർ

സംവിധായകൻ സിൻ്റേ സണ്ണി ചെയ്യുന്ന പുതിയ ചിത്രം പുഞ്ചിരി മുറ്റത്ത് ‘ഇട്ടിക്കോര’യുടെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. ബെൻഹർ ഫിലിംസിൻ്റെ ബാനറിൽ ബിജു ആൻ്റെണിയാണ് ചിത്രം നിർമ്മിക്കുന്നത്. ബിജു ആൻ്റെണി യുടേതാണ് കഥയും തിരക്കഥയും, സംഭാഷണവും.

നഗരജീവിതത്തിൻ്റെ തിരക്കിൽ ബന്ധങ്ങളും, സൗഹൃദങ്ങളുമെല്ലാം നഷ്ട്ടപ്പെട്ട്പോകുന്ന ഒരു സംഘം മനുഷ്യർക്ക് ഇടയിലേക്ക് പുഞ്ചിരി മുറ്റത്ത് ഇട്ടിക്കോര എന്നൊരാൾ കടന്നു വരുന്നതും പിന്നീടുണ്ടാകുന്ന സംഭവ വികാസങ്ങളും പിന്നീട് ഈ നാട്ടിലുണ്ടാകുന്ന അത്ഭുതകരമായ മാറ്റങ്ങളുമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.

പുതുമുഖ നടനായ കെ.യു.മനോജ് ആണ് ഇട്ടിക്കോരയെന്ന കേന്ദ്ര കഥപാത്രത്തെ അവതരിപ്പിക്കുന്നത്. മാത്രമല്ല ഈ ചിത്രത്തിലൂടെ കെ.യു.മനോജ് മെയിൻ സ്ടീംസിനിമയുടെ മുൻനിരയിലേക്കു കടന്നു വരികയാണ് എന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തിൽ നായികയായി എത്തുന്നത് ഹന്നാ റെജി കോശിയാണ്.

അതേസമയം രജനീകാന്ത് ചിത്രമായ വേട്ടയാനിൽ മുഖ്യ വേഷമണിഞ്ഞ തൻമയസോൾ ഈ ചിത്രത്തിൽ സുപ്രധാനമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജാഫർ ഇടുക്കി ജയിംസ് എല്യ,, വിനീത് തട്ടിൽ, പ്രമോദ് വെളിയനാട്, സജിൻ ചെറുകയിൽ കലാഭവൻ റഹ്മാൻ, ശ്രീധന്യ, ആർട്ടിസ്റ്റ് കുട്ടപ്പൻ, മനോഹരിയമ്മ. പൗളി വത്സൻ. ഷിനു ശ്യാമളൻ, ജസ്നിയാ.കെ.ജയദീഷ്, . തുഷാരാ, അരുൺ സോൾ, പ്രിയാ കോഴിക്കോട്, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

സംഗീതം – ശങ്കർ ശർമ്മ, ഛായാഗ്രഹണം – റോജോ തോമസ്. എഡിറ്റിംഗ് – അരുൺ. ആർ.എസ്.
കലാസംവിധാനം സൂരജ് കുറവിലങ്ങാട്. മേക്കപ്പ് -കിരൺ രാജ് കോസ്റ്റ്യും ഡിസൈൻ – സുജിത് മട്ടന്നൂർ
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – ഷാബിൽ അസീസ്. അസ്സോസ്സിയേറ്റ് ഡയറക്ടർ – സച്ചി ഉണ്ണികൃഷ്ണൻ ക്രിയേറ്റീവ് കോൺട്രിബ്യൂട്ടർ – മജുരാമൻ. പ്രൊഡക്ഷൻ എക്സിക്കുട്ടീവ് പ്രശാന്ത് കോടനാട്.
പ്രൊഡക്ഷൻ – കൺട്രോളർ സഫി ആയൂർ. ഈ ചിത്രത്തിൻ്റെ ചിത്രീകരണംതൃപ്പൂണിത്തുറയിലും പരിസരങ്ങളിലുമായി പുരോഗമിക്കുന്നു വാഴൂർ ജോസ്.

Continue Reading
You may also like...

More in Actor

Trending