Malayalam Breaking News
പഞ്ചഭൂതങ്ങൾക്ക് സ്തുതി – മമ്മൂട്ടി പുറത്ത് വിട്ട പ്രാണയുടെ പ്രൊമോഷണൽ ഗാനം ശ്രദ്ധേയമാകുന്നു ..
പഞ്ചഭൂതങ്ങൾക്ക് സ്തുതി – മമ്മൂട്ടി പുറത്ത് വിട്ട പ്രാണയുടെ പ്രൊമോഷണൽ ഗാനം ശ്രദ്ധേയമാകുന്നു ..
By
പഞ്ചഭൂതങ്ങൾക്ക് സ്തുതി – മമ്മൂട്ടി പുറത്ത് വിട്ട പ്രാണയുടെ പ്രൊമോഷണൽ ഗാനം ശ്രദ്ധേയമാകുന്നു ..
നാല് ഭാഷകളിൽ ഒരുങ്ങുന്ന നിത്യ മേനോൻ ചിത്രമാണ് പ്രാണ . വി കെ പ്രകാശ് ഒരുക്കുന്ന പ്രാണ , വ്യത്യസ്തതകൾ കൊണ്ട് നിറഞ്ഞതാണ്. ഏകാഭിനേതാവ് മാത്രമുള്ള പ്രാണ ശബ്ദത്തിനു പ്രാധാന്യമുള്ള ചിത്രമാണ്. ഗാനങ്ങൾക്കും അതുപോലെതന്നെ പ്രസക്തി പ്രാണയിലുണ്ട് .
ട്രെയിലറിന് പിന്നാലെയെത്തിയ പ്രാണയുടെ ഗാനത്തിനും ഏറെ സ്വീകരണം ലഭിച്ചിരുന്നു . ഇപ്പോൾ പ്രൊമോഷനൽ വീഡിയോ പുറത്തു വന്നിരിക്കുകയാണ്. മമ്മൂട്ടി തന്റെ ഔദ്യോഗിക പേജിലൂടെയാണ് പ്രൊമോഷണൽ ഗാനം പുറത്ത് വിട്ടത്. പഞ്ചഭൂതങ്ങളെ ആധാരമാക്കി ഒരുക്കിയ ഈ സംസ്കൃത ഗാനം ശ്രദ്ധേയമാവുകയാണ്. സുബാഷ് അഞ്ചലാണ് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്.
ചരിത്രത്തില്‍ തന്നെ ആദ്യമായി സിങ്ക് സറൗണ്ട് ശബ്ദവിന്യാസം അവതരിപ്പിച്ചു കൊണ്ട് റസൂല്‍ പൂക്കുട്ടി ഈ ചിത്രത്തിലൂടെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. പി സി ശ്രീരാം, ലൂയി ബാങ്ക്സ്, രതീഷ് വേഗ, അരുണ്‍ വിജയ് തുടങ്ങി ഈ ചിത്രത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച പ്രഗത്ഭരെല്ലാം അവരവരുടെ മേഖലകളില്‍ ഈ ചിത്രത്തിനു വേണ്ടി ചില പുതുമകള്‍ കരുതി വച്ചിട്ടുണ്ട്.
ആ പുതുമയും വ്യത്യസ്തതതയും ചിത്രത്തിന്റെ പ്രൊമോഷനു വേണ്ടി ചിത്രീകരിച്ച വീഡിയോ ഗാനത്തിലും നമുക്കു കാണാം. ഹരി നാരായണന് രചിച്ച സംസ്കൃത ഗാനത്തിന് രതീഷ് വേഗയുടെ വേറിട്ട സംഗീതവും ഓര്‍ക്കസ്ട്രേഷനുമാണ്. ഗാനം ആലപിച്ചിരിക്കുന്നത് അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന മലയാളിയായ ശില്‍പ്പാ രാജാണ്.
ദേശ ഭാഷാഭേദമന്യേ ആസ്വദിക്കാന്‍ കഴിയുന്ന ഇന്ത്യന്‍ താന്ത്രിക് ഫ്യൂഷന്‍ ഗണത്തില്‍ പെടുത്താവുന്ന ഈ മനോഹര ഗാനത്തിന്റെ ചിത്രീകരണവും വ്യത്യസ്തമാണ്. പ്രാണന് കുടികൊള്ളുന്ന പഞ്ചഭൂതാത്മക ശരീരത്തെ പ്രതീകാത്മകമായി അവതരിപ്പിയ്ക്കുന്ന ആദ്യ വീഡിയോ ഗാനം എന്നു വിശേഷിപ്പിച്ചാല്‍ അതിശയോക്തിയില്ല. സമകാലിക – അക്രോബാറ്റിക് നൃത്തരൂപങ്ങളും ഇന്ത്യന്‍ മിത്തുകളും കോര്‍ത്തിണക്കിയ ഗാനത്തിന് വശ്യമായ ദൃശ്യഭംഗിയുമുണ്ട്. ആകാശം, വായു, ഭൂമി, ജലം, അഗ്നി എന്നീ പഞ്ച രൂപങ്ങളെ നൃത്ത-ദൃശ്യരൂപങ്ങളില്‍ അവതരിപ്പിയ്ക്കുന്നതും ഗായികയായ ശില്‍പ്പാ രാജാണ്.
എസ് രാജ് പ്രൊഡക്ഷന്‍സ്, റിയല്‍ സ്റ്റുഡിയോ എന്നീ ബാനറുകളില്‍ സുരേഷ് രാജ്, പ്രവീണ്‍ കുമാര്‍, അനിതാ രാജ് എന്നിവരാണ് നിര്‍മ്മാണം. എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍ ടെജി മണലേല്‍. ഉല്ലാസ് കൊറിയോഗ്രാഫി നിര്‍വഹിച്ച ഈ പ്രൊമോഷന് വീഡിയോ ഗാനത്തിന്റെ ക്യാമറ അരുണ്‍ ആലിസണ്. ആശയം സംവിധാനം സുബാഷ് അഞ്ചല്‍.ജനുവരി 18 നു ചിത്രം റിലീസ് ചെയ്യും.
praana promotional song
