പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീപം തെളിയിക്കല്‍ ആഹ്വാനത്തിന് പിന്തുണയുമായി സംവിധായകന് പ്രിയദര്ശൻ . വിളക്ക് തെളിയിച്ചാൽ വൈറസിനെ ഇല്ലാതാക്കില്ല. പക്ഷെ നാനാത്വത്തില്‍ ഏകത്വം എന്നതില്‍ രാജ്യത്തിന്റെ അഭിമാനം ശക്തിപ്പെടുത്തുന്നതിന് സഹായിക്കുമെന്ന് ഫേസ്ബുക്കിൽ കുറിച്ചു കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഞായറാഴ്ച രാത്രി 9 മണിക്ക് ജനങ്ങളോട് 9 മിനുറ്റ് നേരം വീട്ടുകളില്‍ ദീപം തെളിയിക്കാനാണ് മോദി ആഹ്വാനം ചെയ്തത്.
പ്രിയദര്‍ശന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
“രാത്രി ഒന്‍പത് മണിയ്ക്ക് വിളക്ക് തെളിയിച്ചു കൊണ്ട് കോവിഡ് 19 ന് എതിരേ പോരാടനുള്ള പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ ഞാന്‍ പിന്തുണയ്ക്കുന്നു. അത് വൈറസിനെ ഇല്ലാതാക്കില്ല. പക്ഷെ നാനാത്വത്തില്‍ ഏകത്വം എന്നതില്‍ രാജ്യത്തിന്റെ അഭിമാനം ശക്തിപ്പെടുത്തുന്നതിന് സഹായിക്കും. ഇന്ത്യയിലെ ജനങ്ങളുടെ ഉത്സാഹവും യശസ്സും ഉയര്‍ത്തുക എന്നതാണ് പ്രധാനമന്ത്രിയുടെ ഉദ്ദേശ്യം . ഈ അവസരത്തില്‍ അദ്ദേഹത്തെ വിമര്‍ശിക്കുന്നവര്‍ക്ക് സ്വയം ദേശസ്നേഹികള്‍ എന്ന് വിളിക്കാന്‍ കഴിയില്ല..ജയ്ഹിന്ദ്.”
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...