Connect with us

“എനിക്ക് മി ടൂ അനുഭവങ്ങൾ ഉണ്ടായിട്ടില്ല ; പക്ഷെ ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നു ” – വിവാദ പരാമർശത്തിൽ വിശദീകരണവുമായി പ്രീതി സിന്റ

Malayalam Breaking News

തന്റെ അഭിമുഖം വളച്ചൊടിച്ചതായി ആരോപിച്ച് പ്രീതി സിന്റ രംഗത്ത്. മി ടൂ പ്രസ്ഥനത്തോടുള്ള നിലപാട് വ്യക്തമാക്കുകയായിരുന്ന പ്രീതിയുടെ വാക്കുകൾ എഡിറ്റ് ചെയ്തു വളച്ചൊടിച്ചതായാണ് താരം ആരോപിക്കുന്നത്.

തന്നെ നിസാരയും ഇന്‍സെന്‍സിറ്റിവുമായി കാണിക്കാനാണ് ഇത്തരത്തില്‍ ചെയ്തതെന്നും പ്രീതി പറഞ്ഞു. എന്തെങ്കിലും മീ ടൂ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് പ്രീതി നല്‍കിയ മറുപടി വളരെ വിവാദമായിരുന്നു. തനിക്ക് അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ലെങ്കിലും, പക്ഷെ ഉണ്ടായിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്നു, കാരണം കുറഞ്ഞപക്ഷം പറയാന്‍ ഒരു ഉത്തരമെങ്കിലും ഉണ്ടായിരുന്നേനെ എന്നായിരുന്നു പ്രീതിയുടെ മറുപടി. കൂടാതെ നിങ്ങള്‍ മറ്റുള്ളവരോട് പെരുമാറുന്നതു പോലെയായിരിക്കും അവര്‍ തിരിച്ചും പെരുമാറുക എന്നും പ്രീതി പറഞ്ഞിരുന്നു.

ഇതിനെതിരെ വിമര്‍ശനങ്ങളുമായി നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി പ്രീതി സിന്റ തന്നെ വന്നത്. താന്‍ പറഞ്ഞ കാര്യങ്ങള്‍ എഡിറ്റ് ചെയ്തു വളച്ചൊടിച്ച് കൊടുത്തതില്‍ വളരെ ദുഃഖമുണ്ടെന്നും, അഭിമുഖത്തിനായി എത്തുമ്പോള്‍ മാധ്യമപ്രവര്‍ത്തകനില്‍ നിന്നും താന്‍ കുറച്ചുകൂടി മാന്യത പ്രതീക്ഷിക്കുന്നുവെന്നും പറഞ്ഞ പ്രീതി, അന്നേദിവസം താന്‍ 25 അഭിമുഖങ്ങള്‍ നല്‍കിയിരുന്നുവെന്നും എന്നാല്‍ ബോളിവുഡ് ഹംഗാമ മാത്രമാണ് തന്റെ അഭിമുഖം എഡിറ്റ് ചെയ്ത് നല്‍കിയതെന്നും, അതില്‍ നിരാശയുണ്ടെന്നും ട്വിറ്ററില്‍ പറഞ്ഞു.

preity zinta about her controversial me too statement

More in Malayalam Breaking News

Trending

Recent

To Top