Malayalam
അവരുടെ അച്ഛൻ വന്ന് കാണും. അല്ലെങ്കിൽ അവർ അങ്ങോട്ട് പോയി കാണും. അവർക്ക് വ്യത്യാസമൊന്നും തോന്നിയിട്ടില്ല. ഇപ്പോഴും അവർ അച്ഛനടുത്ത് പോയിരിക്കുകയാണ്; പ്രഭുദേവയുടെ മുൻഭാര്യ റംലത്ത്
അവരുടെ അച്ഛൻ വന്ന് കാണും. അല്ലെങ്കിൽ അവർ അങ്ങോട്ട് പോയി കാണും. അവർക്ക് വ്യത്യാസമൊന്നും തോന്നിയിട്ടില്ല. ഇപ്പോഴും അവർ അച്ഛനടുത്ത് പോയിരിക്കുകയാണ്; പ്രഭുദേവയുടെ മുൻഭാര്യ റംലത്ത്
എപ്പോഴും ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന പേരാണ് നയൻതാരയുടേത്. നടനും ഡാൻസറുമായ പ്രഭുദേവയുമായുള്ള പ്രണയമാണ് ഏറെ വിവാദമായത്. ഇരുവരും വിവാഹം ചെയ്യാൻ ഒരുങ്ങുന്നുവെന്നും നയൻതാര മതം മാറി ഹിന്ദുവാകുന്നുവെന്നെല്ലാം വാർത്തകൾ വന്നിരുന്നു. പ്രഭുദേവയുടെ മൂത്ത മകൻ കാൻസർ ബാധിച്ച് മരണപ്പെട്ട് ഏറെ വേദനയിൽ കഴിഞ്ഞിരുന്ന നാളുകളിലാണ് പ്രഭുദേവ നയൻതാരയുമായി അടുക്കുന്നത്.
പ്രഭുദേവ അന്ന് വിവാഹിതനും മൂന്ന് കുട്ടികളുടെ പിതാവുമായിരുന്നു. എന്നാൽ നയൻതാര ഇതൊന്നും കാര്യമാക്കിയില്ല. കരിയറിലെ തിരക്കേറിയ സമയത്താണ് സിനിമകൾ വേണ്ടെന്ന് വെച്ച് പ്രഭുദേവയ്ക്കൊപ്പം ജീവിക്കാൻ നയൻതാര തയ്യാറാകുന്നത്. ഈ ബന്ധം അവസാനിച്ചതോടെ സിനിമാ രംഗത്തെ മുൻനിര സ്ഥാനവും നടിക്ക് നഷ്ടപ്പെട്ടിരുന്നു. മാനസികമായി തകർന്ന നയൻതാര ഒരു വർഷത്തോളം ലൈം ലൈറ്റിൽ നിന്നും മാറി നിന്നു. പിന്നീട് ശക്തമായ തിരിച്ച് വരവ് ആണ് നടത്തിയത്.
നയൻതാരയ്ക്കും പ്രഭുദേവയ്ക്കുമെതിരെ റംലത്ത് പരസ്യമായി രംഗത്തെത്തിയിരുന്നതും വാർത്തയായിരുന്നു. കുറച്ച് വർഷങ്ങൾക്കുള്ളിൽ നയൻതാര പ്രഭുദേവയുമായുള്ള ബന്ധം അവസാനിപ്പിച്ചു. ഇപ്പോഴിതാ പ്രഭുദേവയുമായി വേർപിരിഞ്ഞ ശേഷമുള്ള തന്റെ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് റംലത്ത്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കവെയാണ് റംലത്ത് തുറന്ന് സംസാരിച്ചത്. പിരിയുമ്പോൾ മക്കൾ എന്റെ കൂടെ വേണമെന്നാണ് ഞാൻ തീരുമാനിച്ചത്.
അവരുടെ അച്ഛൻ വന്ന് കാണും. അല്ലെങ്കിൽ അവർ അങ്ങോട്ട് പോയി കാണും. അവർക്ക് വ്യത്യാസമൊന്നും തോന്നിയിട്ടില്ല. ഇപ്പോഴും അവർ അച്ഛനടുത്ത് പോയിരിക്കുകയാണ്. അവർക്ക് വേണ്ടതെല്ലാം അവരുടെ അച്ഛൻ ചെയ്ത് കൊടുക്കും. ഞാൻ മക്കളെ വഴക്ക് പറയുകയോ അടിക്കുകയോ ചെയ്യാറില്ല. രണ്ട് പേരും നന്നായി കുക്ക് ചെയ്യും. അടുക്കള അലങ്കോലമാക്കിയിടും. അത് ക്ലീൻ ചെയ്ത് വെക്കാൻ വഴക്ക് പറയും. മറ്റൊന്നിനും വഴക്ക് പറയാറില്ല.
മക്കളെ ഫ്രണ്ട്ലിയായാണ് വളർത്തേണ്ടത്. അല്ലെങ്കിൽ എന്ത് ചെയ്താലും നമ്മളെ അടിക്കും അതുകൊണ്ട് ഇഷ്ടമുള്ളത് ചെയ്യാം എന്ന് മക്കൾ കരുതും. താനും മക്കളോട് തുറന്ന് സംസാരിക്കാറുണ്ടെന്ന് റംലത്ത് വ്യക്തമാക്കി. മൂത്ത മകൻ കാൻസർ ബാധിച്ച് മരിച്ചതിനെക്കുറിച്ചും റംലത്ത് സംസാരിച്ചു. അത് ഉൾക്കൊള്ളുക ബുദ്ധിമുട്ടാണ്. ചില സമയത്ത് എനിക്ക് ആരോടും സംസാരിക്കാൻ തോന്നില്ല. നിശബ്ദയായി മുറിക്കുള്ളിൽ ഇരിക്കും.
ആ സമയം വളരെ സ്ട്രഗിൾ ആയിരുന്നു. മക്കളോട് നേരിട്ട് ഞാനിത് പറഞ്ഞിട്ടില്ല. അവർ വളർന്ന് ഫോട്ടോ കണ്ട് മനസിലാക്കി. അവർ വളരെ ചെറിയ കുട്ടികളായിരുന്നു. വളർന്ന ശേഷം മനസിലാക്കി. അവൻ ഇല്ലെന്ന് കരുതി കരഞ്ഞ് കൊണ്ടിരുന്നാൽ മറ്റ് രണ്ട് മക്കളെയും എനിക്ക് നന്നായി വളർത്താൻ പറ്റില്ല. അതിനാൽ താൻ മാറുകയായിരുന്നെന്നും റംലത്ത് പറയുന്നു.
ഡിവോഴ്സിന് ശേഷം വളരെ സ്ട്രോങ് ആയിരിക്കണം. അല്ലെങ്കിൽ ഒന്നും അഭിമുഖീകരിക്കാൻ പറ്റില്ല. ചില ചോദ്യങ്ങൾ ആളുകൾ ചോദിക്കും. അപ്പോൾ തീർച്ചയായും ധെെര്യം വേണം. ഡിവോഴ്സ് ആയോ എന്ന് തന്നെ ചോദിക്കാൻ പാടില്ല. അത് അവരുടെ സ്വകാര്യ കാര്യമാണ്. ലൗ മാര്യേജ് അണെങ്കിലും ഡിവോഴ്സിന് ശേഷം എല്ലാ സ്നേഹവും മക്കൾക്ക് നൽകുന്നു. അദ്ദേഹത്തോടുള്ള ദേഷ്യം മക്കളോട് കാണിച്ചിട്ടില്ലെന്നും റംലത്ത് വ്യക്തമാക്കി.
മുസ്ലിം മതസ്ഥയായിരുന്ന ഞാൻ വിവാഹത്തിന് ശേഷമാണ് മതം മാറുന്നത്. ഇപ്പോഴും ഹിന്ദു മതവിശ്വാസമാണ് താൻ പിന്തുടരുന്നെന്നും റംലത്ത് പറയുന്നുണ്ട്. മൂത്ത മകന്റെ ഒരുപാട് ഫോട്ടോകളുണ്ടായിരുന്നു. അവൻ മരിച്ച ശേഷം മറ്റ് രണ്ട് മക്കളുടെ ഫോട്ടോ എടുക്കാതായി. ഫോട്ടോ എടുക്കരുതെന്ന തോന്നൽ തനിക്ക് വന്നെന്നും റംലത്ത് പറയുന്നു.
അടുത്തിടെ, പ്രഭുദേവയുമായുള്ള ബന്ധത്തിൽ സംഭവിച്ചതിനെക്കുറിച്ച് ആദ്യമായി വെളിപ്പെടുത്തുകയാണ് നയൻതാര. ബന്ധത്തിലായ ശേഷം തന്നോട് കരിയർ വിടാൻ പ്രഭുദേവ ആവശ്യപ്പെട്ടെന്ന് നയൻതാര ഡോക്യുമെന്ററിയിൽ പറയുന്നത്. ആദ്യമായാണ് നയൻതാര ഇക്കാര്യത്തിൽ മനസ് തുറക്കുന്നത്.
അവസാന ദിവസത്തെ ഷൂട്ടിംഗ് എനിക്ക് മറക്കാനാകില്ല. ആ ഇമോഷൻ എനിക്ക് വിശദീകരിക്കാനാകില്ല. ഞാൻ വല്ലാതായി. ഞാൻ പോലുമറിയാതെ കരഞ്ഞു. ഞാൻ ഒരുപാട് സ്നേഹിച്ച്, ഇതാണ് എനിക്കെല്ലാം എന്ന് കരുതിയ പ്രൊഫഷൻ വിട്ട് കൊടുക്കേണ്ടി വന്നപ്പോൾ അതിനേക്കാൾ താഴ്ന്നതൊന്നുമില്ലെന്ന് തോന്നി. ഞാൻ ഇൻഡസ്ട്രി വിട്ടതിന് കാരണം എന്നോട് ആ വ്യക്തി ആവശ്യപ്പെട്ടതാണ്. എനിക്കതൊരു ഓപ്ഷൻ അല്ലായിരുന്നു.
നിനക്കിനി വർക്ക് ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞു. എനിക്ക് വേറെ ഓപ്ഷനുണ്ടായിരുന്നില്ല. അന്ന് ജീവിതമെന്താണെന്ന് മനസിലാക്കാനുള്ള പക്വത എനിക്കില്ലായിരുന്നു. എന്ത് തരം ആളുകൾക്കൊപ്പമാണ് നിങ്ങളുള്ളതെന്നും എന്താണ് ചെയ്ത് കൊണ്ടിരിക്കുന്നതെന്നും നിങ്ങൾക്ക് മനസിലാകുക മോശം ഘട്ടത്തിലൂടെ കടന്ന് പോകുമ്പോഴാണ്. അതെന്നെ പൂർണമായും തകർത്തു.ഞാനല്ല പ്രശ്നമെന്ന് മനസിലാക്കുന്ന ഒരു ദിവസം വരുമെന്ന് അവർ മനസിലാക്കുമെന്ന് താൻ ചിന്തിച്ചെന്നും നയൻതാര വ്യക്തമാക്കി.
ഇന്ന് മറ്റൊരു വിവാഹ ജീവിതം നയിക്കുകയാണ് പ്രഭുദേവ. ഹിമാനി സിംഗ് എന്നാണ് ഭാര്യയുടെ പേര്. ഇരുവർക്കും ഒരു മകളുണ്ട്. അടുത്തിടെ, ആദ്യ പ്രണയത്തെ കുറിച്ചും മക്കളെ കുറിച്ചുമെല്ലാം പ്രഭുദേവയും തുറന്ന് സംസാരിച്ചിരുന്നു. അച്ഛൻ വളരെ സ്ട്രിക്ട് ആയിരുന്നു. ഇപ്പോഴും അദ്ദേഹത്തിന്റെ ഒച്ച കേട്ടാൽ എഴുന്നേറ്റ് നിൽക്കും. ഇഷ്ടങ്ങളും ആഗ്രഹങ്ങളും പറയാൻ തന്നെ പേടിയായിരുന്നു. എന്നിട്ടും എന്റെ ആദ്യ വിവാഹം പ്രണയമായിരുന്നു.
എപ്പോഴും ഡാൻസ് എന്ന് പറഞ്ഞിരിക്കുന്ന എനിക്ക് ഒരു പ്രണയമോ, എന്നോർത്ത് അവർ ഞെട്ടി. ആ പ്രണയത്തിന് അവർ സമ്മതിച്ചതുമില്ല. ഒരുപാട് എതിർപ്പുകളെ അവഗണിച്ചാണ് അന്ന് വിവാഹം കഴിച്ചത്. ജീവിതത്തിൽ ഏറ്റവും വേദനയുണ്ടായിട്ടുള്ള ഒത്തിരി സംഭവങ്ങൾ നടന്നിട്ടുണ്ട്. മക്കളുടെ മേലെ ഭയങ്കരമായിട്ടുള്ള അടുപ്പം ഉണ്ടാവരുതെന്നാണ് ഞാൻ വിചാരിക്കുന്നത്. അവർ കൂടെയുണ്ട്. മക്കളുമായി എനിക്കുള്ളത് പോലെ അവരും വളരെ അറ്റാച്ച്‌മെന്റിലാണ്.
മൂത്ത മകന് ഇരുപതും രണ്ടാമത്തെ മകന് പതിനഞ്ച് വയസ്സുമായി. പക്ഷെ ഇപ്പോഴും അവരെനിക്ക് ചെറിയ കുട്ടികളാണ്. ജനിച്ചപ്പോഴുള്ളത് പോലെയാണ് അവരെ ഞാൻ നോക്കുന്നത്. അവരുമായുള്ള അമിതമായ അറ്റാച്ച്‌മെന്റ് കുറയ്ക്കണം എന്നാഗ്രഹിച്ചാലും കഴിയുന്നില്ല. അവർക്ക് അതൊരു ബാധ്യതയാകുമോ എന്ന ഭയമുണ്ട്. പക്ഷെ മാറി നിൽക്കാൻ കഴിയുന്നില്ല. അവരാണ് എന്റെ സന്തോഷം.
മക്കൾ എങ്ങനെ വളരും, എന്തായി തീരും എന്നൊക്കെയുള്ള ടെൻഷനും അവലാതിയുമുണ്ട്. മക്കളുടെ കാര്യത്തിൽ എത്ര നിയന്ത്രിക്കാൻ ശ്രമിച്ചാലും എനിക്ക് വിട്ടു വരാൻ കഴിയുന്നില്ലെന്നാണ് പ്രഭു ദേവ പറയുന്നത്. പ്രഭുദേവ ഒരു ഫ്രണ്ട്‌ലി ഫാദർ ആണെങ്കിലും മക്കളുടെ പ്രണയ വിവാഹത്തിനെ അനുകൂലിക്കുമോന്ന് ചോദിച്ചാൽ അറിയില്ലെന്നാണ് താരത്തിന്റെ മറുപടി. അപ്പോൾ ഞാൻ എങ്ങനെയായിരിക്കുമെന്ന് അറിയില്ല.
ചെറിയ ചെറിയ കാര്യങ്ങൾക്ക് പോലും സന്തുഷ്ടനായിട്ടുള്ള ആളാണ് ഞാൻ. പുതിയതായി ഒരു ഷർട്ട് കിട്ടിയാൽ പോലും സന്തോഷമാണ്. ഇപ്പോൾ പോലും അങ്ങനൊരു ആകാംഷ തനിക്കുണ്ടാവാറുണ്ടെന്ന് താരം വ്യക്തമാക്കുന്നു. മാത്രമല്ല ആദ്യഭാര്യയുമായി വഴക്കുണ്ടായതിനെ കുറിച്ചും താരം പറഞ്ഞു. വഴക്കും പിണക്കവും എല്ലാം മറക്കാനുള്ളതാണെന്നാണ് താരം പറയുന്നത്.
വഴക്കുകൾ ഒരിക്കലും വർഷങ്ങളോളം നീട്ടിക്കൊണ്ട് പോകാൻ പാടില്ല. ജീവിതം അത്രയേയുള്ളൂ. ഇവിടെ വച്ച് ഞാനും നിങ്ങളും വഴക്കിട്ടു. ഒരു മാസം കഴിഞ്ഞ് അറിയാത്ത ഒരു നാട്ടിൽ വച്ച് വീണ്ടും കണ്ടുമുട്ടിയാൽ ഞാൻ നിങ്ങളുടെ സുഖവിവരം തിരക്കില്ലേ. അതിന് പകരം പഴയ വഴക്ക് അവിടെ ആവർത്തിക്കുകയാണോ ചെയ്യുക? പിന്നെ എന്തിനാണ് അത്രയും ദൂരം പോകാൻ കാത്തു നിൽക്കുന്നത്. പിണക്കങ്ങൾ മറന്ന് ജീവിക്കാമെന്നാണ് പ്രഭുദേവ പറഞ്ഞത്.
2020 ലായിരുന്നു പ്രഭുദേവയും മുംബൈയിലുള്ള ഡോ. ഹിമാനിയുമായുള്ള വിവാഹം നടക്കുന്നത്. പ്രഭുദേവയുടെ 50ാം പിറന്നാളിനോട് അനുബന്ധിച്ചായിരുന്നു ആദ്യമായി, പ്രഭുദേവയുടെ ഭാര്യ പബ്ലിക് സ്‌പേസിലേക്ക് വന്നത്. ബിഹാർ സ്വദേശിയായ ഫിസിയോതെറാപ്പിസ്റ്റാണ് ഡോ. ഹിമാനി. പ്രഭുദേവയുടെ പിറന്നാൾ ആഘോഷത്തിനാണ് പ്രഭുദേവയെ പ്രശംസിച്ചും വൈകാരികവുമായ വീഡിയോ ഹിമാനി പങ്കുവെച്ചത്. ഈ വീഡിയോ കാണുമ്പോഴുള്ള പ്രഭുദേവയുടെ പ്രതികരണവും വീഡിയോയിലുണ്ട്.
ഒരുപാട് സ്‌നേഹവും, ഒപ്പം പരിചരണവും അച്ചടക്കവും പ്രത്യേകിച്ച് നർമ്മ ബോധവുമുള്ള പ്രഭുദേവയെ ഭർത്താവായി ലഭിച്ചത് ഭാഗ്യമാണെന്നും, വിവാഹത്തിന് ശേഷം കഴിഞ്ഞ മൂന്ന് വർഷമായി താൻ ഏറ്റവും സന്തോഷവതിയായിരുന്നെന്നും അതിന് ദൈവത്തോട് നന്ദി പറയുന്നതായും ഹിമാനി വെളിപ്പെടുത്തി. ഭാര്യയുടെ വാക്കുകൾ സസൂഷ്മം കേൾക്കുന്ന പ്രഭുദേവയുടെ സന്തോഷവും വീഡിയോയിൽ കാണുന്നുണ്ട്.
ഇത് കൂടാതെ ഇവർ ഒരുവരും ഒരുമിച്ച് ഇപ്പോൾ തിരുപ്പതി ക്ഷേത്രത്തിൽ എത്തിയ ചിത്രങ്ങളും ശ്രദ്ധ നേടിയിരുന്നു. വർഷങ്ങൾക്ക് മുമ്പ് പുറം വേദനയുമായി ബന്ധപ്പെട്ട് ഹോസ്പിറ്റലിലെത്തിയപ്പോഴാണ് പ്രഭുദേവ ഫിസിയോതെറാപ്പിസ്റ്റായ ഹിമാനിയെ കണ്ടുമുട്ടുന്നത്. സൗഹൃദം പിന്നീട് പ്രണയത്തിലെത്തുകയും ഇരുവരും വിവാഹിതരാവുകയും ചെയ്യുകയായിരുന്നു.
അതേസമയം, ഇന്ന് പ്രഭുദേവയ്ക്കൊപ്പമുള്ള കഴിഞ്ഞ കാലം മറന്ന് കുടുംബ ജീവിതം നയിക്കുകയാണ് നയൻതാര. വിഘ്നേശിനെ കാണാൻ പ്രഭുദേവയെ പോലെയുണ്ടെന്ന് നേരത്തെ പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. നാനും റൗഡി താൻ എന്ന സിനിമയിൽ അഭിനയിച്ച രാഹുൽ താത്ത എന്ന നടൻ താൻ ഇക്കാര്യം നയൻതാരയോട് തന്നെ പറഞ്ഞിട്ടുണ്ടെന്ന് ഒരിക്കൽ ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി. വിഘ്നേശിനെ കാണാൻ പ്രഭുദേവയെ പോലെ തോന്നുന്നല്ലോയെന്ന് ഞാൻ പറഞ്ഞു. ഇതിന് ശേഷമാണ് നയൻതാര വിഘ്നേശിനെ ശ്രദ്ധിച്ച് തുടങ്ങിയതെന്നായിരുന്നു രാഹുൽ താത്തയുടെ അവകാശ വാദം.
കാണാൻ സാമ്യമുണ്ടെങ്കിലും പ്രഭുദേവയും വിഘ്നേശും വ്യത്യസ്തരാണ്. പ്രഭുദേവ നയൻതാരയുടെ കരിയർ നിർത്തണമെന്ന് ആഗ്രഹിച്ചെങ്കിൽവിഘ്നേശ് നടിയെ കരിയറിൽ മുന്നോട്ട് പോകാൻ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. ഇതേക്കുറിച്ച് നയൻതാര തുറന്ന് സംസാരിച്ചിട്ടുണ്ട്. വിഘ്നേശ് ജീവിതത്തിലേക്ക് കടന്ന് വന്ന ശേഷമാണ് താൻ കരിയറിനെ കുറേക്കൂടി ഗൗരവത്തിൽ കണ്ടതെന്ന് നയൻതാര ഒരിക്കൽ പറയുകയുണ്ടായി.
ഇന്ന് സിനിമാ പ്രൊഡക്ഷൻ, ഒന്നിലേറെ ബിസിനസുകൾ എന്നിവ നയൻതാരയ്ക്കുണ്ട്. ഇതിന് പിന്നിൽ വിഘ്നേശിന്റെ വലിയ പിന്തുണയുണ്ട്. മറുവശത്ത് പ്രഭുദേവ ആഗ്രഹിച്ചത് വിവാഹ ശേഷം കരിയർ വിട്ട് വീട്ടിലിരിക്കുന്ന ഭാര്യയെയാണെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു. നയൻതാര ഈ ആവശ്യം അംഗീകരിക്കാൻ തയ്യാറായതാണെന്നും കൗതുകകരമാണ്. അന്ന് തന്റെ കാഴ്ചപ്പാട് അങ്ങനെയായിരുന്നെന്നാണ് നയൻതാര ഇതേക്കുറിച്ച് പറഞ്ഞത്.
