കണ്ണിറുക്കി തരംഗമായി പ്രിയ വാര്യർ, ഇപ്പോൾ ട്രോളന്മാർ പറയുന്നു അഹങ്കാരിയെന്ന് ..!!
Published on
ഒരു കണ്ണിറുക്കലിലൂടെ ലോകം മുഴുവൻ അറിയപ്പെട്ട നടിയാണ് പ്രിയ വാര്യര്‍. അഭിനയിച്ച ചിത്രം റിലീസ് ആവുന്നതിനേക്കാൾ മുൻപ് ഫേമസായ താരമാണ് പ്രിയ വാര്യർ. സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന നടിക്ക് ഇപ്പോൾ തലക്കനമെന്ന് ട്രോളന്മാർ ഇപ്പോൾ പറയുന്നു. നടിക്കെതിരെ സൈബര്‍ പോരാളികൾ രംഗത്തെത്തിയിരിക്കുകയാണിപ്പോൾ.
അഡാറ് ലൗവിന്റെ ചിത്രീകരണം പുരോഗമിക്കുന്നതിനിടയിലും പ്രിയ അവാർഡ് പരിപാടികളിലും മറ്റുചടങ്ങുകളിലും സജീവമാണ്.
അടുത്തിടെ നടന്ന അവാര്‍ഡ് ദാന ചടങ്ങില്‍ പ്രിയ എത്തിയതാണ് ട്രോളുകൾക്കാധാരം. ചടങ്ങിനെത്തിയ പ്രിയ ധരിച്ച ഗൗൺ നടക്കുമ്പോൾ കാലിൽ തട്ടാതെ ഉയര്‍ത്തി പിടിക്കാന്‍ സഹായികളുമായാണ് നടി എത്തിയത്.
ആദ്യം അഭിനയിച്ച ചിത്രം പോലും പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ തനിക്ക് ഗൗൺ ഉയര്‍ത്തിപിടിച്ച് സഹായിക്കാൻ പോലും സഹായികളെ കൂട്ടിയതാണ് സൈബര്‍ പോരാളികളെ ചൊടിപ്പിച്ചത്.
Continue Reading
You may also like...
Related Topics:Priya Prakash Varrier, Trolls
