Tamil
പ്രഭുദേവയുടെ ബ്രാഹ്മണ കുടുംബം ആചാര അനുഷ്ഠാനങ്ങള്‍ക്ക് വലിയ പ്രാധാന്യം കൊടുത്തിരുന്നവരാണ്. ആ കുടുംബത്തിലേക്കാണ് പ്രഭുദേവ മുസ്ലിം സ്ത്രീയെ വിവാഹം ചെയ്ത് എത്തിയത്; തുറന്ന് പറഞ്ഞ് ബന്ധു
പ്രഭുദേവയുടെ ബ്രാഹ്മണ കുടുംബം ആചാര അനുഷ്ഠാനങ്ങള്‍ക്ക് വലിയ പ്രാധാന്യം കൊടുത്തിരുന്നവരാണ്. ആ കുടുംബത്തിലേക്കാണ് പ്രഭുദേവ മുസ്ലിം സ്ത്രീയെ വിവാഹം ചെയ്ത് എത്തിയത്; തുറന്ന് പറഞ്ഞ് ബന്ധു
തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് പ്രഭുദേവയെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. വ്യത്യസ്തമായ നൃത്ത ചുവടുകള്‍ എന്നും പ്രേക്ഷകരെ രസിപ്പിച്ചിട്ടുള്ള അദ്ദേഹത്തെ ഇന്ത്യയിലെ മൈക്കല്‍ ജാക്‌സണ്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. നടനെന്ന നിലയില്‍ ചുരുങ്ങിയ കാലം മാത്രമേ പ്രഭുദേവയ്ക്ക് ശ്രദ്ധിക്കപ്പെടാന്‍ പറ്റിയുള്ളൂ. ഡാന്‍സിന് കൂടുതല്‍ പ്രാധാന്യം കൊടുത്ത അദ്ദേഹം പിന്നീട് ഡാന്‍സ് കൊറിയോഗ്രഫിലേക്കും സിനിമാ സംവിധാനം, നിര്‍മാണം എന്നിവയിലേക്കും ശ്രദ്ധ കൊടുത്തു. പക്ഷെ വ്യക്തി ജീവിതത്തില്‍ അദ്ദേഹം ഇതിനോടകം ഏറെ വിവാദങ്ങളെ നേരിട്ടിരുന്നു.
റംലത്ത് എന്നാണ് പ്രഭുദേവയുടെ ആദ്യ ഭാര്യയുടെ പേര്. ഈ ബന്ധത്തില്‍ നടന് മക്കളുമുണ്ട്. നയന്‍താരയുമായി പ്രണയത്തിലായതോടെ വിവാഹബന്ധത്തില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തു. റംലത്തുമായി നിയമപരമായി വേര്‍പിരിഞ്ഞ പ്രഭുദേവയ്ക്ക് പക്ഷെ പിന്നീട് നയന്‍താരയുമായുള്ള ബന്ധവും മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞില്ല. ഇപ്പോഴിതാ പ്രഭുദേവയും ആദ്യ ഭാര്യ റംലത്തും തമ്മില്‍ അകന്നതിനെക്കുറിച്ച് കുടുംബ സുഹൃത്തായ ജയന്തി കണ്ണപ്പന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
റംലത്ത് വളരെ സ്‌നേഹമുള്ള സ്ത്രീയാണ്. അവള്‍ ഗ്രൂപ്പ് ഡാന്‍സറായിരുന്നു. വളരെ നല്ല ഡാന്‍സറാണ്. ഒരു പടത്തില്‍ സോളോ ഡാന്‍സ് ചെയ്തിട്ടുണ്ട്. വലിയ ഡാന്‍സറായി വരേണ്ടിയിരുന്ന പെണ്‍കുട്ടിയാണ്. എന്നാല്‍ അതിനിടെയാണ് പ്രഭുദേവയുമായി പ്രണയത്തിലാവുന്നത്. റംലത്ത് അവസാനം വരെയും കൂടെയുണ്ടാകണമെന്ന് പ്രഭുദേവ തീരുമാനിച്ചു. എതിര്‍പ്പുണ്ടായിരുന്നു. വിവാഹം ചെയ്തപ്പോള്‍ പ്രഭുദേവ ഭയന്നു.
രാത്രി 9 മണി അവളുടെ കൈയും പിടിച്ച് ഇവിടെയാണ് വന്നത്. എന്ത് പറ്റിയെന്ന് ഞാന്‍ ചോദിച്ചു. നോക്കുമ്പോള്‍ പിറകില്‍ ഒരു പെണ്‍കുട്ടിയുണ്ട്. വിവാഹം ചെയ്തു, ആര്‍ക്കും അറിയില്ലെന്ന് എന്നോട് പറഞ്ഞു. എല്ലാവരോടും ആലോചിച്ച് വീട്ടുകാരോട് പറഞ്ഞു. അന്ന് പ്രഭുദേവ സിനിമകള്‍ ചെയ്യുന്നുണ്ട്. സിനിമ പൂര്‍ത്തിയാക്ക്, അതിന് ശേഷം പുറത്ത് പറയാമെന്ന് ഉപദേശിച്ചു. റംലത്ത് അവളുടെ വീട്ടിലേക്ക് പോയി. അക്കാലത്ത് പ്രഭുദേവയ്ക്ക് റംലത്തിനോട് വലിയ സ്‌നേഹമായിരുന്നെന്നും ജയന്തി ഓര്‍ത്തു.
ഹിന്ദുവായ പ്രഭുദേവ മുസ്ലിം മതസ്ഥയായ റംലത്തിനെ വിവാഹം ചെയ്തു. പ്രണയിച്ച് പിന്നീട് ഉപേക്ഷിച്ച് പോകുന്നവരാണ് അധികം. പക്ഷെ ആ പെണ്ണിനെ കൈ പിടിച്ച് കൊണ്ടു വന്നു. പ്രഭുദേവയുടെ ബ്രാഹ്മണ കുടുംബം ആചാര അനുഷ്ഠാനങ്ങള്‍ക്ക് വലിയ പ്രാധാന്യം കൊടുത്തിരുന്നവരാണ്. ആ കുടുംബത്തിലേക്കാണ് പ്രഭുദേവ മുസ്ലിം സ്ത്രീയെ വിവാഹം ചെയ്ത് എത്തിയത്. തന്നെയത് ആശ്ചര്യപ്പെടുത്തിയെന്നും ജയന്തി കണ്ണപ്പന്‍ ഓര്‍ത്തു.
പിന്നീട് പ്രഭുദേവയും റംലത്തും തമ്മില്‍ അകന്നതിനെക്കുറിച്ചും ജയന്തി സംസാരിച്ചു. അദ്ദേഹം എന്നെ പ്രണയിച്ചതൊക്കെ കള്ളമായിരുന്നോ എന്ന് റംലത്ത് ഇപ്പോഴും എന്നോട് ചോദിക്കാറുണ്ട്. അല്ല, സ്‌നേഹം സത്യമായിരുന്നെന്ന് ഞാന്‍ മറുപടി നല്‍കി. പിരിയാന്‍ തീരുമാനിച്ചപ്പോള്‍ പ്രഭുദേവയോട് എന്താണ് ഇങ്ങനെ ചെയ്യുന്നതെന്ന് ഞാന്‍ ചോദിച്ചു. പ്രഭുദേവ ഒന്നും മിണ്ടാതെ ഇരുന്നു. നീ ബന്ധം വിട്ട് പോകാന്‍ തീരുമാനിച്ചത് ഓക്കെ, പക്ഷെ അവളുടെ വീടും ആഭരണങ്ങളും കാറുമെല്ലാം നീ കൊടുത്തതാണ്.
നീ പിരിഞ്ഞ് പോയാലും അവള്‍ക്ക് കൊടുക്കാനുള്ളത് നീ കൊടുക്കണമെന്ന് താന്‍ പറഞ്ഞിരുന്നെന്നും ജയന്തി ഓര്‍ത്തു. പണം ഇന്ന് വരും നാളെ പോകും. പക്ഷെ റംലത്തിന് എങ്ങനെ ജീവിതം മുന്നോട്ട് കൊണ്ടുപോകണമെന്ന് അറിയില്ല. ഡാന്‍സ് ഗ്രൂപ്പിലുള്ളപ്പോള്‍ പ്രഭുദേവയെ വിവാഹം ചെയ്തതായിരുന്നെന്നും ജയന്തി ചൂണ്ടിക്കാട്ടി. ഫിസിയോ തെറാപിസ്റ്റായ ഹിമാനി സിംഗാണ് പ്രഭുദേവയുടെ ഇപ്പോഴത്തെ ഭാര്യ.
2020 ലായിരുന്നു പ്രഭുദേവയും മുംബൈയിലുള്ള ഡോ. ഹിമാനിയുമായുള്ള വിവാഹം നടക്കുന്നത്. നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് പുറം വേദനയുമായി ബന്ധപ്പെട്ട് ഹോസ്പിറ്റലിലെത്തിയപ്പോഴാണ് പ്രഭുദേവ ഫിസിയോതെറാപ്പിസ്റ്റായ ഹിമാനിയെ കണ്ടുമുട്ടുന്നത്. സൗഹൃദം പിന്നീട് പ്രണയത്തിലെത്തുകയും ഇരുവരും വിവാഹിതരാവുകയും ചെയ്യുകയായിരുന്നു. അടുത്തിടെ ഇരുവര്‍ക്കും ഒരു മകളും ജനിച്ചു.
ആദ്യ വിവാഹത്തില്‍ അദ്ദേഹത്തിന് മൂന്ന് മക്കള്‍ ഉണ്ടായിരുന്നു. അതില്‍ ഒരു മകള്‍ ക്യാന്‍സര്‍ ബാധിച്ച് മരിച്ചിരുന്നു. അതോടെയാണ് ആദ്യ ഭാര്യ റംലത്തുമായി പ്രശ്‌നങ്ങള്‍ ഉണ്ടായത്. ശേഷം അദ്ദേഹം നയന്‍താരയുമായി ലിവിങ് റിലേഷനില്‍ ആയിരുന്നു. വിവാഹം വരെ എത്തിയ ആ ബന്ധം നയന്‍താര ഉപേക്ഷിക്കുകയായിരുന്നു. 2009 ല്‍ ആണ് നയന്‍താരയും പ്രഭുദേവയും തമ്മില്‍ പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ പുറത്ത് വന്ന് തുടങ്ങിയത്.
നയന്‍താര പ്രഭുദേവയുടെ പേര് കൈത്തണ്ടയില്‍ പച്ച കുത്തിയിരുന്നതൊക്കെ വാര്‍ത്തയായിരുന്നു. ഇരുവരും തുടര്‍ന്ന് ഒരുപാട് സ്‌റ്റേജ് ഷോകളില്‍ ഒന്നിച്ച് പങ്കെടുത്ത് തങ്ങളുടെ പ്രണയ കഥയ്ക്ക് ശക്തി കൊടുത്തു. നയന്‍സും പ്രഭുവും വിവാഹിതരാവാന്‍ പോകുകയാണെന്ന വാര്‍ത്തകള്‍ക്കൊപ്പം മറ്റൊരു വിവാദം കൂടെ പുറത്ത് വന്നു. രണ്ട് കുഞ്ഞുങ്ങളുടെ അച്ഛനായ തന്റെ ഭര്‍ത്താവിനെ നയന്‍താര തട്ടിയെടുക്കുകയാണെന്ന് പറഞ്ഞാണ് പ്രഭുദേവയുടെ ഭാര്യ രംഗത്ത് വന്നത്.