Malayalam Breaking News
” ഞാൻ നിലകൊള്ളുന്നത് സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് ” – ടിക് ടോക്കിൽ തരംഗമായി പ്രാണ ചലഞ്ച്..നിങ്ങൾക്കും ഭാഗമാകാം ..
” ഞാൻ നിലകൊള്ളുന്നത് സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് ” – ടിക് ടോക്കിൽ തരംഗമായി പ്രാണ ചലഞ്ച്..നിങ്ങൾക്കും ഭാഗമാകാം ..
By
” ഞാൻ നിലകൊള്ളുന്നത് സ്വാതന്ത്ര്യത്തിന് വേണ്ടിയാണ് ” – ടിക് ടോക്കിൽ തരംഗമായി പ്രാണ ചലഞ്ച്..നിങ്ങൾക്കും ഭാഗമാകാം ..
പ്രാണ എന്ന വി കെ പ്രകാശ് ചിത്രത്തിന്റെ ട്രെയ്‌ലർ ഒരു തവണയെങ്കിലും കണ്ടവർക്ക് മനസിലായ കാര്യം അണിയറപ്രവർത്തകർ പറഞ്ഞ കാര്യങ്ങൾ സത്യമാണെന്നതാണ്. കാരണം ശ്വാസം പോലും സിനിമയുടെ ഭാഗമായി തോന്നിയേക്കാം എന്നത് അനുഭവിച്ചറിഞ്ഞു.
ഒട്ടേറെ ലോക നിലവാരമുള്ള കലാകാരന്മാർ സിനിമയിൽ അണിനിരക്കുന്നുണ്ട് . ഒറ്റ അഭിനേതാവ് മാത്രമുള്ള പ്രാണയിൽ നിത്യ മേനോന്റെ ഡയലോഗുകളും ഹിറ്റായി മാറി. ഈ ഡയലോഗുകൾ ഇപ്പോൾ ടിക് ടോക്കിൽ തരംഗമായിരിക്കുകയാണ്.
ട്രെയിലറിലെ നിത്യ മേനോന്റെ ” ഞാൻ നിലകൊള്ളുന്നത് സ്വാതന്ത്ര്യത്തിനു വേണ്ടിയാണു എന്ന് തുടങ്ങുന്ന ഡയലോഗ് ടിക് ടോക്കിൽ തരംഗമായിരിക്കുകയാണ്. നിരവധി സ്ത്രീകൾ പ്രാണ ചലഞ്ചു #praana challenge എന്ന ഹാഷ്ടാഗിൽ ടിക് ടോക് വിഡിയോകൾ ചെയ്തിട്ടുണ്ട്.
ലോക സിനിമയില്‍ തന്നെ സറൗണ്ട് സിങ്ക് ഫോര്‍മാറ്റ് പരീക്ഷിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയാണ് സറൗണ്ട് സിങ്ക് ഫോര്‍മാറ്റിലൂടെ ചിത്രത്തിന് ശബ്ദ ലേഖനം നടത്തുന്നത്. ലോക പ്രശസ്തനായ ജാസ് വിദഗ്ദ്ധന്‍ ലൂയി ബാങ്ക്‌സിന്റെതാണ് സംഗീതം.
സുരേഷ് രാജ് ആണ് നിർമാതാവ് . പ്രശസ്ത ക്യാമറാമാന്‍ പി.സി. ശ്രീറാം ഒരിടവേളക്കുശേഷം മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് പ്രാണ. കഥ, തിരക്കഥ, സംഭാഷണം എന്നിവ രാജേഷ് ജയരാമന്‍ കൈകാര്യം ചെയ്യുമ്പോള്‍ എഡിറ്റിങ് നിര്‍വഹിക്കുന്നത് സുനില്‍ എസ് പിള്ള, കലാ സംവിധാനം ബാവ, വസ്ത്രാലങ്കാരം ദീപാലി, സ്റ്റില്‍സ് ശ്രീനാഥ് എന്‍ ഉണ്ണികൃഷ്ണന്‍, ഡിസൈന്‍സ് വിന്‍സി രാജ്, പ്രൊഡക്ഷന്‍ കണ്ട്രോളര്‍ ബാദുഷ, പബ്ലിക് റിലേഷന്‌സ് മഞ്ജു ഗോപിനാഥ്. രതീഷ് വേഗയാണ് പ്രാണയുടെ ടൈറ്റില്‍ സോങ്ങ് ചെയ്തിരിക്കുന്നത്. നിത്യ മേനോനും ശില്‍പ രാജും ചേര്‍ന്നാണ് ചിത്രത്തിലെ ഗാനങ്ങള്‍ പാടിയിരിക്കുന്നത്. ജനുവരി 8 ന് ചിത്രം റിലീസ് ചെയ്യും.
praana movie tik tok challenge
