Connect with us

ക്ഷേത്രത്തില്‍ പ്രവേശിച്ചതോടെ യാത്രയുടെ എല്ലാ ബുദ്ധിമുട്ടുകളും താന്‍ മറന്നുപോയി; കാമാഖ്യ ക്ഷേത്രം സന്ദര്‍ശിച്ച് പ്രീതി സിന്റ, വൈറലായി വീഡിയോ

News

ക്ഷേത്രത്തില്‍ പ്രവേശിച്ചതോടെ യാത്രയുടെ എല്ലാ ബുദ്ധിമുട്ടുകളും താന്‍ മറന്നുപോയി; കാമാഖ്യ ക്ഷേത്രം സന്ദര്‍ശിച്ച് പ്രീതി സിന്റ, വൈറലായി വീഡിയോ

ക്ഷേത്രത്തില്‍ പ്രവേശിച്ചതോടെ യാത്രയുടെ എല്ലാ ബുദ്ധിമുട്ടുകളും താന്‍ മറന്നുപോയി; കാമാഖ്യ ക്ഷേത്രം സന്ദര്‍ശിച്ച് പ്രീതി സിന്റ, വൈറലായി വീഡിയോ

ബോളവുഡില്‍ നിരവധി ആരാധകരുള്ള നടിയാണ് പ്രീതി സിന്റ. ഇപ്പോള്‍ സിനിമയില്‍ അത്ര സജീവമല്ലെങ്കിലും സാമൂഹ്യമാദ്ധ്യമങ്ങളില്‍ ഏറെ സജീവമാണ് താരം. തന്റെ യാത്രകളുടെ വിശേഷങ്ങളെല്ലാം സാമൂഹ്യമാദ്ധ്യമങ്ങള്‍ വഴി ആരാധകരുമായി അവര്‍ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ, ഗുവാഹട്ടിയിലെ പ്രശസ്തമായ കാമാഖ്യ ക്ഷേത്രം ദര്‍ശനം നടത്തിയതിന്റെ വിശേഷങ്ങളാണ് പ്രീതി സിന്റ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.

കാമാഖ്യ ക്ഷേത്രത്തിന്റെ ഉള്ളില്‍ നിന്നും പരിസരങ്ങളില്‍ നിന്നും ചിത്രീകരിച്ച വീഡിയോയാണ് പോസ്റ്റിലുള്ളത്. ക്ഷേത്രക്കുളവും മണികളും ശില്‍പങ്ങളുമെല്ലാം എല്ലാം വീഡിയോയില്‍ കാണാം. കാമാഖ്യ ക്ഷേത്രത്തിന്റെ മാതൃക പ്രീതിയ്ക്ക് ഒരു സന്യാസി സമ്മാനിക്കുന്നതും വീഡിയോയില്‍ കാണാം.

ഗുവാഹട്ടിയിലേക്ക് പോകാനുള്ള പ്രധാന കാരണം പ്രശസ്തമായ കാമാഖ്യ ദേവി ക്ഷേത്രം സന്ദര്‍ശിക്കുക എന്നതായിരുന്നുവെന്ന് താരം പറഞ്ഞു. വിമാനം മണിക്കൂറുകളോളം വൈകിയിട്ടും രാത്രി മുഴുവന്‍ ഉണര്‍ന്നിരുന്നു.

അത് ക്ഷേത്രത്തില്‍ എത്തിച്ചേരാനുള്ള കാത്തിരിപ്പുകൊണ്ടായിരുന്നു. ക്ഷേത്രത്തില്‍ പ്രവേശിച്ചതോടെ യാത്രയുടെ എല്ലാ ബുദ്ധിമുട്ടുകളും താന്‍ മറന്നുപോയെന്നും ഗുവാഹട്ടിയില്‍ വരുന്നവര്‍ കാമാഖ്യ സന്ദര്‍ശിക്കാതെ മടങ്ങരുതെന്നും പ്രീതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഭാരതത്തിലെ അതിപ്രസിദ്ധമായ ക്ഷേത്രമാണ് കാമാഖ്യദേവി ക്ഷേത്രം. അസമില്‍ ഗുവാഹട്ടിയുടെ പടിഞ്ഞാറന്‍ മേഖലയില്‍ നീലാചല്‍കുന്നിന്റെ മുകളിലാണ് കാമാഖ്യാദേവി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. സതീദേവിയുടെ ശക്തിചൈതന്യം അതിന്റെ ഉഗ്രരൂപത്തില്‍ ഇവിടെയുണ്ടെന്നാണ് വിശ്വാസം. ഗുവാഹട്ടി റെയില്‍വേ സ്‌റ്റേഷനില്‍നിന്ന് ആറു കിലോമീറ്ററും എയര്‍പോര്‍ട്ടില്‍ നിന്ന് 20 കിലോമീറ്ററും അകലെയാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

More in News

Trending

Uncategorized