Tamil
പ്രിയപ്പെട്ട ദളപതിയ്ക്ക് പിറന്നാള്‍ ആശംസകളുമായി നയന്‍താരയും പ്രഭുദേവയും
പ്രിയപ്പെട്ട ദളപതിയ്ക്ക് പിറന്നാള്‍ ആശംസകളുമായി നയന്‍താരയും പ്രഭുദേവയും
തമിഴകത്തും കേരളത്തിലും നിരവധി ആരാധകരുള്ള താരമാണ് ദളപതി വിജയ്. ഇന്ന് 50ാം പിറന്നാള്‍ ആഘോഷിക്കുകയാണ് താരം. സോഷ്യല്‍ മീഡിയ നിറയെ വിജയ്ക്ക് പിറന്നാള്‍ ആശംസകളുമായി ആരാധകര്‍ എത്തിയിരിക്കുകയാണ്. ആരാധകര്‍ മാത്രമല്ല, സഹപ്രവര്‍ത്തകരും താരത്തിന് ആശംസകളുമായി എത്തിയിരുന്നു. നയന്‍താരയും പ്രഭുദേവയുമടക്കം നിരവധി പേരാണ് വിജയ്‌യ്ക്ക് ആശംസകള്‍ നേര്‍ന്നത്.
നയന്‍താരയുടെ വാക്കുകള്‍ ഇങ്ങനെ;
‘ഏറ്റവും പ്രിയപ്പെട്ട ദളപതിയ്ക്ക് സന്തോഷകരമായ പിറന്നാള്‍ ആശംസകള്‍, വരും വര്‍ഷങ്ങള്‍ മികച്ചതാകട്ടെ’ എന്നാണ് നയന്‍താര കുറിച്ചത്. വിജയ്‌ക്കൊപ്പം നിരവധി ചിത്രങ്ങളില്‍ നയന്‍താര അഭിനയിച്ചിട്ടുണ്ട്. ശിവകാശി, മാസ് രാജ, വില്ല്, ബിഗില്‍ എന്നീ ചിത്രങ്ങളിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
പ്രഭുദേവയുടെ വാക്കുകള്‍ ഇങ്ങനെ;
എന്റെ ഏറ്റവും പ്രിയപ്പെട്ട വിജയ്‌യ്ക്ക് പിറന്നാള്‍ ആശംസകള്‍, സൂപ്പര്‍ ഹീറോ’ എന്നാണ് വിജയ്‌യ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് പ്രഭുദേവ കുറിച്ചിരിക്കുന്നത്. വിജയ്‌യുടെ പുതിയ ചിത്രം ഗോട്ടിന്റെ ചിത്രീകരണത്തിനിടെ എടുത്ത ചിത്രമാണ് പ്രഭുദേവ പങ്കുവച്ചിരിക്കുന്നത്.
സംവിധായകന്‍ വെങ്കട്ട് പ്രഭുവിന്റെ വാക്കുകള്‍ ഇങ്ങനെ;
പിറന്നാള്‍ ആശംസകള്‍ ദ് ഗോട്ട്, ഞാന്‍ നിങ്ങളെ ഒരുപാട് സ്‌നേഹിക്കുന്നു
അതേസമയം, ദ് ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം ആണ് വിജയ് നായകനായി പുറത്തെത്താനിരിക്കുന്ന ചിത്രം. സയന്‍സ് ഫിക്ഷന്‍ ആക്ഷന്‍ സിനിമയായാണ് ഗോട്ട് തിയേറ്ററുകളിലെത്തുന്നത്. സെപ്റ്റംബര്‍ 5 ന് ചിത്രം തിയേറ്ററുകളിലെത്തും. ഇരട്ട വേഷത്തിലാണ് വിജയ് എത്തുകയെന്നാണ് വിവരം. വിജയുടെ പിറന്നാളിനോട് അനുബന്ധിച്ച് ഈ ചിത്രത്തിലെ ആക്ഷന്‍ വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു.