Actor
ലേലത്തില്‍ ഇഷ്ട നമ്പര്‍ പിടിക്കാനാകാതെ പൃഥ്വിരാജ്
ലേലത്തില്‍ ഇഷ്ട നമ്പര്‍ പിടിക്കാനാകാതെ പൃഥ്വിരാജ്
നടനായും നിര്‍മാതാവായും സംവിധായകനായും പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരത്തിന്റെ വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. പൃഥ്വിരാജിന്റെ കാറുകളോടുള്ള ഭ്രമം അദ്ദേഹത്തിന്റെ ആരാധകര്‍ക്കെല്ലാം അറിയാം.
പുതിയ ആഡംബര കാറുകള്‍ സ്വന്തമാക്കുന്നതില്‍ വലിയ സന്തോഷം കണ്ടെത്തുന്ന താരം, ഫാന്‍സി നമ്പറുകളോടും പ്രിയം കാണിക്കാറുണ്ട്. മോട്ടോര്‍ ഡിപ്പാര്‍ട്‌മെന്റ് നടത്തുന്ന ലേലത്തില്‍ ഏഴു ലക്ഷം രൂപ കൊടുത്ത് ഇഷ്ട നമ്പര്‍ സ്വന്തമാക്കിയ ചരിത്രം പൃഥ്വിയ്ക്കുണ്ട്. എന്നാല്‍ ഇത്തവണ ലേലത്തില്‍ താരത്തിനെ ഭാഗ്യം തുണച്ചില്ല.
കൊച്ചിയില്‍ ചൊവ്വാഴ്ച്ച ജോയിന്റ് ആര്‍.ടി.ഒ കെ.ആര്‍. സുരേഷിന്റെ നേതൃത്വത്തില്‍ നടന്ന വാഹന നമ്പര്‍ ലേലത്തില്‍ കെഎല്‍ 7 ഡിഡി 911 എന്ന നമ്പറാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സിനു നഷ്ടമായത്. 4.87 ലക്ഷം രൂപ മുടക്കി ലിറ്റ്മസ് സെവന്‍ സിസ്റ്റംസ് കണ്‍സല്‍ട്ടിങ് കമ്പനിയാണ് ഈ നമ്പര്‍ സ്വന്തമാക്കിയത്.
മലയാള സിനിമതാരങ്ങളിലെ ആദ്യ ലംബോര്‍ഗിനി ഉടമ കൂടിയായ പൃഥ്വിയുടെ ഗ്യാരേജില്‍ ഉറുസ്, ബി.എം.ഡബ്ല്യു സെവന്‍ സീരീസ്, മെഴ്‌സിഡീസ് ബെന്‍സ് ജിവാഗണ്‍, മിനി കൂപ്പര്‍, 911 ജി.ടി.3 ടൂറിംഗ് തുടങ്ങിയ ഒരുപിടി വാഹനങ്ങളുണ്ട്.