Connect with us

‘ആ ചിത്രം ചെയ്യാൻ അനുയോജ്യനായ ഒരേ ഒരാള്‍ അദ്ദേഹം തന്നെയാണെന്ന് എനിക്ക് തോന്നി’ – പൃഥ്വിരാജ്

Malayalam Breaking News

കലാഭവൻ ഷാജോൺ സംവിധാന രംഗത്തേക്ക് കടക്കുന്ന ചിത്രമാണ് ബ്രദർസ് ഡേ . പ്രിത്വിരാജിനെ നായകനാക്കിയാണ് ഷാജോൺ ചിത്രമൊരുക്കുന്നത്. സിനിമ പ്രഖ്യാപിച്ചതും പൃഥ്വിരാജ് തന്നെയായിരുന്നു.

‘കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഷാജോണ്‍ ചേട്ടന്‍ (അതെ നമ്മുടെ കലാഭവന്‍ ഷാജോണ്‍) എന്നെ കാണാനെത്തി. അദ്ദേഹം തന്നെ എഴുതിയ ഒരു സ്‌ക്രിപ്റ്റ് എന്നെ വായിച്ചു കേള്‍പ്പിച്ചു. ഞാന്‍ അതില്‍ അഭിനയിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. അതോടൊപ്പം ആരെ കൊണ്ട് സംവിധാനം ചെയ്യിപ്പിക്കണം എന്ന് അഭിപ്രായവും ചോദിച്ചു. പക്ഷേ ഷാജോണ്‍ ചേട്ടന്റെ തിരക്കഥയുടെ മികവും അദ്ദേഹം അത് വിവരിച്ച രീതിയും കണ്ടപ്പോള്‍ സ്വാഭാവികമായും ആ തിരക്കഥ സംവിധാനം ചെയ്യാന്‍ അനുയോജ്യനായ ഒരേ ഒരാള്‍ അദ്ദേഹം തന്നെയാണെന്ന് എനിക്ക് തോന്നി’ പൃഥ്വിരാജ് തന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

രസികന്‍മാരായ ഒരു സംഘത്തെക്കുറിച്ചുള്ള കഥയാണ് ബ്രദേഴ്‌സ്‌ഡേ. കോമഡിയും ആക്​ഷനും റൊമാന്‍സും എല്ലാം ചിത്രത്തിലുണ്ടെന്നും പൃഥ്വി പറയുന്നു.

prithviraj – kalabhavan shajon movie brothers day announced

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top