Social Media
പ്രിയ വാര്യർക്കുള്ള ചലഞ്ചുമായി ബോളിവുഡ് താരം ദീപിക പദുക്കോൺ; വൈറലായി വീഡിയോ!
പ്രിയ വാര്യർക്കുള്ള ചലഞ്ചുമായി ബോളിവുഡ് താരം ദീപിക പദുക്കോൺ; വൈറലായി വീഡിയോ!
Published on
ഒമർ ലുലുവിന്റെ ഒരു അദർ ലവ് എന്ന ചിത്രത്തിളുടെ താരമായ നടിയാണ് പ്രിയ വാര്യർ. ചിത്രത്തിലെ ഗാനരംഗത്തിലെ നടിയുടെ കണ്ണിറുക്കൽ തരംഗമായിരുന്നു.
ഇന്ത്യയൊട്ടാകെ താരത്തിന്റെ കണ്ണിറുക്കൽ ചർച്ചയാവുകയും ചെയ്തു. ഇപ്പോഴിതാ പ്രിയയെ വെല്ലുവിളിച്ച് ദീപികയും കണ്ണിറുക്കിയിരിക്കുന്നു.
ഛപക് എന്ന തന്റെ പുതിയ സിനിമയുടെ ഷൂട്ടിംഗിനിടെയാണ് ദീപിക കണ്ണിറുക്കുന്ന വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. പ്രിയ വാര്യരെ ടാഗ് ചെയ്താണ് വീഡിയോ ദീപിക ട്വീറ്റ് ചെയ്തത്. വിഡിയോയും ട്വീറ്റും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായി കഴിഞ്ഞു. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിതം പറയുന്ന ചിത്രമാണ് ഛപക്. ജനുവരി 10നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
priya warrier
Continue Reading
You may also like...
Related Topics:Deepika Padukone, priya varrier
