Connect with us

സ്‌കിന്‍ കെയര്‍, ഗ്രൂമിംഗ് തുടങ്ങിയവയയാണ് ഈ ട്രാന്‍സ്‌ഫോര്‍മേഷന്‍ പ്രധാന കാരണം, വെളുക്കാന്‍ വേണ്ടി ഗ്ലൂട്ടത്തയോണ്‍ കുത്തിവെപ്പും?; വൈറലായി കോസ്‌മെറ്റോളജിസ്റ്റിന്റെ വാക്കുകള്‍

Malayalam

സ്‌കിന്‍ കെയര്‍, ഗ്രൂമിംഗ് തുടങ്ങിയവയയാണ് ഈ ട്രാന്‍സ്‌ഫോര്‍മേഷന്‍ പ്രധാന കാരണം, വെളുക്കാന്‍ വേണ്ടി ഗ്ലൂട്ടത്തയോണ്‍ കുത്തിവെപ്പും?; വൈറലായി കോസ്‌മെറ്റോളജിസ്റ്റിന്റെ വാക്കുകള്‍

സ്‌കിന്‍ കെയര്‍, ഗ്രൂമിംഗ് തുടങ്ങിയവയയാണ് ഈ ട്രാന്‍സ്‌ഫോര്‍മേഷന്‍ പ്രധാന കാരണം, വെളുക്കാന്‍ വേണ്ടി ഗ്ലൂട്ടത്തയോണ്‍ കുത്തിവെപ്പും?; വൈറലായി കോസ്‌മെറ്റോളജിസ്റ്റിന്റെ വാക്കുകള്‍

ഒട്ടനവധി മികച്ച ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിമാരുടെ പട്ടികയിലേയ്ക്ക് എത്തിപ്പെട്ട താരമാണ് അനുശ്രീ. നിരവധി ചിത്രങ്ങളിലൂടെ മലയാളി സിനിമ പ്രേമികളുടെ മനസില്‍ ഇടം നേടാന്‍ താരത്തിനായി. റിയാലിറ്റി ഷോയിലൂടെ ക്യാമറക്ക് മുന്നിലെത്തിയ അനുശ്രീ വളരെ പെട്ടെന്നാണ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ അനുശ്രീ തന്റെ വിശേഷങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.

നാട്ടിന്‍ പുറത്തെ കഥാപാത്രമായി മാത്രം ടൈപ് കാസ്റ്റ് ചെയ്യപ്പെടാതിരിക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങളും അനുശ്രീ നടത്തിയിട്ടുണ്ട്. തനിക്കിപ്പോള്‍ വന്ന മേക്കോവറും ഇതിന്റെ ഭാഗമാണെന്ന് ഒരു അഭിമുഖത്തില്‍ അനുശ്രീ തുറന്ന് പറയുകയുമുണ്ടായി. അനുശ്രീയുടെ ലുക്കില്‍ ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ വന്ന മാറ്റം ചെറുതല്ല. നടി മുമ്പത്തേക്കാളും സുന്ദരിയായെന്നും ഫാഷനിലും മേക്കപ്പിലുമെല്ലാം ശ്രദ്ധ നല്‍കുന്നെന്നും സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍ വരാറുണ്ട്.

അനുശ്രീയെക്കുറിച്ച് ഒരു കോസ്‌മെറ്റോളജിസ്റ്റ് പങ്കുവെച്ച വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ശിഖ സംഘവി എന്ന കോസ്‌മെറ്റോളജിസ്റ്റാണ് അനുശ്രീയുടെ ട്രാന്‍സ്‌ഫോര്‍മേഷന്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. അനുശ്രീ പ്ലാസ്റ്റിക് സര്‍ജറികളൊന്നും ചെയ്തതായി തോന്നുന്നില്ല, സ്‌കിന്‍ കെയര്‍, ഗ്രൂമിംഗ് തുടങ്ങിയവയയാണ് ഈ ട്രാന്‍സ്‌ഫോര്‍മേഷന്‍ പ്രധാന കാരണമെന്നും ഇവര്‍ വീഡിയോയ്‌ക്കൊപ്പം കുറിച്ചു. പോസ്റ്റിന് താഴെ നിരവധി കമന്റുകളാണ് വന്നത്.

അനുശ്രീ വെളുക്കാന്‍ വേണ്ടി ഗ്ലൂട്ടത്തയോണ്‍ കുത്തിവെപ്പ് നടത്തിയിട്ടുണ്ടെന്നാണ് ഭൂരിഭാഗം കമന്റുകളും. അതിന് സാധ്യതയുണ്ടെന്ന് കോസ്‌മെറ്റോളജിസ്റ്റും സമ്മതിക്കുന്നുണ്ട്. നടി ഗ്ലൂട്ടോത്തോണിലൂടെയാണ് നിറ വര്‍ധിപ്പിച്ചതെന്ന് ചിലര്‍ ഉറപ്പിച്ച് പറയുന്നു. അനുശ്രീയുടെ സ്‌കൂള്‍ ബാച്ച്‌മേറ്റുകള്‍ വരെ വീഡിയോക്ക് താഴെ കമന്റുകളുമായെത്തിയിട്ടുണ്ട്. ഇവര്‍ സ്‌കൂളില്‍ എന്റെ ബാച്ച്‌മേറ്റായിരുന്നു. ന്യൂട്രല്‍ സ്‌കിന്‍ ടോണുള്ള പെണ്‍കുട്ടിയായിരുന്നു. വെളുത്ത നിറം ലഭിക്കാന്‍ അതിന് വേണ്ടിയുള്ള ഭക്ഷണമോ സപ്ലിമെന്റുകളോ എടുക്കുന്നുണ്ടാകാം, എന്നാണ് ഒരാളുടെ കമന്റ്.

അനുശ്രീയുടെ കവളിലുള്‍പ്പെടെ മാറ്റം വന്നിട്ടുണ്ടെന്ന് ചിലര്‍ കമന്റ് ചെയ്തു. നേരത്തെ ബോളിവുഡിലായിരുന്നു കോസ്‌മെറ്റിത് സര്‍ജറികള്‍ കൂടുതലെങ്കില്‍ ഇന്ന് മോളിവുഡിലും ഈ ട്രെന്‍ഡുണ്ട്. നടി മഹിമ, സംയുക്ത, ഹണി റോസ് തുടങ്ങിയ നടിമാര്‍ക്ക് മുഖത്ത് മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്ന് കമന്റുകള്‍ വരാറുണ്ട്. നടിമാരാരും ഇതേക്കുറിച്ച് പ്രതികരിക്കാറില്ല. തെന്നിന്ത്യയില്‍ കോസ്‌മെറ്റിക് സര്‍ജറികളിലൂടെ മുഖത്ത് വലിയ മാറ്റം വരുത്തിയ നടി നയന്‍താരയാണ്.

ആദ്യ സിനിമ മനസിനക്കരെയിലെ നയന്‍താരയും ഇന്നത്തെ നയന്‍താരയുടെ മുഖവും തമ്മിലുള്ള വ്യത്യാസം ഏവരെയും അമ്പരപ്പിക്കും. നായിക നടിമാരെ പോലെ നടന്‍മാരും കോസ്‌മെറ്റിക് സര്‍!ജറികളില്‍ പിന്നിലല്ല. മലയാളത്തില്‍ ദുല്‍ഖര്‍ സല്‍മാന് വന്ന മാറ്റമാണ് ഏവരും ചൂണ്ടിക്കാട്ടാറുള്ളത്. ദുല്‍ഖറിന്റെ മുഖത്ത് അടിമുടി മാറ്റം സംഭവിച്ചിട്ടുണ്ട്. നടനും ഇതേക്കുറിച്ച് തുറന്ന് സംസാരിച്ചിട്ടില്ല. തെന്നിന്ത്യന്‍ താരങ്ങളില്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടുണ്ടെന്ന് തുറന്ന് പറഞ്ഞത് നടി ശ്രുതി ഹാസനാണ്. സോഷ്യല്‍ മീഡിയ സജീവമായ കാലത്ത് താരങ്ങളുടെ കോസ്‌മെറ്റി ക് സര്‍ജറികള്‍ മുമ്പത്തേക്കാളധികം ചര്‍ച്ചയാകുന്നുണ്ട്.

അതേസമയം, കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു തന്റെ വീടിന്റെ പാലുകാച്ചല്‍ചടങ്ങ് താരം ലളിതമായി നടത്തിയത്. ചെറിയ ചടങ്ങായിരുന്നുവെങ്കിലും താരത്തിന്റെ പ്രിയപ്പെട്ടവര്‍ എല്ലാം സന്നിഹിതരായിരുന്നു. ആ സന്തോഷമാണ് അനുശ്രീ പങ്കുവച്ചത്. ലാല്‍ ജോസും ദിലീപും തുടങ്ങി ഇന്റസ്ട്രിയില്‍ അനുശ്രീയ്ക്ക് ഏറ്റവും അടുപ്പമുള്ളവരെ എല്ലാം നടി പങ്കുവച്ച വീഡിയോയിയില്‍ കാണാം. കൊച്ചിയിലാണ് നടി പുതിയ വീട് നിര്‍മിച്ചിരിക്കുന്നത്.

ദിലീപ്, ഉണ്ണി മുകുന്ദന്‍, അദിതി രവി, ശിവദ, ഗ്രേസ് ആന്റണി, നിരഞ്ജന അനൂപ്, നിതിന്‍ രണ്‍ജി പണിക്കര്‍, അര്‍ജുന്‍ അശോകന്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, നിഖില വിമല്‍, ആര്യ ബാബു, സുരഭി ലക്ഷ്മി, നമിത പ്രമോദ്, സണ്ണി വെയ്ന്‍, അനന്യ, അപര്‍ണ ബാലമുരളി, ലാല്‍ജോസ് തുടങ്ങി മലയാള സിനിമാ ലോകത്തെ നിരവധിപ്പേര്‍ ചടങ്ങിനെത്തി. കൊച്ചിയില്‍ സ്വന്തമായൊരു വീട് എന്നത് തന്റെ സ്വപ്നമായിരുന്നുവെന്ന് അനുശ്രീ പറയുന്നു. നാല് വര്‍ഷങ്ങള്‍ക്കു മുമ്പ് കൊച്ചി നഗരത്തില്‍ ഒരു ഫ്‌ലാറ്റ് നടി സ്വന്തമാക്കിയിരുന്നു. അതു കൂടാതെയാണ് ഈ സ്വപ്നഭവനം.

More in Malayalam

Trending