‘ഓഡീഷനിൽ മുൻപരിചയമില്ലാത്ത ഒരാളെ ചുംബിക്കേണ്ടി വന്നു’; വെളിപ്പെടുത്തലുമായി അതിഥി റാവു…
ഒട്ടേറെ ഹിന്ദി തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയായ നടിയാണ് അതിഥി റാവു. ഒരിക്കൽ ഓഡീഷനിൽ തനിക്ക് മുൻപരിചയമില്ലാത്ത ഒരാളെ ചുംബിക്കേണ്ടതായി വന്നുവെന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് താരം. ഐഎഎൻഎസ് ന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ ഈ വെളിപ്പെടുത്തൽ.
‘യേ സാലി സിന്ദഗി ‘ എന്ന ചിത്രത്തിന്റെ ഓഡിഷൻ സമയത്ത് അടുത്ത് കണ്ട ‘മസിലുള്ള’ ഒരാളെയാണ് താൻ അപ്പോൾ ചുംബിച്ചതെന്നും. എന്നാൽ അയാൾ തനിക്കൊപ്പം സിനിമയിൽ വേഷമിടുന്ന നടൻ അരുണോദയ് സിംഗ് ആണെന്ന് പിന്നീടാണ് മനസിലാകുന്നതെന്നും അതിഥ റാവു പറയുന്നു. ‘എന്താണ് ഇവിടെ സംഭവിക്കുന്നതെന്ന്’ അത്ഭുതപ്പെട്ട തന്നോട് അദ്ദേഹം വളരെ സൗമ്യനായാണ് പെരുമാറിയതെന്നും അതിഥി കൂട്ടി ചേർത്തു.
നടൻ സത്യദീപ് മിശ്രയെ ഇരുപത്തൊന്നാം വയസ്സിലാണ് വിവാഹം കഴിച്ചതെന്ന് പറഞ്ഞ അതിഥി, വിവാമോചനത്തിനു ശേഷമാണ് തനിക്ക് ഡേറ്റിങ്ങ് എന്താണെന്ന് മനസിലായതെന്നും പറഞ്ഞു. ’21 വയസ്സിലാണ് എന്റെ വിവാഹം കഴിഞ്ഞത്. അതുവരെ സ്വാഭാവികമായും ഞാൻ ഡേറ്റിങ്ങിന് പോയിരുന്നില്ല. പിന്നീട് വിവാഹമോചനത്തിന് ശേഷമാണ് അതെന്താണെന്ന് എനിക്ക് മനസിലായത്. പക്ഷെ എങ്കിലും ഡേറ്റ് ചെയ്യാൻ എനിക്ക് ഇപ്പോഴും അറിയില്ല ‘ അതിഥി പറയുന്നു.
Adithi Rao….