Connect with us

ആരാധകരെ ഞെട്ടിച്ച്‌ മമ്മൂട്ടി! പുതുവര്‍ഷത്തിൽ പുറത്ത് വിട്ട ചിത്രത്തിൻറെ പിന്നിലെ രഹസ്യം ?

Social Media

ആരാധകരെ ഞെട്ടിച്ച്‌ മമ്മൂട്ടി! പുതുവര്‍ഷത്തിൽ പുറത്ത് വിട്ട ചിത്രത്തിൻറെ പിന്നിലെ രഹസ്യം ?

ആരാധകരെ ഞെട്ടിച്ച്‌ മമ്മൂട്ടി! പുതുവര്‍ഷത്തിൽ പുറത്ത് വിട്ട ചിത്രത്തിൻറെ പിന്നിലെ രഹസ്യം ?

മലയാള സിനിമ ലോകവും ആരാധകരും ഇപ്പോൾ പുതുവത്സരത്തെ വരവേൽക്കുന്ന തിരക്കിലാണ്.എല്ലാവരും സാമൂഹ്യ മാധ്യമങ്ങളിലൂടെ തങ്ങളുടെ ചിത്രങ്ങൾക്കൊപ്പമാണ് ന്യൂ ഇയർ ആശംസകൾ നേരുന്നത്.ഇപ്പോഴിതാ മെഗാസ്റ്റാറിനെ ഫേസ്ബുക് പേജിലൂടെ എത്തിയ മമ്മുക്കയുടെ ഒരു മാസ്സ് ലൂക്കിലുള്ള ചിത്രമാണ് വൈറലാകുന്നത്.മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമായ മെഗാസ്റാറിപ്പോൾ പുതിയ ചിത്രങ്ങളുടെ തിരക്കിലാണ്.

താരത്തിന്റെ പുതിയ ഫോട്ടോ പങ്കുവെച്ചുള്ള കുറിപ്പിൽ “ഫ്രഷ് ബിഗിനിങ്ങിനെക്കുറിച്ച്‌” പറഞ്ഞായിരുന്നു തുടങ്ങിയത്. മഞ്ഞ നിറത്തിലുള്ള ജാക്കറ്റും പാന്റുമൊക്കെയായാണ് മെഗാസ്റ്റാര്‍ എത്തിയത്. ലുക്കിലും ഗെറ്റപ്പിലും പുതുമയുള്ള ചിത്രം ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.”മലയാള മനോരമ”യുടെ കലണ്ടറിന് വേണ്ടിയുള്ള ഫോട്ടോ ഷൂട്ടിനിടയിലെ ചിത്രങ്ങളാണ് താരം പങ്കുവെച്ചത്.വളരെപെട്ടന്നു തന്നെ ചിത്രം വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. പുതുവര്‍ഷത്തിലെ ആദ്യ ചിത്രവുമായാണ് താരമെത്തിയത്.

ചിത്രത്തിന് പിന്നിലെത്തുന്ന കമന്റുകളും ഇതിനോടകം ചർച്ചയായി മാറിയിട്ടുണ്ട്.”ഈ ചിത്രത്തിലൂടെ എന്താണ് ഇക്കയുടെ ഉദ്ദേശം, ഇങ്ങള് ഇങ്ങനെ തുടങ്ങിയാല്‍ എല്ലാവരും പണി നിര്‍ത്തി പോവേണ്ടി വരും. ഇവിടെയുള്ള ഫ്രീക്കന്‍മാര്‍ക്കും ജീവിക്കണ്ടേ ഇക്ക,ഇക്ക ഇതേക്കുറിച്ച്‌ ആലോചിച്ച്‌ നോക്കൂ. മരണം വരെ ഇക്കയെ ഇത് പോലെ കാണാനാണ് ആഗ്രഹമെന്നുമായിരുന്നു” ഒരാളുുടെ കമന്റ്. 2020 ലെ കൊലമാസ് ചിത്രവുമായെത്തി ഇക്ക ഞെട്ടിച്ചുവെന്നായിരുന്നു മറ്റൊരാള്‍ കുറിച്ചത്.

വളരെ രസകരമായ കമന്റും ഒപ്പം ആരാധകരെ ആവേശത്തിലാക്കുന്ന കമന്റുകളുമുണ്ട്.”ഫേസ് ഓഫ് ഇന്ത്യന്‍ സിനിമയായ” ഞങ്ങളുടെ ഇക്കയ്ക്ക് ആശംസ നേരുന്നുവെന്നും ആരാധകന്‍ കുറിച്ചിട്ടുണ്ട്. പ്രായം താഴോട്ട് പോയിക്കൊണ്ടിരിക്കുന്ന ഇതിഹാസമാണ് മമ്മൂക്ക. രാവിലെ തന്നെ കൊലകൊല്ലി ഐറ്റമാണല്ലോ കര്‍ത്താവേ, തുടങ്ങിയ കമന്റുകളും ചിത്രത്തിന് കീഴിലുണ്ട്.എന്തായാലും പുതുവത്സരത്തിനു ആരാധകർക്ക് നല്കാവുന്നതിൽ വെച്ച് ഏറ്റവും നല്ല സമ്മാനമാണ് താരം നൽകിയിട്ടുള്ളത്.

about mammootty

More in Social Media

Trending

Recent

To Top