Sell Me The Answer: മുകേഷിനെ മാറ്റി പേർളിയെ കൊണ്ടുവരണമെന്ന് ആവശ്യം !! കാരണമായത് മുകേഷിനെതിരെ ഉയർന്ന മീ ടൂ ആരോപണം…
നടനും കൊല്ലം എം.എൽ.എയുമായ മുകേഷിനെതിരെ അടുത്തിടെ മീ ടൂ ആരോപണങ്ങൾ ഉയർന്നിരുന്നു. വർഷങ്ങൾക്ക് മുൻപ് ഒരു ടി.വി ഷോയുടെ ഷൂട്ടിങ്ങിനിടെ മുകേഷ് മോശമായി പെരുമാറി എന്നായിരുന്നു ആരോപണം. ഇതിനെ തുടർന്ന് മുകേഷ് ഇപ്പോൾ അവതരിപ്പിച്ചു കൊണ്ടിരിക്കുന്ന റിയാലിറ്റി ഷോ നിർത്തിവെക്കണമെന്നും മറ്റും ആവശ്യവും ഉയർന്നിരുന്നു.
ഇപ്പോഴിതാ ഷോയിൽ മുകേഷിന് പകരം പേർളിയെ കൊണ്ട് വരണമെന്ന് ആവശ്യവുമായി എത്തിയിരിക്കുകയാണ് ചില ആരാധകർ. മുകേഷിനെക്കാളും എന്ത് കൊണ്ടും ആ ഷോ ഹോസ്റ്റ് ചെയ്യാനുള്ള യോഗ്യത പേർളിക്കുണ്ടെന്നാണ് ആരാധകരുടെ ഭാഷ്യം. മീ ടൂവിൽ കുടുങ്ങി ആകെ നാണം കേട്ട മുകേഷിനെക്കാളും നല്ലത് പേർളി തന്നെയാണെന്ന് ഇവർ പറയുന്നു.
മീ ടൂ ആരോപണങ്ങളിൽ കുടുങ്ങിയ സംവിധായകരോട് സഹകരിക്കാതെ ബോളിവുഡും, ചില ഷോകൾ തന്നെ നിർത്തി വെച്ച് സ്റ്റാർ ഗ്രൂപ്പും മാതൃക ആയപ്പോൾ ഏഷ്യാനെറ്റിനെതിരെ ഒരുപാട് വിമർശനങ്ങളും ഉയർന്നിരുന്നു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...