Malayalam Breaking News
സത്യങ്ങള്‍ ഞാന്‍ പറയാന്‍ തുടങ്ങിയാല്‍ ചിലരൊക്കെ വെള്ളം കുടിക്കും: തുറന്നടിച്ച് പ്രിയ വാര്യര്‍
സത്യങ്ങള്‍ ഞാന്‍ പറയാന്‍ തുടങ്ങിയാല്‍ ചിലരൊക്കെ വെള്ളം കുടിക്കും: തുറന്നടിച്ച് പ്രിയ വാര്യര്‍
ഒറ്റ സീൻ കൊണ്ട് ലോകം മുഴുവൻ അറിയപ്പെട്ട നടിയാണ് പ്രിയ വാരിയർ. ഒമർ ലുലുവിന്റെ ഒരു അഡാർ ലവ് എന്ന സിനിമയിലൂടെയാണ് പ്രിയ തിളങ്ങിയത്. സിനിമയുമായി ബന്ധപ്പെട്ട് പ്രിയ പ്രകാശ് വാര്യരും, സംവിധായകനായ ഒമര്‍ ലുലുവിനും തമ്മിലുള്ള അസ്വാരസ്യങ്ങള്‍ കുറച്ചു നാളുകളായി പുകയുന്നു. ഇരുവരും സോഷ്യൽ മീഡിയയിലൂടെ വാക്ക് തർക്കത്തിനൊരുങ്ങിയിരിക്കുകയാണിപ്പോൾ. ഇന്സ്ടാഗ്രാമില് പോസ്റ്റ് ചെയ്തിരിക്കുന്ന സ്റ്റാറ്റസിലൂടെയാണ് പ്രിയ പുതിയ വിവാദങ്ങള്‍ക്ക് ഉത്തരം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കൈരളി ചാനലിന് നല്കിയ അഭിമുഖത്തില്‍ ഒമര്‍ ലുലുവും, സഹതാരമായ നൂറിന് ഷെരീഫും പ്രിയയെപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ താത്പര്യമില്ലെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പ്രിയ പ്രകാശിന്റെ പ്രതികരണം എത്തുന്നത്.
പ്രിയയുടെ ഇന്സ്ടാഗ്രാം സ്റ്റാറ്റസ്
സത്യങ്ങള്‍ ഞാന്‍ പറയാന്‍ തുടങ്ങിയാല്‍ ചിലരൊക്കെ വെള്ളം കുടിക്കും. എന്തിന് അവരെ പോലെ ആകണം ? മൗനം പാലിക്കുന്നു എന്ന് മാത്രം, കാരണം കര്‍മ്മഫലം എന്ന് ഒന്നുണ്ട്, അത് സംസാരിക്കും. ആ സമയം ഒട്ടും ദൂരെ അല്ല.
സിനിമയുടെ പ്രെമോഷന് അവസരങ്ങളില്‍ പോലും സംവിധായകനടക്കം പ്രിയയെപ്പറ്റി പരാമര്‍ശിക്കാതെ വന്നപ്പോള്‍ തന്നെ പ്രേക്ഷകര്‍ക്കിടയില്‍ അണിയറയിലെ കലഹത്തെപ്പറ്റി ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു.
പ്രിയയ്ക്ക് തന്നോട് വഴക്കൊന്നുമില്ലെന്നും മുന്‍പും അങ്ങനെ സംസാരിക്കാറില്ലായിരുന്നവെന്നായിരുന്നു നൂറിന് പറഞ്ഞത്.. തന്നോടൊപ്പം അഭിനയിക്കുമ്പോൾ സിങ്ക് കുറവായിരുന്നുവെന്ന് റോഷന് പറഞ്ഞിരുന്നു. അഭിമുഖങ്ങളിലും പങ്കെടുക്കില്ലെന്ന് പറഞ്ഞിരുന്നു. അതാണ് താന്‍ റോഷനൊപ്പം ഡാന്‍സ് കളിക്കാതിരുന്നതെന്നായിരുന്നു നൂറിന് പറഞ്ഞത്.
ഒരു അഡാര്‍ ലവിലെ മാണിക്യമലരായ പൂവി എന്ന ഗാനത്തിലൂടെയാണ് പ്രിയ ശ്രദ്ധിക്കപ്പെടുന്നത്. ഗാനം വൈറലായ ശേഷം പ്രിയയ്ക്ക് പ്രാധാന്യം നല്കി കഥ മാറ്റിയെഴുതിയെന്നും, നായികയായ നൂറിന്റെ സ്ഥാനത്തേക്ക് പ്രിയ എത്തിയെന്നും അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ പിന്നീട് സിനിമയുടെ റിലീസ് പറഞ്ഞതിലും വൈകിയാണ് തീയ്യേറ്ററുകളിലെത്തിയത്.
priya varier instagram post
