Social Media
കൺമണിയെ കാത്ത് പ്രവീണ; വള കാപ്പ് ചടങ്ങിന്റെ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ!
കൺമണിയെ കാത്ത് പ്രവീണ; വള കാപ്പ് ചടങ്ങിന്റെ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ!
സിനിമ സീരിയൽ താരം പ്രവീണ അമ്മയാവാൻ ഒരുങ്ങുന്നു. പ്രവീണയുടെ വള കാപ്പ് ചടങ്ങിന്റെ ചത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്. നാല്പ്പതില് ഒരു ചെറിയ വളക്കാപ്പ് എന്ന ക്യാപ്ഷനിലാണ് താരം ചിത്രം പങ്ക് ആരാധകരുമായി പങ്കുവെച്ചത്.
എന്നാൽ ചിത്രം കണ്ടതോടെ ഏതെങ്കിലും സിനിമയുടെയോ, സീരിയലിന്റെയോ പ്രമോഷന്റെ ഭാഗമായിട്ടാകും ചിത്രം പോസ്റ്റ് ചെയ്തതെന്നാണ് ചില ആളുകള്‍ സംശയം പ്രകടിപ്പിക്കുന്നത്. എന്നാല്‍ വളക്കാപ്പ് എന്താണ് സംഭവം എന്ന് തിരക്കുന്ന ഒരാളോട് പ്രെഗ്നന്റ് ആകുമ്ബോള്‍ നടത്തുന്ന ചടങ്ങാണ് ഇതെന്ന് പ്രവീണ തന്നെ വ്യക്തമാക്കുന്നുണ്ട്.
13 വര്‍ഷത്തിലേറെയായി കലാരംഗത്ത് സജീവമായ പ്രവീണ നിരവധി ചലചിത്രങ്ങളിലും 5-ഓളം മെഗാസീരിയലുകളിലും അഭിനയിച്ചിട്ടുണ്ട് ക്ലാസ്സിക്കല്‍ നൃത്തരംഗത്തും ഗായികയായും പ്രവീണ കഴിവ് തെളിയിച്ചിട്ടുണ്ട്. റേഡിയോ ഗള്‍ഫിന്റെ പ്രോഗ്രാം പ്രൊഡൂസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.നാഷണല്‍ ബാങ്ക് ഓഫ് ദുബായ്-ല്‍ ഓഫീസറായ പ്രമോദ് ആണ് ഭര്‍ത്താവ്. ഗൗരിയാണ് പ്രവീണയുടെ മകള്‍.
praveena
