Malayalam
എനിക്കാ ഫ്ളൈറ്റ് നഷ്ടമായതിനു പിന്നിൽ മഞ്ജു വാര്യരായിരുന്നു; പൂർണിമ ഇന്ദ്രജിത്തിന്റെ വെളിപ്പെടുത്തൽ !
എനിക്കാ ഫ്ളൈറ്റ് നഷ്ടമായതിനു പിന്നിൽ മഞ്ജു വാര്യരായിരുന്നു; പൂർണിമ ഇന്ദ്രജിത്തിന്റെ വെളിപ്പെടുത്തൽ !
By
മലയാളത്തിൽ ഒരു കാലത്ത് തിളങ്ങി നിന്നിരുന്ന താരമായിരുന്നു പൂർണിമ ഇന്ദ്രജിത്.മലയാള സിനിമയ്ക്ക് ഒട്ടനവധി മികച്ച കഥാപാത്രങ്ങൾ സമ്മാനിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.വിവാഹത്തിന് ശേഷം സിനിമയിൽ നിന്നും വലിയൊരു ഇടവേളയെടുത്ത പൂർണിമ അടുത്ത കാലങ്ങളായി റിയാലിറ്റി സോകളിൽ സാന്നിധ്യമറിയിച്ചു.സോഷ്യൽ മീഡിയയിൽ പൂർണിമ നിറ സാന്നിധ്യമായിരുന്നു.തന്റെ പുതിയ പുതിയ വിശേഷങ്ങൾ താരം ആരാധകരോട് പങ്കുവെക്കാറുണ്ട്.ഇപ്പോളിതാ ഏറ്റവും പുതിയതായി പൂർണിമ പങ്കുവെച്ച ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റാണ് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിക്കൊണ്ടിരിക്കുന്നത്.പൂര്‍ണിമ ഇന്ദ്രജിത്ത്, ഗീതു മോഹന്‍ദാസ് തുടങ്ങിയവരെല്ലാം മഞ്ജുവിന്റെ അടുത്ത സുഹൃത്തുക്കളാണ്.പൂർണിമയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് മഞ്ജു വാര്യരെ കുറിച്ചായിരുന്നു.ജീവിതത്തിലാദ്യമായി തനിക്ക് ഫ്ളൈറ്റ് മിസ്സായതിന്റെ കാരണം മഞ്ജു ആണെന്നാണ് പൂർണിമ പറയുന്നത്.
മുംബൈയില്‍ നിന്നുളള മടക്കയാത്രയ്ക്ക് എയര്‍പോര്‍ട്ടിലെത്താന്‍ താമസിച്ചത് കാരണം ജീവിതത്തില്‍ ആദ്യമായി ഫ്ളൈറ്റ് കിട്ടാതെ പോയ ഇതിനെക്കുറിച്ച് ആരാധകന് ചോദിച്ചപ്പോഴാണ് പൂര്‍ണിമയുടെ മറുപടി വന്നത്.ഫ്ളൈറ്റ് യാത്ര ഉളള ദിവസം ഒരു കാരണവശാലും ഗേള്‍സ് ഡേ ഔട്ടിന് ധൈര്യം കാണിക്കരുത് എന്നാണ് മഞ്ജുവിനൊപ്പമുളള ചിത്രം പങ്കുവെച്ചുകൊണ്ട് പൂര്‍ണിമ കുറിച്ചത്. മുംബൈയിലെ അവസാന ദിനം മഞ്ജു വാര്യര്‍ക്കും ഗീതു മോഹന്ദാസിനുമൊപ്പമാണ് പൂര്‍ണിമ ചെലവിട്ടത്.
ഗീതു മോഹന്‍ദാസിന്റെ മൂത്തോന് പ്രദര്‍ശനത്തിന്റെ ഭാഗമായിട്ട് കൂടിയാണ് ഇരുവരും മുംബൈയിലെത്തിയിരുന്നത്. മുംബൈ ഫിലിം ഫെസ്റ്റിവലില്‍ മൂത്തോന് പ്രദര്‍ശിപ്പിച്ചിരുന്നത് കഴിഞ്ഞ ദിവസമായിരുന്നു. ചലച്ചിത്ര മേളയില്‍ ഉദ്ഘാടന ചിത്രമായിട്ടാണ് മൂത്തോന് പ്രദര്‍ശിപ്പിച്ചിരുന്നത്. ഈ സമയത്ത് ഗീതുവിനൊപ്പം മഞ്ജു വാര്യരും പൂര്‍ണിമയും ഒപ്പമുണ്ടായിരുന്നു. മുന്‍പും തങ്ങളുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമിലൂടെയും മറ്റുമെല്ലാം ഇവര്‍ പങ്കുവെച്ചിരുന്നു.
poornima indrajith’s facebook post about manju warrier
