പൾപ്പ് ഫിക്ഷൻ പ്രേക്ഷകരിലേക്ക് എത്തിയിട്ട് 25 വർഷം: സംവിധായകൻ ടാരന്റിനോക്ക് ഇത് ഇരട്ടിമധുരം….
ക്വെന്റിന്‍ ടാരന്റിനോയുടെ ഹിറ്റ് ചിത്രമായ പള്‍പ് ഫിക്ഷന്‍ 25 വര്‍ഷം തികയുന്നു. സംവിധായകന് ടാരന്റിനോ ഈ സുവര്‍ണനേട്ടം ആഘോഷിക്കുകയാണ് കാന്‍ ഫിലിം ഫെസ്റ്റിലും. നോണ്‍ ലീനിയര്‍ സ്റ്റോറി ടെല്ലിങ്ങിലൂടെ കാണികളെ ഡാര്‍ക്ക് ഹ്യൂമറിന്റെ ലോകത്തേക്ക് തള്ളിയിട്ട ചിത്രമായിരുന്നു പള്‍പ് ഫിക്ഷന്‍. ഇന്നും സജീവമായി ഈ സിനിമയെക്കുറിച്ച് ചര്‍ച്ച ചെയ്യപ്പെടുന്നു എന്നത് ചിത്രത്തിന്റെ സ്വീകാര്യതയെയാണ് സൂചിപ്പിക്കുന്നത്.
ടാരന്റിനോയുടെ പ്രിയ നായിക ഉമാ തുര്മന് തന്റെ കരിയറില്‍ ചെയ്ത ശ്രദ്ധേയമായ കഥാപാത്രമായിരുന്നു ചിത്രത്തിലെ മിയാ വാല്ലസ് എന്ന വേഷം. അദ്ദേഹത്തിന്റെ കില്‍ ബില്‍ ഒന്നാം പതിപ്പിലും രണ്ടാം പതിപ്പിലും തുര്മന് ബിഗ് സ്ക്രീനില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വളരെ കുറച്ച് നേരം മാത്രമാണ് തുര്മാന് സ്ക്രീനില്‍ വരുന്നതെങ്കില്‍, ചിത്രത്തെ അപ്പാടെ മുന്നോട്ട് കൊണ്ടുപോകുന്ന കഥാപാത്രങ്ങളായിരുന്നു ജോണ്‍ ട്രവോള്‍ട്ട ചെയ്ത വിന്‍സന്റ് വേഗയും സാമുവല്‍ എല്‍ ജാക്സന്റെ ജൂള്‍സ് വിന്ഫീള്ഡും ബ്രൂസ് വില്ലീസിന്റെ ബുച്ച് കൂളിഡ്ജും. സിനിമയില്‍ ടാരന്റിനോയുടെ അതിഥി വേഷവും ശ്രദ്ധേയമായിരുന്നു. 1994 മേയ് 21ന് കാനില്‍ വച്ചായിരുന്നു പള്‍പ് ഫിക്ഷന്റെ പ്രീമിയര്‍ ഷോ. പിന്നീട് ഒക്ടോബര്‍ 14നാണ് തിയേറ്ററുകളില്‍ എത്തിയത്.
കഴിഞ്ഞ നൂറ്റാണ്ടിലെ ഹിറ്റ് എന്നതിലുപരി ഏറെ നിരൂപക പ്രശംസയ്ക്ക് അര്‍ഹമായ ചിത്രം കൂടിയായിരുന്നു പള്‍പ് ഫിക്ഷന്‍. 2019 ലെത്തുമ്പോള്‍ ആ സ്ഥാനത്തേക്ക് നില്‍ക്കുന്നത് ടാരന്റിനോയുടെ പുതിയ ചിത്രമായ വണ്‍സ് അപോണ് എ ടൈം ഇന്‍ ഹോളിവുഡ് ആണ്. പള്‍പ് ഫിക്ഷന്‍ 25 തികയുന്ന അന്ന് തന്നെയാണ് വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡിന്റേയും പ്രീമിയര്‍ ഷോ കാന്‍സില്‍ വച്ച് നടക്കാന്‍ പോകുന്നത്.
ലിയണാര്‍ഡോ ഡികാപ്രിയോയും ബ്രാഡ് പിറ്റും ഒരുമിച്ച് ആദ്യമായി സ്ക്രീനിലെത്തുന്നുവെന്നത് കൂടാതെ ടാരന്റിനോ സംവിധാനം ചെയ്യുന്നു എന്ന നിലയിലും ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രം ജൂലൈയിലാണ് തിയേറ്ററുകളില്‍ എത്തുക.
Pulpe Fiction .
