Connect with us

ലൂസിഫർ ചളമായാലോ എന്ന് കരുതി പറയാതിരുന്നതാണ് ! – നിർണായക വെളിപ്പെടുത്തലുമായി പൃഥ്വിരാജ് !

Malayalam Breaking News

ലൂസിഫർ ചളമായാലോ എന്ന് കരുതി പറയാതിരുന്നതാണ് ! – നിർണായക വെളിപ്പെടുത്തലുമായി പൃഥ്വിരാജ് !

ലൂസിഫർ ചളമായാലോ എന്ന് കരുതി പറയാതിരുന്നതാണ് ! – നിർണായക വെളിപ്പെടുത്തലുമായി പൃഥ്വിരാജ് !

മലയാള സിനിമയിൽ ചരിത്രം സൃഷ്‌ടിച്ച ചിത്രമാണ് ലൂസിഫർ . മലയാളത്തിലെ ആദ്യ 200 കോടി ചിത്രമെന്ന ഖ്യാതി ലൂസിഫർ നേടി . ഇത് മലയാള സിനിമ ചരിത്രത്തിലെ എക്കാലത്തെയും ഉയർന്ന കളക്ഷനാണ് . മുരളി ഗോപിയുടെ തിരക്കഥയിൽ സ്റ്റീഫൻ നെടുമ്പള്ളിയായി മോഹൻലാൽ പകര്ന്നാടിയപ്പോൾ ആദ്യ സംവിധാന സംരംഭം ഗംഭീരമായ ആശ്വാസത്തിലായിരുന്നു പ്രിത്വിരാജ് .

ഇതിനു പിന്നാലെയാണ് ചിത്രത്തിന് രണ്ടാം ഭാഗം പ്രഖ്യാപിക്കപ്പെട്ടത്. എമ്പുരാൻ എന്ന പേരിൽ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടുകഴിഞ്ഞു. എന്നാൽ രണ്ടാം ഭാഗം കൊണ്ടും അവസാനിപ്പിക്കുന്നില്ലെന്നാണ് പ്രിത്വിരാജ് ഇപ്പോൾ വെളിപ്പെടുത്തുന്നത്.

മലയാളത്തിലെ എക്കാലത്തെയും ഉയര്‍ന്ന ബോക്‌സ് ഓഫിസ് കളക്ഷന്‍ സ്വന്തമാക്കിയ ലൂസിഫറിന് മൂന്നാം ഭാഗം ഉണ്ടാകുമെന്ന് പ്രിഥ്വിരാജ്. ലൂസിഫറിലൂടെ സംവിധായകനായി അരങ്ങേറിയ പ്രിഥ്വിരാജ് ഇന്നലെ ആശിര്‍വാദ് സിനിമാസ് സംഘടിപ്പിച്ച ചടങ്ങിലാണ് ഇക്കാര്യം പറഞ്ഞത്. മോഹന്‍ലാലും ആന്റണി പെരുമ്ബാവൂരും വിശ്വാസമര്‍പ്പിച്ചതു കൊണ്ടാണ് ലൂസിഫര്‍ സംഭവിച്ചത്. ഇപ്പോള്‍ എമ്ബുരാന്‍ എന്ന പേരില്‍ രണ്ടാം ഭാഗം പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്.

എന്നാല്‍ തിരക്കഥാകൃത്തായ മുരളി ഗോപി ചിത്രത്തിന്റെ മൂന്നാം ഭാഗത്തെ കുറിച്ചാണ് ഇപ്പോള്‍ പലപ്പോഴും തന്നോടു സംസാരിക്കുന്നതെന്നും ആരോടും പറയരുത് എന്ന് പറഞ്ഞ രഹസ്യമാണിതെന്നും പ്രിഥ്വിരാജ് പറഞ്ഞു. ഒടിയന്‍, ലൂസിഫര്‍, ഇട്ടിമാണി എന്നീ ചിത്രങ്ങള്‍ക്കായുള്ള വിജയാഘോഷത്തിനും വരാനിരിക്കുന്ന ചിത്രങ്ങളുടെ വിവരങ്ങള്‍ പറയാനുമായാണ് ആശിര്‍വാദ് ചടങ്ങ് സംഘടിപ്പിച്ചത്.

ലൂസിഫര്‍ ആലോചിച്ചപ്പോള്‍ തന്നെ ഇത് രണ്ട് ഭാഗത്തില്‍ ഒതുക്കാവുന്നതല്ല എന്ന് തോന്നിയിരുന്നു. എന്നാല്‍ ആദ്യ ഭാഗം ചളമായാല്‍ കൂടുതല്‍ വേണ്ടല്ലോ എന്നു കരുതി ഇതുവരെ പുറത്തു പറയാതിരുന്നതാണെന്നും പ്രിഥ്വി പറഞ്ഞു. മുരളി ഗോപി സഹോദര തുല്യനാണ്. ആദ്യ ചിത്രത്തിന്റെ വിജയത്തിനായുള്ള പുരസ്‌കാരം പ്രിയദര്‍ശനില്‍ നിന്ന് ഏറ്റുവാങ്ങാനായത് ഏറെ സന്തോഷം പകരുന്നുവെന്നും പ്രിഥ്വി പറഞ്ഞു.

prithviraj about lucifer third part

More in Malayalam Breaking News

Trending