Connect with us

യഥാർഥ ഗാനരംഗത്തെ അനുസ്മരിപ്പിക്കും വിധം; പുത്തൻ ഡാൻസുമായി പ്രിയയും നാസിഫും; വൈറലായി വീഡിയോ!!

Malayalam

യഥാർഥ ഗാനരംഗത്തെ അനുസ്മരിപ്പിക്കും വിധം; പുത്തൻ ഡാൻസുമായി പ്രിയയും നാസിഫും; വൈറലായി വീഡിയോ!!

യഥാർഥ ഗാനരംഗത്തെ അനുസ്മരിപ്പിക്കും വിധം; പുത്തൻ ഡാൻസുമായി പ്രിയയും നാസിഫും; വൈറലായി വീഡിയോ!!

ഒമർ ലുലുവിന്റെ ഒരു അഡാർ ലൗ എന്ന ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടിയാണ് പ്രിയ വാരിയർ. അഡാര്‍ ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിലെ രംഗമാണ് പ്രിയയുടെ തലവര തന്നെ മാറ്റിയത്. ഒറ്റ രാത്രി കൊണ്ട് പ്രിയയുടെ കണ്ണിറുക്കൽ രാജ്യമൊട്ടാകെ ചർച്ചയായി മാറി.

ഇപ്പോഴിതാ പ്രിയയുടെ പുത്തൻ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. നർത്തകനും റിയാലിറ്റി ഷോ വിജയിയുമായ നാസിഫ് ആസാദിനൊപ്പം പ്രിയ ചുവടുവെച്ച ഡാൻസ് വീഡിയോയാണ് ചർച്ചയാകുന്നത്. ‘കൈസേ തൂ ഗുൻഗുനായേ മുസ്കുരായേ’ എന്ന സൂപ്പർഹിറ്റ് പാട്ടിനൊപ്പമാണ് ഇരുവരുടെയും തകർപ്പൻ ഡാൻസ് കാഴ്ചവെച്ചത്.

സഞ്ജയ് ശ്രീനിവാസും മെൽബിൻ അലക്സും ചേർന്നാണു വിഡിയോ ദൃശ്യങ്ങൾ ചിതീകരിച്ചത്. ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധേയമായ വിഡിയോയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. പ്രിയയുടെയും നാസിഫിന്റെയും വസ്ത്രധാരണവും ശ്രദ്ധേയമായി. യഥാർഥ ഗാനരംഗത്തെ അനുസ്മരിപ്പിക്കും വിധമാണ് പ്രിയയും നാസിഫും വിഡിയോ പോസ്റ്റ് ചെയ്തത്.

More in Malayalam

Trending

Recent

To Top