Actor
അര്‍ജുന്‍ റെഡ്ഡി ഇറിറ്റേറ്റിങ് ആയി തോന്നി, അര്‍ജുന്‍ റെഡ്ഡിയുടെ സ്പൂഫ് മനഃപൂര്‍വം ഉപയോഗിച്ചതാണ്; ഗിരീഷ് എഡി
അര്‍ജുന്‍ റെഡ്ഡി ഇറിറ്റേറ്റിങ് ആയി തോന്നി, അര്‍ജുന്‍ റെഡ്ഡിയുടെ സ്പൂഫ് മനഃപൂര്‍വം ഉപയോഗിച്ചതാണ്; ഗിരീഷ് എഡി
തിയേറ്ററുകളില്‍ നിറഞ്ഞ സദസില്‍ പ്രദര്‍ശനം തുടരുകയാണ് ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ‘പ്രേമലു’ എന്ന ചിത്രം. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഗിരീഷ് എ. ഡി സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രം കൂടിയാണ് റൊമാന്റിക് കോമഡി ഴോണറില്‍ പുറത്തിറങ്ങിയ പ്രേമലു.
ഇപ്പോഴിതാ സൂപ്പര്‍ ശരണ്യ എന്ന ചിത്രത്തിലെ അജിത്ത് മേനോന്‍ എന്ന കഥാപാത്രത്തെ അര്‍ജുന്‍ റെഡ്ഡി എന്ന കഥാപാതത്തെ സ്പൂഫ് ചെയ്തതാണ് എന്ന് പറഞ്ഞിരിക്കുകയാണ് ഗിരീഷ് എ. ഡി. അര്‍ജുന്‍ റെഡ്ഡി ഇറിറ്റേറ്റിങ് ആയിട്ട് തനിക്ക് തോന്നിയിരുന്നെന്നും അതുകൊണ്ടാണ് അങ്ങനെ ചെയ്തതെന്നും സംവിധായകന് പറയുന്നു.
‘സൂപ്പര്‍ ശരണ്യയില്‍ അര്‍ജുന്‍ റെഡ്ഡിയുടെ സ്പൂഫ് മനഃപൂര്‍വം ഉപയോഗിച്ചതാണ്. അര്‍ജുന്‍ റെഡ്ഡി ഇറിറ്റേറ്റിങ് ആയിട്ട് എനിക്ക് തോന്നിയിരുന്നു. അത് ഒരു നിലക്കും അനുവദിക്കാന്‍ പറ്റില്ല. നമ്മളുടെ കോളജിലൊക്കെ അങ്ങനെയുള്ള ഒരുത്തന്‍ പഠിച്ചിട്ടുണ്ടെങ്കില്‍ അപ്പോള്‍ തന്നെ ഇടി കൊണ്ട് ചത്തേനെ.
ഇങ്ങനെയൊന്നും ഷോ കാണിക്കാന്‍ പിള്ളേരൊന്നും സമ്മതിക്കില്ല. അതിനെ പിടിച്ചിട്ട് കോമിക് രീതിയിലേക്ക് ആകിയതാണ്. ഓരോരുത്തരുടെ ഫാന്റസി ആണല്ലോ. അതിനോടൊക്കെയുള്ള എതിര്‍പ്പ് ഉള്ളതുകൊണ്ടാണ് അങ്ങനെയൊരു കഥാപാത്രത്തെ വെച്ചത്.
പിന്നെ പ്രേമലുവില്‍ ഒരു പ്രത്യേക ആളെ ആ രീതിയില്‍ അവതരിപ്പിച്ചിട്ടില്ല. ആദി എന്നുള്ള ഒരാള്‍ നമ്മള്‍ പല ആളുകളില്‍ നിന്നുള്ള ഇറിറ്റേറ്റിങ് ആയിട്ടുള്ള കാര്യങ്ങള്‍ എടുത്ത് ഒരു കോമിക് കഥാപാത്രം ഉണ്ടാക്കിയതാണ്.
ഇതിലുള്ള ആദി ചെറിയ ഡോസിലുള്ള ഒരാളാണ്. അതൊന്നുമല്ല, അതിന് എത്രയോ മുകളിലുള്ള ആളുകളുണ്ട്. അതിന്റെയൊക്കെ ചെറിയ വേര്‍ഷനാണ് ആദി.’ എന്നാണ് ഡൂളിന് നല്‍കിയ അഭിമുഖത്തില്‍ ഗിരീഷ് എ. ഡി പറഞ്ഞത്.