Actor
‘തങ്കമണി’യുടെ പേര് മാറ്റണമെന്ന ആവശ്യം; അന്തിമ തീരുമാനമെടുക്കാന്‍ സെന്‍സര്‍ ബോര്‍ഡിനെ ചുമതലപ്പെടുത്തി ഹൈക്കോടതി
‘തങ്കമണി’യുടെ പേര് മാറ്റണമെന്ന ആവശ്യം; അന്തിമ തീരുമാനമെടുക്കാന്‍ സെന്‍സര്‍ ബോര്‍ഡിനെ ചുമതലപ്പെടുത്തി ഹൈക്കോടതി
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ജനപ്രിയ നായകന്‍ ആയി മാറാന്‍ ദിലീപിനായി. ചെറിയ വേഷമായിരുന്നു ഈ ചിത്രത്തിലെങ്കിലും പിന്നീട് നിരവധി ചിത്രങ്ങളാണ് താരത്തെ തേടിയെത്തിയത്. ഇടയ്ക്ക് വെച്ച് വിവാദങ്ങള്‍ തലപൊക്കിയങ്കിലും ഇന്നും ദിലീപിനെ ആരാധിക്കുന്നവര്‍ നിരവധിയാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അദ്ദേഹം കൊച്ചയില്‍ നടി ആക്രമിക്കപ്പെട്ട കേസിന്റെ പിന്നാലെയാണ്. കേരളക്കരയാകെ ഉറ്റുനോക്കുന്ന കേസിന്റെ ഓരോ ഘട്ടവും കടന്നുകൊണ്ടിരിക്കുകയാണ്.
നിരവധി സിനിമകളാണ് താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. അതില്‍ പ്രധാനപ്പെട്ട ചിത്രമാണ് തങ്കമണി. എണ്‍പതുകളുടെ മധ്യത്തില്‍ കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ഇടുക്കിയിലെ തങ്കമണി സംഭവത്തെ ആസ്പദമാക്കിയുള്ളതാണ് ദിലീപിനെ നായകനാക്കി രതീഷ് രഘുനന്ദന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘തങ്കമണി’.
1987 ല്‍ പി. ജി വിശ്വംഭരന്‍ സംവിധാനം ചെയ്ത ‘ഇതാ സമയമായി’ ആണ് തങ്കമണി വെടിവെപ്പ് ആസ്പദമാക്കി ആദ്യമായി പുറത്തിറങ്ങിയ സിനിമ.
മുപ്പത്തിയാറ് വര്‍ഷങ്ങള്‍ക്ക് ശേഷം തങ്കമണി വീണ്ടും വെള്ളിത്തിരയിലെത്തുകയാണ്. ഈ സിനിമയുടെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ അന്തിമ തീരുമാനം കൈക്കൊള്ളാന്‍ ഹൈക്കോടതി സെന്‍സര്‍ ബോര്‍ഡിനെ ചുമതലപ്പെടുത്തി. സെന്‍സര്‍ നടപടികള്‍ക്ക് സ്‌റ്റേയില്ല, ചിത്രം കണ്ട ശേഷം സെന്‍സര്‍ ബോര്‍ഡിന് ഉചിതമായ തീരുമാനം എടുക്കാം എന്ന് ഹൈക്കോടതി വ്യക്തമാക്കി. ിര്‍മ്മാതാക്കള്‍ക്ക് വേണ്ടി ഹൈക്കോടതിയില്‍ അഡ്വക്കേറ്റ് മുഹമ്മദ് സിയാദ് ഹാജരായി.
ചിത്രീകരണം പൂര്‍ത്തിയായ ചിത്രം ഉടന്‍ തിയേറ്ററുകളിലെത്തുമെന്നാണ് വിവരം. സെന്‍സര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം റിലീസ് ഡേറ്റ് പ്രഖ്യാപിക്കും. സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍ ബി ചൗധരിയും ഇഫാര്‍ മീഡിയയുടെ ബാനറില്‍ റാഫി മതിരയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നീത പിള്ളയും പ്രണിത സുഭാഷും നായികമാരായ് എത്തുന്ന ‘തങ്കമണി’ ദിലീപിന്റെ 148ാമത് സിനിമയാണ്.
ഇടുക്കി ജില്ലയിലെ കാമാക്ഷി പഞ്ചായത്തിലെ ഒരു മലയോര ഗ്രാമമാണ് തങ്കമണി. ഒരു ബസ്സ് സര്‍വീസിനെ ചൊല്ലിയുണ്ടായ ഒരു തര്‍ക്കം കേരള മനസാക്ഷിയെ ഞെട്ടിച്ച വെടിവെപ്പിലാണ് കലാശിച്ചത്. പരിമിതമായ ബസ് സര്‍വീസ് മാത്രമേ അന്ന് ഉണ്ടായിരുന്നുള്ളൂ. ഒരുപാട് വിദ്യാര്‍ത്ഥികളും കൂലിപ്പണിക്ക് പോവുന്ന മനുഷ്യരുമടക്കം നിരവധി പേരാണ് ഈ ബസ്സ് സര്‍വീസിനെ ആശ്രയിച്ച് മുന്നോട്ട് പോയിരുന്നത്.
എന്നാല്‍ ഇവിടേക്ക് സര്‍വീസ് നടത്തിയിരുന്ന ‘എലൈറ്റ്’ ബസ് തങ്കമണിയിലേക്ക് സര്‍വീസ് നടത്തിയിരുന്നില്ല, തങ്കമണി വരെയുള്ള ബസ്സ് ചാര്‍ജ് വാങ്ങുകയും എന്നാല്‍ തൊട്ടടുത്തുള്ള പാറമട എത്തുമ്പോള്‍ സര്‍വീസ് നിര്‍ത്തി വെക്കുകയുമാണ് പതിവ്. ഇതിനെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് ബസ്സ് ജീവനക്കാര്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുകയും തിരിച്ച് പോവുകയും ചെയ്തു. പിറ്റേ ദിവസം നാട്ടുകാരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് ബലം പ്രയോഗിച്ച് ബസ്സ് തങ്കമണി വരെ എത്തിക്കുകയും ചെയ്തു.
ബസ്സുടമ ദേവസ്യയും ജീവനക്കാരും ചേര്‍ന്ന് ബസ്സ് തിരികെകൊണ്ട് പോവാന്‍ ശ്രമിച്ചെങ്കിലും സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് പൊലീസെത്തി നാട്ടുകാര്‍ക്കെതിരെ വെടിയുതിര്‍ക്കുകയും, സ്ത്രീകള്‍ക്കെതിരെ ലൈ ംഗികാതിക്രമം നടത്തുകയും ചെയ്തു. വെടിവെപ്പില്‍ വികലാംഗനായ ഒരാള്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് രണ്ട് കാലുകളും നഷ്ടമാവുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പൊലീസ് ലൈം ഗികാതിക്രമം നടത്തിയെന്ന് മൊഴിയുണ്ടായിട്ടും അന്നത്തെ കരുണാകരന്‍ സര്‍ക്കാര്‍ സംഭവത്തില്‍ പ്രത്യേകിച്ച് നടപടികളൊന്നും എടുത്തില്ല.
1987 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പായിരുന്നു ഈ സംഭവം. അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി നേരിട്ടെത്തി യു. ഡി. എഫ് പ്രചാരണങ്ങള്‍ക്ക് നേതൃത്വം കൊടുത്തെങ്കിലും തിരഞ്ഞെടുപ്പില്‍ യുഡിഎഫ് പരാജയപ്പെട്ടു. ഇ.കെ നായനാരുടെ നേതൃത്വത്തില്‍ എല്‍. ഡി. എഫ് സര്‍ക്കാര്‍ അധികാരത്തിലേറി. ഇതേ ‘എലൈറ്റ്’ ബസ്സിന്റെ ഉടമയായ ദേവസ്യ പിന്നീട് കുമളി ഗസ്റ്റ് ഹൗസ് ഉദ്യോഗസ്തനാവുകയും സൂര്യനെല്ലി സ്ത്രീപീഡന കേസിലെ മുഖ്യ പ്രതികളിലൊന്നായി ഒളിവില്‍ പോവുകയും ചെയ്തത് മറ്റൊരു ചരിത്രം.
