Malayalam Breaking News
എരിയുന്ന സിഗരറ്റും കൊന്തയും ! 6 വർഷത്തിന് ശേഷം ആ ഹിറ്റ് ചിത്രത്തിന് രണ്ടാം ഭാഗം ! പിറന്നാൾ സർപ്രൈസ് ഒളിപ്പിച്ച് പൃഥ്വിരാജ് !
എരിയുന്ന സിഗരറ്റും കൊന്തയും ! 6 വർഷത്തിന് ശേഷം ആ ഹിറ്റ് ചിത്രത്തിന് രണ്ടാം ഭാഗം ! പിറന്നാൾ സർപ്രൈസ് ഒളിപ്പിച്ച് പൃഥ്വിരാജ് !
By
നടനായി കയ്യടി നേടിയതിനു പിന്നാലെ സംവിധായകനായി അതിലും വലിയ വിജയം നേടിയ വ്യക്തിയാണ് പൃഥ്വരാജ് . ലൂസിഫർ 200 കോടി ക്ലബ്ബിൽ നിൽകുമ്പോൾ അതിനു രണ്ടാം ഭാഗവും എമ്പ്‌രാൻ എന്ന പേരിൽ പ്രഖ്യാപിച്ചിരിക്കുന്നു . ഇപ്പോൾ അതിലും കിടിലൻ പ്രഖ്യാപനമാണ് വരാൻ ഇരിക്കുന്നത് . നാളെ പിറന്നാൾ ദിനത്തിൽ പത്തുമണിക്ക് ഒരു ഗംഭീര പ്രഖ്യാപനമാണ് വരുന്നതെന്ന് സൂചിപ്പിച്ചു ഒരു ഫേസ്ബുക് പോസ്റ്റ് പങ്കു വച്ചിരിക്കുകയാണ് പൃഥ്വിരാജ് .
ഒരു കൈയില്‍ എരിയുന്ന ഒരു സിഗററ്റും കൊന്തയും കാണിച്ചതോടെ ഏതോ ക്രിസ്ത്യന്‍ കഥാപാത്രമാണെന്ന് വ്യക്തമായി. അതിനൊപ്പം ‘ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വരുന്നു’ .. എന്ന് പറഞ്ഞതിനാല്‍ ഏതോ സിനിമയുടെ രണ്ടാം ഭാഗമാണെന്ന് വ്യക്തമായിരിക്കുകയാണ്.
പൃഥ്വിയുടെ തന്നെ താന്തോന്നി, മെമ്മറീസ്, ഊഴം, മുംബൈ പോലീസ് എന്നിങ്ങനെയുള്ള സിനിമകളുടെ രണ്ടാം ഭാഗമാണോ എന്ന് ആരാധകര്‍ സംശയം ഉന്നയിച്ചിരുന്നു. എന്നാല്‍ ഷാജി കൈലാസിന്റെ സംവിധാനത്തിലെത്തുന്ന സിനിമയായിരിക്കുമെന്നാണ് കൂടുതല്‍ ആളുകളും പറഞ്ഞിരിക്കുന്നത്. അത് സത്യമാണെന്ന് ത്‌ന്നെയാണ് അറിയുന്നത്.
പൃഥ്വിരാജ് പങ്കുവെച്ച അതേ പോസ്റ്റര്‍ സംവിധായകന്‍ ഷാജി കൈലാസും ഫേസ്ബുക്കിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. നാളെ പ്രഖ്യാപനം ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. 2012 ല്‍ പുറത്തിറങ്ങിയ സിംഹാസനം എന്ന സിനിമയിലൂടെ ഇരുവരും അവസാനമായി ഒന്നിച്ചത്. ഇതിന്റെ രണ്ടാം ഭാഗമാണോ വരുന്നതെന്നാണ് ഇനി അറിയാനുള്ളത്.
prithviraj’s birthday special