Malayalam Breaking News
പ്രിയ വാര്യരെ ഒടുവിൽ പുകഴ്ത്തലുകളോടെ നെഞ്ചിലേറ്റി ട്രോളന്മാർ ; പ്രിയ ചെയ്തത് ഇത്രമാത്രം !!!
പ്രിയ വാര്യരെ ഒടുവിൽ പുകഴ്ത്തലുകളോടെ നെഞ്ചിലേറ്റി ട്രോളന്മാർ ; പ്രിയ ചെയ്തത് ഇത്രമാത്രം !!!
By
പ്രിയ വാര്യരെ ഒടുവിൽ പുകഴ്ത്തലുകളോടെ നെഞ്ചിലേറ്റി ട്രോളന്മാർ ; പ്രിയ ചെയ്തത് ഇത്രമാത്രം !!!
ഒറ്റ രാത്രികൊണ്ട് താരമായ ആളാണ് പ്രിയ വാര്യർ. സിനിമ റിലീസ് ആയില്ലെങ്കിലും പ്രിയ വാര്യർ കണ്ണിറുക്കി ലോക പ്രസിദ്ധയായി. അവരെ വാനോളം പുകഴ്ത്താനും ആളുകൾ മത്സരിച്ചു. എന്നാൽ വളരെ പെട്ടെന്ന് തന്നെ ഈ പ്രശസ്തി പ്രിയ വാര്യർക്ക് അബദ്ധമായി ഭാവിച്ചു. തലയിലേറ്റിയവരെല്ലാം പ്രിയയെ നിലത്തേക്കിറക്കി.
പ്രിയക്ക് അഹങ്കാരമാണെന്നും ജാഡയാണെന്നുമൊക്കെ ആളുകൾ പ്രചരിപ്പിച്ചു . അഡാർ ലൗയിലെ മാണിക്യ മലരായ പൂവി നേടിയ റെക്കോർഡ് ഹിറ്റ് പക്ഷെ രണ്ടാം ഗാനത്തിന് സാധിച്ചില്ല. രണ്ടാമത്തെ ഗാനം നേടിയത് റെക്കോർഡ് ഡിസ്ലൈക്കാണ്. എന്നാൽ ഇപ്പോൾ പ്രിയ വാര്യരോടുള്ള മനോഭാവം മാറിയിരിക്കുകയാണ് മലയാളികൾക്ക്.
View this post on InstagramA post shared by priya prakash varrier (@priya.p.varrier) on
ചാരിറ്റിക്ക് വേണ്ടി ഗാനമാലപിച്ച പ്രിയയെ ട്രോളാതെ പുകഴ്ത്തുകയാണിവർ. ഇങ്ങനെ നല്ല കാര്യങ്ങൾക്ക് ഇറങ്ങി തിരിക്കു എന്നും ഇപ്പോളാണ് ഇഷ്ടപ്പെടാൻ തോന്നുന്നതെന്നുമൊക്കെ കമന്റുകൾ ഉണ്ട്. എന്തായാലും പാട്ടു പാടി എല്ലാവരെയും വീണ്ടും കയ്യിലെടുത്തിരിക്കുകയാണ് പ്രിയ വാര്യർ.
priya warrier singing for charity
