Connect with us

കല്ല്യാണം കഴിഞ്ഞു, പൊല്ലാപ്പ് തുടങ്ങി !! ദീപിക-രണ്‍വീര്‍ വിവാഹത്തിന് എതിരെ ഇറ്റാലിയന്‍ സിഖ് സംഘടന രംഗത്ത്….

Malayalam Breaking News

ആരാധകര്‍ ഏറെ സന്തോഷത്തോടെ കാത്തിരുന്ന ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിംഗ് വിവാഹം കഴിഞ്ഞ ആഴ്ച ആഘോഷമായി നടന്നു. വിവാഹച്ചടങ്ങുകളുടെ ചില ചിത്രങ്ങള്‍ താരങ്ങള്‍ തന്നെ പുറത്തുവിട്ട് ആരാധകര്‍ക്ക് ഇരട്ടി മധുരവുമേകി. എന്നാല്‍ ഇറ്റലിയിലെ പ്രകൃതിമനോഹരമായ ലേക് കോമോയില്‍ വെച്ച്‌ നടന്ന ആഡംബര വിവാഹത്തിനെതിരെ ഇറ്റാലിയന്‍ സിഖ് സംഘടനയാണ് പരാതിയുമായി രംഗത്തെത്തിയത്. രണ്ട് ദിവസമായി നടന്ന വിവാഹത്തില്‍ നവംബര്‍ 14-ന് കൊങ്കണി രീതിയിലും, നവംബര്‍ 15-ന് ആനന്ദ് കരാജ് ചടങ്ങുകളുമാണ് നടന്നത്.

ഈ ആനന്ദ് കരാജ് ചടങ്ങുകള്‍ക്ക് എതിരെയാണ് സിഖ് നേതാക്കള്‍ രംഗത്ത് വന്നിരിക്കുന്നത്. സിഖ് വിശ്വാസികളുടെ ലോകത്തിലെ നേതൃത്വമായ അകാല്‍ തക്ത് ജതേദറിനെയാണ് ഇറ്റാലിയന്‍ സിഖ് സംഘടന പരാതിയുമായി സമീപിച്ചിരിക്കുന്നത്. ദമ്ബതികളുടെ വിവാഹത്തിനായി വില്ലാ ഡെല്‍ ബാല്‍ബിയാനെല്ലോയില്‍ ഒരു താല്‍ക്കാലിക ഗുരുദ്വാര നിര്‍മ്മിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയത്. ഗുരുദ്വാരയ്ക്ക് പുറത്തേക്ക് ഗുരു ഗ്രന്ഥ് സാഹിബിനെ കൊണ്ടുപോകുന്നതിന് വിലക്കുണ്ടെന്ന് അകാല്‍ തക്ത് പറയുന്നു.

ഇക്കാര്യത്തില്‍ ഔദ്യോഗിക പരാതി ലഭിച്ചാല്‍ വിഷയം ഉയര്‍ന്ന അഞ്ച് പുരോഹിതന്‍മാര്‍ക്ക് കൈമാറുമെന്ന് അകാല്‍ തക്ത് ജദേതര്‍ വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. ഇവരാകും ഇക്കാര്യത്തില്‍ തീരുമാനം കൈക്കൊള്ളുക. വിവാഹ വേദിയ്ക്ക് അകത്ത് ഒരു താല്‍ക്കാലിക ഗുരുദ്വാര നിര്‍മ്മിച്ചെന്നാണ് വിവരം. ഇവിടെ വെച്ചാണ് ആനന്ദ് കരാജ് ചടങ്ങുകള്‍ നടത്തിയത്. നവംബര്‍ 18ന് ദീപികയും, രണ്‍വീറും നാട്ടിലേക്ക് തിരിച്ചെത്തിയിരുന്നു.

ബെംഗളൂരുവില്‍ വിവാഹ റിസപ്ഷന്‍ നവംബര്‍ 21നാണ് നിശ്ചയിച്ചിരിക്കുന്നത്. പിന്നീട് ബോളിവുഡിനായി മറ്റൊരു റിസപ്ഷന്‍ നവംബര്‍ 28ന് മുംബൈയിലും നടക്കും.

Sikhs against Deepika-Ranveer Marriage

More in Malayalam Breaking News

Trending

Recent

To Top