Malayalam Breaking News
“മധുര രാജയിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടായിരുന്നു , പക്ഷെ ക്ഷണിച്ചില്ല ” – പ്രിത്വിരാജ്
“മധുര രാജയിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടായിരുന്നു , പക്ഷെ ക്ഷണിച്ചില്ല ” – പ്രിത്വിരാജ്
By
നീണ്ട എട്ടു വർഷത്തിനൊടുവിൽ പോക്കിരിരാജയുടെ രണ്ടാം ഭാഗം മധുര രാജ എത്തുകയാണ്. പോക്കിരിരാജയിൽ പ്രിത്വിരാജ് മമ്മൂട്ടിയുടെ സഹോദരനായാണ് എത്തിയത്. എന്നാൽ മധുര രാജ മമ്മൂട്ടിയുടെ സിനിമയാണ്. ചിത്രത്തിൽ പ്രിത്വിരാജ് ഇല്ല.
ഇപ്പോളിതാ മധുരരാജയില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടായിരുന്നെന്നും നിര്‍ഭാഗ്യവശാല്‍ തന്നെ അതിന്റെ ഭാഗമാകാന്‍ ക്ഷണിച്ചില്ലെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് പൃഥ്വിരാജ്.
ഒരുപാട് ആസ്വദിച്ച് ചെയ്ത സിനിമയാണ് പോക്കിരി രാജ. മധുര രാജയിലും അഭിനയിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ നിര്‍ഭാഗ്യവശാല്‍ ചിത്രത്തിലേക്ക് എന്നെ ക്ഷണിച്ചിട്ടില്ല. പൃഥ്വി പറഞ്ഞു.കേരള ഓൺലൈൻ വ്യൂസ് എന്ന ഓൺലൈൻ പോർട്ടൽ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സൂപ്പര്‍ ഹിറ്റായ പുലിമുരുഗന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മധുരരാജ’.ഉദയകൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് നെല്‍സണ്‍ ഐപ്പാണ്. പീറ്റര്‍ ഹെയ്നാണ് ആക്ഷന്‍ കൊറിയോഗ്രഫി ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ സണ്ണി ലിയോണുമെത്തുന്നുണ്ട്.
prithviraj about madhuraraja
