Connect with us

ആപ്പിള്‍ കര്‍ഷക സമൂഹത്തിന്റെ ഭാഗമായതില്‍ ഞാന്‍ അഭിമാനിക്കുന്നു; തന്റെ വീട്ടിലെ ആപ്പിള്‍ തോട്ടം പരിചയപ്പെടുത്തി പ്രീതി സിന്റ, വീഡിയോ വൈറല്‍

News

ആപ്പിള്‍ കര്‍ഷക സമൂഹത്തിന്റെ ഭാഗമായതില്‍ ഞാന്‍ അഭിമാനിക്കുന്നു; തന്റെ വീട്ടിലെ ആപ്പിള്‍ തോട്ടം പരിചയപ്പെടുത്തി പ്രീതി സിന്റ, വീഡിയോ വൈറല്‍

ആപ്പിള്‍ കര്‍ഷക സമൂഹത്തിന്റെ ഭാഗമായതില്‍ ഞാന്‍ അഭിമാനിക്കുന്നു; തന്റെ വീട്ടിലെ ആപ്പിള്‍ തോട്ടം പരിചയപ്പെടുത്തി പ്രീതി സിന്റ, വീഡിയോ വൈറല്‍

ബോളിവുഡില്‍ ഇന്നും ഏറെ ആരാധകരുള്ള താരമാണ് പ്രീതി സിന്റ. സിനിമയില്‍ ഇപ്പോള്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. തന്റെ പാചക പരീക്ഷണങ്ങളും ചിത്രങ്ങളും വിശേഷങ്ങളും എല്ലാമായി താരം എത്താറുണ്ട്. ഇപ്പോഴിതാ താരം പങ്കുവെച്ചിരിക്കുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

ഷിംലയിലുള്ള തന്റെ വീട്ടിലെ ആപ്പിള്‍ തോട്ടമാണ് പ്രീതി ആരാധകര്‍ക്ക് പരിചയപ്പെടുത്തിയിരിക്കുന്നത്. മഴ പെയ്യുന്നതിനിടയില്‍ എടുത്ത വീഡിയോ ആണെന്ന് പറഞ്ഞാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനൊപ്പം രസകരമായി കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്.

‘കുറച്ച് നാളുകള്‍ക്ക് ശേഷം ആപ്പിള്‍ മരങ്ങള്‍ കാണാന്‍ കഴിഞ്ഞതില്‍ ഞാന്‍ വളരെ ആവേശത്തിലായിരുന്നു, മഴ ഒന്ന് തോര്‍ന്നപ്പോള്‍ തന്നെ ഞാന്‍ ഓടിപ്പോയി ഈ വീഡിയോ ചെയ്തു. മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ വീണ്ടും മഴ പെയ്യാന്‍ തുടങ്ങി. വീഡിയോ എടുക്കാന്‍ കഴിഞ്ഞത് ഭാഗ്യം.

ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം ആപ്പിള്‍ സീസണില്‍ ഞങ്ങളുടെ ഫാം ഹൗസിലേക്ക് എത്താന്‍ കഴിഞ്ഞത് വൈകാരികവും ആവേശകരവുമായ അനുഭവമാണ്. ഇവിടെ മുത്തച്ഛന്‍, മുത്തശ്ശി, രജീന്ദര്‍ മാമാജി, ഉമാ മാമിജി എന്നിവരോടൊപ്പമാണ് വളര്‍ന്നത്.

എന്റെ കുട്ടിക്കാലത്തെ ഏറ്റവും നല്ല ദിവസങ്ങള്‍ ഞങ്ങള്‍ ഇവിടെയാണ് ചെലവഴിച്ചത്. വലുതും ചെറുതുമായ ആപ്പിളുകള്‍ പറിക്കുക, അവയുടെ ജ്യൂസ് കുടിക്കുക എന്നതായിരുന്നു എന്റെ പ്രധാന പരിപാടി.

രണ്ട് വര്‍ഷം മുമ്പ്, ഞാന്‍ ഔദ്യോഗികമായി ഒരു കര്‍ഷകയായി, ഹിമാചലിലെ ആപ്പിള്‍ കര്‍ഷക സമൂഹത്തിന്റെ ഭാഗമായതില്‍ ഞാന്‍ അഭിമാനിക്കുന്നു. കോവിഡ് സാഹചര്യത്തിലും തൊഴിലാളികള്‍ കുറവായിട്ടും എല്ലാ ഫാമുകളും എത്രത്തോളം നന്നായി പരിപാലിക്കപ്പെടുന്നു എന്നതില്‍ എനിക്ക് അതിയായ അഭിമാനമുണ്ട് … എന്റെ സഹോദരന്‍ പൂര്‍ണമായും ജൈവമായാണ് കൃഷി ചെയ്യുന്നത്” എന്നാണ് പ്രീതി സിന്റ കുറിച്ചത്.

More in News

Trending