Bollywood
അനുഷ്ക ഞാന്‍ വിളിക്കുന്ന സമയത്ത് കോള്‍ എടുക്കില്ല; പ്രഭാസ് പറയുന്നു!
അനുഷ്ക ഞാന്‍ വിളിക്കുന്ന സമയത്ത് കോള്‍ എടുക്കില്ല; പ്രഭാസ് പറയുന്നു!
By
ലോകത്തെങ്ങും ഒരൊറ്റ ചിത്രം കൊണ്ട് തന്നെ ആരാധകരെ ഉണ്ടാക്കിയ താരങ്ങളാണ് അനുഷ്ക്ക ഷെട്ടിയും ,പ്രഭാസും. തെന്നിന്ത്യന്‍ താരങ്ങളായ പ്രഭാസും അനുഷ്ക ഷെട്ടിയും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയിട്ട് കാലങ്ങളേറെയായി. ബാഹുബലി ആദ്യഭാഗം പുറത്തിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഗോസിപ്പുകള്‍ പൊട്ടിപ്പുറപ്പെട്ടത്. പിന്നീട് രണ്ടാംഭാഗം ഇറങ്ങിയതോടെ പ്രചരണങ്ങള്‍ ശക്തമായി. അനുഷ്കയും പ്രഭാസും തങ്ങള്‍ സുഹൃത്തുക്കളാണെന്ന് വ്യക്തമാക്കിയെങ്കിലും ഗോസിപ്പുകള്‍ക്ക് യാതൊരു കുറവുമുണ്ടായില്ല.
‘അനുഷ്കയുമായി പ്രഭാസിന് അടുത്ത സൗഹൃദമുണ്ട്. അതുകൊണ്ടു തന്നെ പ്രഭാസിന് അനുഷ്കയെക്കുറിച്ച് ഒരു പരാതിയുമുണ്ട്. താന്‍ അത്യവശ്യത്തിന് വിളിക്കുന്ന സമയങ്ങളില്‍ അനുഷ്ക ഫോണ്‍ കോള്‍ എടുക്കാറില്ലെന്നു പറയുന്നു പ്രഭാസ്. സാഹോയുടെ പ്രചരണവുമായി ബന്ധപ്പെട്ട് തെലുങ്കു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഇതെക്കുറിച്ച് പറഞ്ഞത്.
അനുഷ്ക സുന്ദരിയാണ്, നല്ല ഉയരവുമുണ്ട്. എന്നാല്‍ ഞാന്‍ വിളിക്കുന്ന സമയത്ത് കോള്‍ എടുക്കില്ല- പ്രഭാസ് പറഞ്ഞു.
ഡാര്‍ലിങ്, മിസ്റ്റര്‍ പെര്‍ഫക്ട് തുടങ്ങിയ ചിത്രങ്ങളില്‍ തനിക്കൊപ്പം വേഷമിട്ട കാജള്‍ അഗള്വാളുമായി പ്രഭാസിന് അടുത്ത സൗഹൃദമുണ്ട്. എന്നാല്‍ കാജളിന് ഡ്രസ് സെന്‍സ് കുറവാണെന്നാണ് പ്രഭാസിന്റെ കണ്ടെത്തല്‍.
കാജള്‍ സുന്ദരിയാണ്, ഊര്‍ജ്ജസ്വലയായ പെണ്‍കുട്ടി. ആദ്യ കാലത്ത് കാജളിന്റെ വസ്ത്രധാരണ രീതി എനിക്കിഷ്ടമല്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ നല്ല ഡ്രസ് സെന്‍സ് ഉണ്ട്- പ്രഭാസ് പറഞ്ഞു.
സുജീത്ത് സംവിധാനം ചെയ്യുന്ന സാഹോ പ്രദര്‍ശനത്തിനെത്തും. ശ്രദ്ധ കപൂറാണ് നായിക. ലാല്‍, ജാക്കി ഷ്റോഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ തുടങ്ങിയവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്.
prabhas talk about anushka shetty
