Connect with us

അഹങ്കാരിയെന്നു ഇനി വിളിക്കണ്ട !!! സായ് പല്ലവിയുടെ പ്രവർത്തിക്കു മുൻപിൽ സൂപ്പർ താരങ്ങൾ മാറി നില്കും..

Malayalam Breaking News

എത്രയെത്ര സിനിമകൾ ചെയ്താലും സായ് പല്ലവിയെ മലർ മിസ് വിട്ടു പോകില്ല. അത്രക്ക് ഇഷ്ടമാണ് മലരിനോട് ആളുകൾക്ക്. മലയാളത്തിൽ ആദ്യ സിനിമ പ്രേമത്തിന് ശേഷം അന്യ ഭാഷകളിൽ സായ് വലിയ തിരക്കാണ്. വൻ പ്രതിഫല തുകയാണ് ഓരോ ചിത്രത്തിനും സായ് പല്ലവി വാങ്ങുന്നത്.

ഇടക്കാലത്ത് അഹങ്കാരി എന്നൊരു പേര് സമ്പാദിച്ചെങ്കിലും സായ് വീണ്ടും തിളങ്ങുകയാണ് നല്ലൊരു പ്രവർത്തിയിലൂടെ.
സിനിമ പരാജയപ്പെട്ടതിനെ തുടര്‍ന്ന് പ്രതിഫലത്തുക തിരികെ നല്‍കിയാണ് നടി ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്. തെലുങ്ക് സംവിധായകന്‍ ഹനു രാഘവപുഡിന്റെ ‘പടി പടി ലെച്ചേ മനസു’എന്ന ചിത്രത്തിലെ പ്രതിഫലത്തുകയാണ് സായ് തിരികെ നല്‍കിയത്.

പ്രദര്‍ശനത്തിന് എത്തുന്നതിന് മുന്‍പ് തന്നെ ചിത്രത്തിലെ പാട്ടുകള്‍ക്ക് ഏറെ ശ്രദ്ധ ലഭിച്ചിരുന്നുവെങ്കിലും സിനിമക്ക് വേണ്ടത്ര പ്രചാരം നേടാന്‍ സാധിച്ചില്ല. 22 കോടി ബജറ്റില്‍ ഇറങ്ങിയ ചിത്രത്തിന് വെറും എട്ടു കോടി മാത്രമാണ് തിരിച്ചുപിടിക്കാനായത്. പ്രതിഫലത്തില്‍ നിന്നും കുറച്ചു തുക സായ് മുന്‍പ് കൈപ്പറ്റിയിരുന്നു. എന്നാല്‍ ബാക്കി തുകയുമായി നിര്‍മ്മാതാക്കള്‍ സമീപിച്ചപ്പോഴാണ് താരം തുക വേണ്ടെന്നുവെച്ചത്. ഏകദേശം 40 ലക്ഷത്തോളം രൂപയാണ് സായ്ക്ക് പ്രതിഫലമായി കിട്ടേണ്ടിരുന്നത്. ചിത്രത്തിന്റെ പരാജയത്തില്‍ ബുദ്ധിമുട്ടിയിരുന്ന നിര്‍മ്മാതാക്കള്‍ക്ക് ആശ്വാസമേകാന്‍ സായിയുടെ തീരുമാനത്തിലൂടെ സാധിച്ചു. തുടര്‍ന്ന് താരത്തെ പ്രകീര്‍ത്തിച്ചുകൊണ്ട് നിരവധി നിര്‍മ്മാതാക്കളാണ് രംഗത്തെത്തിയത്. ചിത്രത്തില്‍ സായി പല്ലവിയും ശര്‍വാനന്ദുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

sai pallavi turns down salary for her flope movie

More in Malayalam Breaking News

Trending

Recent

To Top