Actress
നടി പുണ്യ എലിസബത്ത് വിവാഹിതയായി
നടി പുണ്യ എലിസബത്ത് വിവാഹിതയായി
മലയാളം തമിഴ് സിനിമാ പ്രേക്ഷകർക്കേറെ സുപരിചിതയായ നടി പുണ്യ എലിസബത്ത് വിവാഹിതയായി. ടോബി കൊയ്പ്പള്ളിൽ ആണ് വരൻ. സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് വിവാഹ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. കുടുംബാഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവഹം.
ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് പുണ്യയും ടോബിയും വിവാഹിതരായത്. താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് പുണ്യയ്ക്ക് ആശംസകളുമായി എത്തുന്നത്.
വിവാഹത്തിന് തൊട്ടുപിന്നാലെ തന്റെ മുപ്പതാം പിറന്നാളും ആഘോഷിക്കുകയാണ് പുണ്യ. അത് സംഭവിച്ചു എന്ന് പറഞ്ഞ് വിവാഹ ചിത്രങ്ങൾ പങ്കുവച്ച നടി, മണിക്കൂറുകൾക്കകം ജന്മദിനത്തിന് കൃത്യം ഒരാഴ്ച മുൻപ് എന്തുകൊണ്ട് വിവാഹം ചെയ്തു എന്ന് വ്യക്തമാക്കി മറ്റൊരു പോസ്റ്റും ഇട്ടിട്ടുണ്ട്.
ഞങ്ങൾ ഡേറ്റിങ് തുടങ്ങിയ സമയത്ത് ഞാൻ ഒരു ഡിമാന്റ് മാത്രമാണ് മുന്നോട്ട് വെച്ചത്. മുപ്പത് വയസ്സ് തികയും മുമ്പ് വിവാഹം നടക്കണം. അതുപോലെ തന്നെ ഇപ്പോൾ സംഭവിച്ചിരിക്കുന്നു. കഴിഞ്ഞ ആഴ്ച ഞങ്ങൾ വിവാഹിതരായി. ഇന്ന് ഞാൻ എനിക്കേറ്റവും മൂല്യമേറിയ വ്യക്തിയ്ക്കൊപ്പം എന്റെ ജന്മദിനം ആഘോഷിക്കുന്നു എന്നാണ് പുണ്യ പറഞ്ഞത്.
ആലുവക്കാരിയായ പുണ്യ റീൽസിലൂടെയും മറ്റും സോഷ്യൽ മീഡിയയിൽ ഏറെ സജീവമായിരുന്നു. 2018 ൽ പുറത്തിറങ്ങിയ തൊബാമ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേയ്ക്ക് എത്തുന്നത്. ഗൗതമിന്റെ രഥം എന്ന ചിത്രത്തിലൂടെ മലയാളികൾക്കിടയിൽ ശ്രദ്ധ നേടുകയായിരുന്നു. വിജയ് യുടെ ലിയോ എന്ന ചിത്രത്തിൽ ഒരു ചെറിയ റോളിൽ പുണ്യ എത്തിയിരുന്നു.
