Connect with us

സ്വതന്ത്ര സ്ഥാനാർത്ഥിയായി നടൻ പ്രകാശ് രാജ്;പത്രിക സമർപ്പിച്ചു!

Malayalam Breaking News

സ്വതന്ത്ര സ്ഥാനാർത്ഥിയായി നടൻ പ്രകാശ് രാജ്;പത്രിക സമർപ്പിച്ചു!

സ്വതന്ത്ര സ്ഥാനാർത്ഥിയായി നടൻ പ്രകാശ് രാജ്;പത്രിക സമർപ്പിച്ചു!

സ്വതന്ത്ര സ്ഥാനാർത്ഥിയായി നടൻ പ്രകാശ് രാജ് പത്രിക സമർപ്പിച്ചു. ബെംഗളൂരു സെൻട്രൽ മണ്ഡലത്തിലാണ് സ്വതന്ത്ര സ്ഥാർഥിയായി പ്രകാശ് രാജ് പത്രിക സമർപ്പിച്ചത്. കോൺഗ്രസ് തന്നെ പിന്തുണക്കാത്തത് കാര്യമാക്കുന്നില്ലെന്ന് പ്രകാശ് രാജ് പറഞ്ഞു.

സംഘപരിവാർ വിരുദ്ധ നിലപാടുകൾ സ്വീകരിക്കുന്ന പ്രകാശ് രാജ് ബിജെപി വിരുദ്ധ വോട്ടുകൾ ഭിന്നിക്കാതിരിക്കാൻ കോൺഗ്രസിന്‍റെ പിന്തുണ തേടിയിരുന്നു. പ്രകാശ് രാജ് ആദ്യം കോൺഗ്രസിൽ ചേരട്ടെ, എന്നിട്ട് ആലോചിക്കാമെന്നായിരുന്നു നേതൃത്വത്തിന്‍റെ മറുപടി.

ബെംഗളൂരു സെൻട്രൽ മണ്ഡലത്തിൽ പ്രകാശ് രാജ് പര്യടനം തുടങ്ങിയിട്ട് രണ്ട് മാസമായി. പ്രകടന പത്രിക തയ്യാറാക്കാൻ മണ്ഡലമാകെ നടന്ന് വോട്ടർമാരെ കണ്ടും സംവാദങ്ങൾ നടത്തിയുമാണ് താരം കളമുറപ്പിച്ചത്. പ്രധാനമായും ബിജെപിയുടെ വർഗ്ഗീയ നിലപാടുകൾക്ക് എതിരായാണ് പ്രകാശ് രാജിന്‍റെ പ്രചാരണം. താൻ വോട്ടർമാരുമായി അടുത്ത ബന്ധമാണ് സൂക്ഷിക്കുന്നത് എന്നും കോൺഗ്രസ്, ബിജെപി നിലപാടുകൾ കാര്യമാക്കുന്നില്ലെന്നും പ്രകാശ് രാജ് പറഞ്ഞു.

prakash raj files nomination from bengaluru central

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top