Malayalam Breaking News
മമ്മൂട്ടിയോടൊപ്പം അഭിനയിച്ച അന്നത്തെ അജിത് ഇന്നത്തെ തല ആയ കഥ .. സംവിധായകൻ രാജീവ് മേനോൻന്റെ ( ഹരികൃഷ്ണൻസിലെ ഗുപ്തൻ ) ഓർമ്മയിൽ..
മമ്മൂട്ടിയോടൊപ്പം അഭിനയിച്ച അന്നത്തെ അജിത് ഇന്നത്തെ തല ആയ കഥ .. സംവിധായകൻ രാജീവ് മേനോൻന്റെ ( ഹരികൃഷ്ണൻസിലെ ഗുപ്തൻ ) ഓർമ്മയിൽ..
By
മമ്മൂട്ടിയോടൊപ്പം അഭിനയിച്ച അന്നത്തെ അജിത് ഇന്നത്തെ തല ആയ കഥ .. സംവിധായകൻ രാജീവ് മേനോൻന്റെ ( ഹരികൃഷ്ണൻസിലെ ഗുപ്തൻ ) ഓർമ്മയിൽ..
മമ്മൂട്ടി , അബ്ബാസ് , ഐശ്വര്യ റായ്, തബു തുടങ്ങി വൻ താരനിരയിൽ പതിനെട്ടു വര്ഷം മുൻപ് ഒരുങ്ങിയ ചിത്രമാണ് കണ്ടു കൊണ്ടെൻ കണ്ടുകൊണ്ടേൻ . വൻ ഹിറ്റായ ചിത്രത്തിൽ ചെറുതെങ്കിലും വളരെ ശ്രദ്ധേയ വേഷമാണ് അജിത്ത് കൈകാര്യം ചെയ്‌തത്. അന്ന് അജിത് സിനിമയിൽ താരമല്ല . ചിത്രീകരണത്തിനിടയില്‍ അജിത്തുമായുള്ള ഒരു ചിത്രം സംവിധായകന്‍ രാജീവ് മേനോന്‍ , നമുക്ക് പ്രിയപ്പെട്ട ഗുപതൻ ഇന്നലെ സോഷ്യല്‍ മീഡിയയില്‍ വച്ചു . “ആര്‍ക്കൈവ്സില്‍ നിന്നൊരു ചിത്രം. പ്രിയപ്പെട്ട അജിത്തുമായി ‘കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേന്‍’ ഷൂട്ടിംഗ്. അന്ന് അജിത്തായിരുന്നു, ഇന്ന് ‘തല’യും,” രാജീവ് മേനോന്‍ ട്വിറ്റെറില്‍ പറഞ്ഞു.
. തബുവിന്‍റെ ദിവ്യ എന്ന കഥാപാത്രവുമായി ഇഷ്ടത്തിലാകുന്ന സിനിമാ സംവിധായകന്‍ മനോഹറായി അജിത് എത്തിയത് .സംവിധാനം ചെയ്യാന്‍ പോകുന്ന ചിത്രത്തിന്‍റെ തിരക്കുകള്‍ കാരണം ദിവ്യയുമായി അകലുന്ന മനോഹര്‍, ആ ചിത്രത്തിലെ നായികയുമായി ഇഷ്ടത്തിലാണ് എന്ന് ദിവ്യ തെറ്റിദ്ധരിക്കുന്നു. മനോഹറിന്‍റെ സിനിമ റിലീസ് ചെയ്യുന്ന ദിവസം അയാള്‍ ദിവ്യയെ തേടിയെത്തി തന്‍റെ തെറ്റ് ഏറ്റുപറയുന്നു.
സൂപ്പര്‍ ഹിറ്റായ ചിത്രത്തിലെ സൂപ്പര്‍ ഹിറ്റായ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയത് എ.ആര്‍.റഹ്മാന്‍ ആണ്. ഇന്ത്യയ്ക്കകത്തും പുറത്തും ചിത്രീകരിച്ച ‘കണ്ടുകൊണ്ടേന്‍ കണ്ടുകൊണ്ടേനി’ലെ ഗാനരംഗങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ചത് രവി കെ.ചന്ദ്രന്‍. സ്കോട്‌ലന്‍ഡ്, ഈജിപ്റ്റ് എന്നിവിടങ്ങളിലാണ് ഐശ്വര്യ റായ്, അബ്ബാസ്, അജിത്, തബു എന്നിവര്‍ അഭിനയിച്ച ഗാനരംഗങ്ങള്‍ ചിത്രീകരിച്ചത്. ഇതിലെ ‘എന്ന സൊല്ല പോകിറായ്, ന്യായമാ…’ എന്ന ഗാനം ആലപിച്ചതിന് ശങ്കര്‍ മഹാദേവന്‍ ആ വര്‍ഷത്തെ മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരം നേടി.
അന്ന് സഹനടൻ ആയി നിന്ന അജിത്ത് ഇന്ന് തമിഴകത്തിന്റെ പ്രിയ താരമാണ് . ലാളിത്യം കൊണ്ടും മികച്ച പെരുമാറ്റം കൊണ്ടും സിനിമയിലെ തിരഞ്ഞെടുപ്പുകൾ കൊണ്ടും മനസ് കീഴടക്കിയ അജിത് ഇപ്പോൾ തമിഴകത്തിന്റെ തല ആണ്.
rajeev menon about ajith
