Connect with us

ലോക സിനിമയിൽ ആദ്യമായി സിങ് സറൗണ്ടഡ് സൗണ്ട് എന്ന ടെക്നോളജിയിൽ എത്തുന്നു നിത്യ മേനോന്റെ പ്രാണ – ഹെഡ്സെറ്റ് ഉപയോഗിച്ചു ട്രൈലെർ വീഡിയോ കാണാം

Malayalam Breaking News

ലോക സിനിമയിൽ ആദ്യമായി സിങ് സറൗണ്ടഡ് സൗണ്ട് എന്ന ടെക്നോളജിയിൽ എത്തുന്നു നിത്യ മേനോന്റെ പ്രാണ – ഹെഡ്സെറ്റ് ഉപയോഗിച്ചു ട്രൈലെർ വീഡിയോ കാണാം

ലോക സിനിമയിൽ ആദ്യമായി സിങ് സറൗണ്ടഡ് സൗണ്ട് എന്ന ടെക്നോളജിയിൽ എത്തുന്നു നിത്യ മേനോന്റെ പ്രാണ – ഹെഡ്സെറ്റ് ഉപയോഗിച്ചു ട്രൈലെർ വീഡിയോ കാണാം

ലോക സിനിമയിൽ ആദ്യമായി സിങ് സറൗണ്ടഡ് സൗണ്ട് എന്ന ടെക്നോളജിയിൽ എത്തുന്നു നിത്യ മേനോന്റെ പ്രാണ – ഹെഡ്സെറ്റ് ഉപയോഗിച്ചു ട്രൈലെർ വീഡിയോ കാണാം

ഏകാന്തത നിറഞ്ഞ ഒരു അന്തരീക്ഷത്തിൽ ശബ്ദത്തിനു എത്ര മാത്രം സംവദിക്കാൻ കഴിയും എന്ന് ചിന്തിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ. അതിഭീകരവും ഭയാനകവുമായിരിക്കും ആ അവസ്ഥ. ആ ഒരു അവസ്ഥയെ ശബ്ദത്തിന്റെ യഥാർത്ഥ സംയോജനത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് പ്രാണ എന്ന ചിത്രം. ലോക സിനിമയിൽ തന്നെ സിങ് സറൗണ്ടഡ് സൗണ്ട് എന്ന ടെക്നോളജി ഉപയോഗിച്ച് എത്തുന്ന ആദ്യ സിനിമയാണ് പ്രാണ . ട്രെയിലറിൽ ഉടനീളം ആ ഭയാനകമായ നിമിഷങ്ങൾ അടുത്തറിയാം, പക്ഷെ ഹെഡ്സെറ്റുപയോഗിക്കണം എന്ന് മാത്രം.
ട്രെയിലറിന് ലഭിക്കുന്നപ്രതികരണങ്ങൾ വ്യത്യസ്തമാണ്. അത് വായിച്ചും ട്രൈലെർ കണ്ടല്ല , കേട്ടറിഞ്ഞും മനസിലാക്കണം ,പ്രാണ . നിത്യ മേനോൻ എന്ന അതുല്യ നടിയുടെ വൈഭവം ഈ സിനിമയിൽ പ്രകടമാണ് .

Praana 2018 Multi-lingual Thriller Movie ft. Nithya Menen. Cinematography by PC Sreeram. Directed by VK Prakash. Produced by Suresh Raj, Praveen S Kumar and Anita Raj. Music Composed by Louiz Banks, Background Scored by Arun Vijay and Title Song by Ratheesh Vega

*FOR THE FIRST TIME IN THE WORLD, SURROUND SYNC SOUND FORMAT IS FULLY USED. PLEASE USE HEADPHONES FOR A BETTER EXPERIENCE*

Nithya Menen’s Praana is simultaneously made in 4 languages – Telugu, Hindi, Malayalam and Kannada.

Praana 2018 Movie Details:

Cast: Nithya Menen
Director: VK Prakash
Producers: Suresh Raj, Praveen S Kumar, Anita Raj
Music: Louiz Banks, Arun Vijay, Ratheesh Vega
Writer: Rajesh Jayaraman
DOP: PC Sreeram
Sound Engineer: Resul Pookutty
Editing: Sunil S Pillai
Art: Bawa M
Creative Director: Dipak Sharma
Production Controller: Badusha
Costumer: Deepali Noot
Executive Designer: Viswamayan


പ്രാണയുടെ ട്രെയിലർ നാല് ലക്ഷം പേർ കണ്ടു എന്ന് ഒരു സുഹൃത്ത് പറഞ്ഞ് അറിഞ്ഞപ്പോഴാണ് പ്രാണ എന്ന സിനിമയുടെ ട്രെയിലർ വീണ്ടും കാണാൻ ഞാൻ തീരുമാനിക്കുന്നത്. അതിന് മറ്റൊരു കാരണം കൂടിയുണ്ട്. ആദ്യതവണ ഹെഡ്സെറ്റ് ഇല്ലാതെയാണ് ആ ട്രെയിലർ കണ്ടത്. പക്ഷേ ഇത്തവണ തികച്ചും വേറിട്ട ഒരു അനുഭവം തന്നെയാണ് ഈ ട്രെയിലർ കണ്ടപ്പോൾ ഉണ്ടായത്. ഹെഡ്സെറ്റിലൂടെ ഓരോ ശബ്ദ ശകലങ്ങളും വ്യക്തതയോടെയും കൃത്യതയോടെയും കേൾക്കാൻ കഴിഞ്ഞപ്പോഴാണ് ഈ സിനിമയുടെ വ്യാപ്‌തി എനിക്ക് ബോധ്യപ്പെട്ടത്. അപ്പോഴാണ് ഈ സിനിമയുടെ ടെക്നിക്കൽ ആസ്പെക്ടസിനെക്കുറിച്ചു ശരിയായി മനസ്സിലാക്കാനും കഴിഞ്ഞത്. ലോക സിനിമയിൽ ആദ്യമായി സിങ് സറൗണ്ടഡ് സൗണ്ട് എന്ന ടെക്നോളജിയിൽ ആണ് ഈ സിനിമയുടെ ശബ്ദലേഖനം ചെയ്തിരിക്കുന്നത് എന്നും അത് റസൂൽ പൂക്കുട്ടി ആണ് ചെയ്തിരിക്കുന്നതെന്നും നിത്യ മേനൻ എന്ന പ്രതിഭാധനയായ നടിയുടെ ഒറ്റയാൾ പ്രകടനം എന്ന ആശയത്തിൽ ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സംവിധാനമികവ് കൊണ്ട് നമ്മളെ അതിശയിപ്പിച്ച വി കെ പ്രകാശ് എന്ന സംവിധായകനാണ് എന്നുള്ളതും ആദ്യ ദിവസം തന്നെ ഈ സിനിമ കാണാനുള്ള ഒരു ആഗ്രഹം മനസ്സിൽ ഉണ്ടാക്കി. കേവലം ഒരു ഹെഡ്സെറ്റിലൂടെ ഇത്രയും മനോഹരമായ ശബ്ദവിന്യാസം സൃഷ്ടിച്ചെടുക്കാൻ ഒരു ട്രെയിലറിന് സാധിക്കുന്നുണ്ടെങ്കിൽ ഈ സിനിമ തിയേറ്ററിൽ പോയി കാണുമ്പോൾ ഉണ്ടാകാൻ പോകുന്ന ദൃശ്യശ്രാവ്യ അനുഭവം എത്രമേൽ വലുതായിരിക്കും എന്ന് എനിക്ക് ഊഹിക്കാവുന്നതേയുള്ളൂ…


നിത്യ മേനൻ ഒരു എഴുത്തുകാരിയാണെന്നും പുതിയ പുസ്തക രചനയ്ക്കായി ആളൊഴിഞ്ഞ ഒറ്റപ്പെട്ട ഒരു ബംഗ്ളാവ് തിരഞ്ഞെടുക്കുമ്പോൾ അവരുടെ ഒരു മാജിക്കൽ ഫാന്റസി ഈ സിനിമയിൽ നിന്നും പ്രതീക്ഷിക്കാം എന്നും നായികയുടെ സംവേദനം തീയേറ്ററിൽ ഇരിക്കുന്ന ഓരോ പ്രേക്ഷകനോടുമായിരിക്കുന്നതുകൊണ്ട് കഥാപാത്രവും പ്രേക്ഷകനും ഒരുപോലെ ഈ സിനിമയിൽ ഇഴുകിച്ചേരുന്ന ഒരു അനുഭവമാണ് ഉണ്ടാകാൻ പോകുന്നതെന്നുമുള്ള പ്രതീക്ഷ
ഈ ട്രൈലെർ കണ്ടപ്പോൾ തോന്നി. സംശയമുണ്ടെങ്കിൽ നിങ്ങളും ഈ ട്രൈലെർ ഒന്ന് കണ്ട് നോക്കൂ. ഹെഡ്സെറ്റ് ഉപയോഗിക്കാൻ മറക്കല്ലേ.

More in Malayalam Breaking News

Trending

Recent

To Top