Connect with us

സിനിമയിൽ അഭിനയിക്കാൻ വേണ്ടി വീട് ഉപേക്ഷിച്ചു; ‘എന്റെ ഉമ്മാന്റെ പേരിലെ’ നായിക സായ്പ്രിയ സിനിമയിൽ എത്തിയതിങ്ങനെ !!!

Malayalam Breaking News

സിനിമയിൽ അഭിനയിക്കാൻ വേണ്ടി വീട് ഉപേക്ഷിച്ചു; ‘എന്റെ ഉമ്മാന്റെ പേരിലെ’ നായിക സായ്പ്രിയ സിനിമയിൽ എത്തിയതിങ്ങനെ !!!

സിനിമയിൽ അഭിനയിക്കാൻ വേണ്ടി വീട് ഉപേക്ഷിച്ചു; ‘എന്റെ ഉമ്മാന്റെ പേരിലെ’ നായിക സായ്പ്രിയ സിനിമയിൽ എത്തിയതിങ്ങനെ !!!

സിനിമയിൽ അഭിനയിക്കാൻ വേണ്ടി വീട് ഉപേക്ഷിച്ചു; ‘എന്റെ ഉമ്മാന്റെ പേരിലെ’ നായിക സായ്പ്രിയ സിനിമയിൽ എത്തിയതിങ്ങനെ !!!

എന്റെ ഉമ്മാന്റെ പേരിലെ നായിക സായ്‌പ്രിയ സിനിമയിലെ പുതിയ നക്ഷത്രമായി മാറാനൊരുങ്ങുകയാണ്. എന്റെ ഉമ്മാന്റെ പേര് എന്ന ചിത്രത്തിൽ ടൊവീനോയുടെ നായികയായി അരങ്ങേറ്റം ഗംഭീരമാക്കിയ യുവനടി തെന്നിന്ത്യയിൽ ചുവടുറപ്പിക്കാനൊരുങ്ങുകയാണ്. സൈനബയായി എത്തിയ സായ്‌പ്രിയ ഗംഭീര പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. എന്നാൽ യഥാർത്ഥ ജീവിതത്തിലെ സായ്‌പ്രിയ തികച്ചും വ്യത്യസ്തയാണ്. സിനിമയെ വെല്ലുന്ന ജീവിതമാണ് താരത്തിന് പറയാനുള്ളത്. മനോരമ ഓൺലൈനിന്‌ നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്ന് പറച്ചിൽ.

ചെറുപ്പം മുതൽ സായ്പ്രിയക്ക് സിനിമ വലിയൊരു സ്വപ്നമായിരുന്നു. ആരാകണം എന്നു ചോദിച്ചാൽ ഒരൊറ്റ ഉത്തരം മാത്രം, സിനിമാ നടി! കുട്ടിക്കാലത്തെ ഒരു സ്വപ്നമായി മാത്രമാണ് മാതാപിതാക്കൾ സായ്പ്രിയയുടെ ഈ മോഹത്തെ കണ്ടത്. പക്ഷേ, സായ്പ്രിയ സിനിമാ മോഹം ഉപേക്ഷിച്ചില്ല. പത്താം ക്ലാസ് കഴിഞ്ഞപ്പോൾ പ്ലസ്ടുവിന് പോകാതെ മൂന്നു വർഷത്തെ കംപ്യൂട്ടർ ഡിപ്ലോമ ചെയ്തു. പഠനം വേഗത്തിൽ പൂർത്തിയാക്കാനുള്ള തിടുക്കമായിരുന്നു ആ തീരുമാനത്തിനു പിന്നിൽ. അതിനു ശേഷം യുകെയിൽ ഒരു വർഷത്തെ മൾട്ടിമീഡിയ പഠനം. അക്കാദമിക് പഠനം വേഗത്തിൽ പൂർത്തിയാക്കി തന്റെ സ്വപ്നമായ സിനിമയിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു സായ്പ്രിയയുടെ ശ്രമം.

വീട്ടുകാർ അറിയാതെ മോഡലിങ് ചെയ്തുകൊണ്ടായിരുന്നു തുടക്കം. അതിനിടെ, ‘വാരമലർ’ എന്ന വാരികയുടെ മുഖചിത്രമായി സായ്പ്രിയയുടെ ഫോട്ടോ അച്ചടിച്ചു വന്നു. കടകളിൽ തൂങ്ങിക്കിടക്കുന്ന വാരികയിൽ മകളുടെ ഫോട്ടോ കണ്ട് അച്ഛൻ ദേവസേനാധിപതി ഞെട്ടി. മകളുടെ മുഖച്ഛായയുള്ള മറ്റേതോ പെൺകുട്ടി എന്നു മാത്രമേ ആദ്യം അദ്ദേഹം കരുതിയുള്ളൂ. എന്നാൽ, വാരിക വാങ്ങി നോക്കിയപ്പോൾ മകൾ തന്നെയാണെന്നു മനസ്സിലായി. വീട്ടിൽ വലിയ പ്രശ്നമായി. വീടു വേണോ സിനിമ വേണോ എന്ന് ഇപ്പോൾ തന്നെ തീരുമാനിക്കണമെന്ന് അച്ഛൻ. സിനിമയല്ലാതെ വേറൊരു ജീവിതവും സ്വപ്നവും തനിക്കില്ലെന്ന് സായ്പ്രിയയും തുറന്നടിച്ചു. എങ്കിൽ തന്റെ വീട്ടിൽ താമസിക്കാൻ പറ്റില്ലെന്നു തന്നെ അദ്ദേഹം വ്യക്തമാക്കി. സായ്പ്രിയയും വിട്ടുകൊടുത്തില്ല, ബാഗെടുത്ത് വീട്ടിൽ നിന്നിറങ്ങി. ആ തീരുമാനം വഴിത്തിരിവായെന്ന് സായ്പ്രിയ പറയുന്നു.

വീടുവിട്ടു നേരെ പോയത് ഹോസ്റ്റലിലേക്ക്. മോഡലിങ്ങിൽനിന്നും അഭിനയത്തിൽനിന്നും ചെറിയതോതിൽ പണം സമ്പാദിച്ച് സ്വന്തം കാലിൽ നിൽക്കാനുള്ള ശ്രമമായിരുന്നു പിന്നീട്. ജീവിതമെന്താണെന്നു പഠിച്ച നാളുകളായിരുന്നു അതെന്നും ചെലവു കുറച്ചു ചിട്ടയോടെ ജീവിക്കാൻ പഠിപ്പിച്ചത് ആ ദിവസങ്ങളാണെന്നും സായ്പ്രിയ ഓർക്കുന്നു. അഭിനയിച്ച പരസ്യങ്ങളെക്കുറിച്ചു നല്ല അഭിപ്രായങ്ങൾ വരാൻ തുടങ്ങിയതോടെ വീട്ടുകാരും പതുക്കെ സായ്പ്രിയയുടെ ഇഷ്ടത്തെ അംഗീകരിക്കാൻ തുടങ്ങി. ഒടുവിൽ ഏഴെട്ടു മാസങ്ങൾക്കു ശേഷം മാതാപിതാക്കൾ സായ്പ്രിയയെ വീട്ടിലേക്കു തിരിച്ചു വിളിച്ചു. ആ സന്തോഷത്തിനൊപ്പം മറ്റൊന്നു കൂടി സംഭവിച്ചു. തമിഴ് ചിത്രമായ ശിവലിംഗയിൽ അഭിനയിക്കാനുള്ള അവസരം സായ്പ്രിയയെ തേടിയെത്തി. സിനിമയെ ഏറെ പ്രണയിച്ച ഈ പെൺകുട്ടിക്ക് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

‘എന്റെ ഉമ്മാന്റെ പേര്’ എന്ന ചിത്രം പുതുമുഖം എന്ന നിലയിൽ മികച്ചൊരു പഠനാനുഭവമായിരുന്നെന്ന് സായ്പ്രിയ പറയുന്നു. ഉർവശിയിൽ നിന്നും ടൊവീനോയിൽ നിന്നും ഒരുപാടു കാര്യങ്ങൾ അറിയാനും പഠിക്കാനും കഴിഞ്ഞു. ‘അമ്മയെപ്പോലെയായിരുന്നു ഉർവശി മാഡം. ഭക്ഷണമൊക്കെ വാരിത്തരും. പഴയ കഥകൾ പറഞ്ഞു തരും. ടൊവീനോ ഗംഭീര നടൻ മാത്രമല്ല, നല്ലൊരു മനുഷ്യനും കൂടിയാണ്. ഇവർക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞതു തന്നെ വലിയ ഭാഗ്യം’- സായ്പ്രിയ പറഞ്ഞു നിർത്തി.

interview with saipriya deva

More in Malayalam Breaking News

Trending

Recent

To Top