Connect with us

‘ജവാൻ വില്ലാസ്- സ്നേഹമുള്ള ഭാര്യയുടെ ദുഷ്ടനായ ഭർത്താവ്’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് ഒറ്റപ്പാലത്തു നടന്നു

Actress

‘ജവാൻ വില്ലാസ്- സ്നേഹമുള്ള ഭാര്യയുടെ ദുഷ്ടനായ ഭർത്താവ്’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് ഒറ്റപ്പാലത്തു നടന്നു

‘ജവാൻ വില്ലാസ്- സ്നേഹമുള്ള ഭാര്യയുടെ ദുഷ്ടനായ ഭർത്താവ്’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് ഒറ്റപ്പാലത്തു നടന്നു

അരുൺ എസ് ഭാസ്ക്കർ സംവിധാനം ചെയ്യുന്ന ജവാൻ വില്ലാസ് സ്നേഹമുള്ള ഭാര്യയുടെ ദുഷ്ടനായ ഭർത്താവ് എന്ന സിനിമയുടെ ടൈറ്റിൽ ലോഞ്ചിംഗ് ഒറ്റപ്പാലത്തു നടന്നു. ഒറ്റപ്പാലം ഫിലിം അക്കാദമി – ഒ.എഫ്.എ. ക്രിയേഷൻസിൻ്റെ ബാനറിൽ എൻ. ആർ. ഐ. ഫിലിം വർക്കേഴ്സ് അസോസിയേറ്റ്സിന്റെ ആദ്യ ചിത്രമെന്ന പ്രത്യകത ഈ ചിത്രത്തിനുണ്ട്.

മലയാളത്തിലെയും തമിഴിലെയും സൂപ്പർ നടി നടൻമാർക്കൊപ്പം പുതുമുഖ താരങ്ങളാണ് ഉണ്ടാവുക. നാല് നായകൻമാരിൽ കേന്ദ്ര നായകനാകുന്ന ജാഫറാണ് ചിത്രത്തിന്റ രചന നിർവ്വഹിക്കുന്നത്. ഐശ്വര്യ ജാനകിയാണ് നായിക. സിനിമ സ്വപ്‌നം കൊണ്ട് നടക്കുന്ന സാധാരണക്കാരനായ ഒരു യുവാവിൻ്റെ കഥയാണ് ഈ ചിത്രത്തിലൂടെ പറയുന്നത്. 2025 ജനുവരി അവസാനം സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

മോഹൻ സിത്താര, ജയേഷ് സ്റ്റീഫൻ , എൻ. ശ്രീനാഥ് എന്നിവരാണ് ഗായകർ. ചിത്രത്തിലെ ഗാനങ്ങളുടെ രചന നിർവ്വഹിച്ചിരിക്കുന്നത് പരേതനായ യൂസഫലി കേച്ചേരിയും ജാഫർജിയും പുന്നടിയിൽ രവികുമാറുമാണ്. ഛായാഗ്രഹണം — ജി.കെ. നന്ദകുമാർ, എഡിറ്റിംഗ്- ബിജിത ഗോപാൽ, പ്രൊഡക്ഷൻ ഡിസൈനർ – മുജീബ് ഒറ്റപ്പാലം, പ്രൊഡക്ഷൻ എക്സികുട്ടീവ് – സുജിത്ത് അയിനിക്കൽ, കോസ്റ്റ്യൂമർ – സുനിൽ റഹ്മാൻ, മേക്കഅപ്പ് – മനോജ് അങ്കമാലി, ആർട്ട് – വിഷ്ണു നെല്ലായ, പ്രൊഡക്ഷൻ ഫൈനാൻസ് മാനേജർ – രാജേഷ് അടയ്ക്കാ പുത്തൂർ, പോസ്റ്റർ ഡിസൈൻ – അഫ്നാസ്, ബാബു വാക (ഒ.എഫ്.എ ).

ടൈറ്റിൽ ലോഞ്ച് ചടങ്ങിൽ പ്രശസ്ത സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസ്സിയുടെ പിതാവ് ദേവസ്സി . പി.കെ. അധ്യക്ഷസ്ഥാനം നിർവ്വഹിച്ചു. ചലച്ചിത പ്രവർത്തകർ, സാമൂഹ്യാ, സാഹിത്യ പ്രവർത്തകർ, അണിയറ പ്രവർത്തകർ, ബന്ധുമിത്രാദികൾ, എന്നിവരുടെ നിറ സാന്നിദ്ധ്യത്തിൽ ഗാനകല്ലോലിനി ശ്രീമതി. സുകുമാരി നരേന്ദ്രമേനോൻ, ശ്രീമതി. ഫാത്തിമ്മ ഹസ്സൻ എന്നിവർ ചേർന്ന് നിർവ്വഹിച്ചു. പ്രശസ്ത ഛായാഗ്രഹകനും സംവിധായകനുമായ അഴകപ്പൻ എൻ. ചടങ്ങിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

കെ.രാമദാസ് മാസ്റ്റർ,രാജേഷ് അടയ്ക്കാ പുത്തൂർ, ശ്രീമതി. ജിബിയ, സക്കായി ശശി കുള്ളപ്പുള്ളി, സ്വീറ്റ് ചില്ലീസ് രാജേഷ്, മുജീബ് ഒറ്റപ്പാലം എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി. സംവിധായകരായ സുരേഷ് കുറ്റ്യാടി, സുരേഷ് കണ്ണൻ, എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഈ ചിത്രത്തിൻ്റെ പ്രധാന ലൊക്കേഷനുകൾ ഒറ്റപ്പാലവും, തിരുവനന്തപുരവുമാണ്.

Continue Reading
You may also like...

More in Actress

Trending