Malayalam
തമിഴ്സിനിമയുടെ ഭാഗമാകാൻ ഒരുപാട് അവസരങ്ങൾ വന്നിരുന്നു പക്ഷേ ..മഞ്ജുവിന്റെ തമിഴിലേക്കുള്ള അവസരങ്ങൾ നഷ്ടമാക്കിയത് ദിലീപോ?താരത്തിന്റെ തുറന്നു പറച്ചിൽ!
തമിഴ്സിനിമയുടെ ഭാഗമാകാൻ ഒരുപാട് അവസരങ്ങൾ വന്നിരുന്നു പക്ഷേ ..മഞ്ജുവിന്റെ തമിഴിലേക്കുള്ള അവസരങ്ങൾ നഷ്ടമാക്കിയത് ദിലീപോ?താരത്തിന്റെ തുറന്നു പറച്ചിൽ!
By
മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ ചുരുങ്ങിയ സമയം കൊണ്ട് തമിഴകത്തിന്റെ മനസ്സ് കീഴടക്കിക്കഴിഞ്ഞു.മഞ്ജു ഇപ്പോൾ മലയാളികളുടെ മാത്രമല്ല തമിഴകത്തിന്റെയും പ്രീയ താരമാണ്.തമിഴിലെ അസുരൻ എന്ന മഞ്ജുവിന്റെ ആദ്യചിത്രം 100 കോടി ക്ലബ് പിന്നിട്ട് മുന്നേറിക്കൊണ്ടിരിക്കുകയാണ്.ധനുഷാണ് ചിത്രത്തിൽ നായകനായെത്തുന്നത്.ഇപ്പോളിതാ മലയാളികളുടെ ഇഷ്ട താരം മഞ്ജു വാര്യർ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖമാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. അസുരൻ സിനിമയെക്കുറിച്ചും തമിഴിലേക്കുള്ള കടന്നു വരവിനെക്കുറിച്ചും താരം അഭിമുഖത്തിൽ വ്യക്തമാക്കുന്നു.ഒപ്പം തനിക്ക് ഇതിന് മുൻപും തമിഴിൽ നിന്ന് അവസരങ്ങൾ വന്നിരുന്നുവെന്നും എന്നാൽ ചില സാഹചര്യങ്ങൾ മൂലം അവയൊക്കെ ഒഴിവാക്കേണ്ടിവന്നുവെന്നും താരം പറയുന്നു.
തമിഴ്സിനിമയുടെ ഭാഗമാകാനുള്ള അവസരങ്ങള്‍ ഇതിനുമുമ്പും ലഭിച്ചിരുന്നു. പല കാരണംകൊണ്ട് അവയെല്ലാം മാറിപ്പോകുകയായിരുന്നു. ചര്‍ച്ചകള്‍ അവസാനഘട്ടത്തിലെത്തിയതും ചിത്രീകരണം ആരംഭിച്ചതുമായ തമിഴ് സിനിമകള്‍വരെ ഉണ്ടായിട്ടുണ്ട്. ‘അസുരന്‍’ ആദ്യ തമിഴ്‌സിനിമയായി എന്നതില്‍ ഇന്ന് അഭിമാനമുണ്ട്. കാലതാമസം ഈ സിനിമയ്ക്കു വേണ്ടിയായിരുന്നല്ലോ എന്നോര്‍ക്കുമ്പോള്‍ സന്തോഷം തോന്നുന്നു. വെട്രിമാരന്‍-ധനുഷ് കൂട്ടുകെട്ട് ദേശീയതലത്തില്‍പ്പോലും ശ്രദ്ധനേടിയതാണ്. അവര്‍ക്കൊപ്പം ശക്തമായൊരു പ്രമേയത്തില്‍ ശ്രദ്ധേയമായൊരു വേഷം ചെയ്യാന്‍കഴിഞ്ഞു എന്നത് ഭാഗ്യമാണ്.
കഥാപാത്രത്തിന് സ്വന്തം ശബ്ദംതന്നെ നല്‍കണമെന്നത് വലിയ ആഗ്രഹമായിരുന്നു. തമിഴ് എനിക്ക് ഒരുപരിധിവരെ അറിയാം. കാരണം, ഞാന്‍ ജനിച്ചതും പത്തുവയസ്സുവരെ വളര്‍ന്നതും തമിഴ്നാട്ടിലായിരുന്നു. ആദ്യം പഠിച്ച ഭാഷ തമിഴായിരുന്നു. കുട്ടിക്കാലത്തെ സുഹൃത്തുക്കളും അയല്‍പക്കക്കാരുമെല്ലാം തമിഴ് സംസാരിക്കുന്നവരായിരുന്നു. അന്ന് തേഡ് ലാംഗ്വേജായാണ് മലയാളം പഠിച്ചത്. എന്നാല്‍, അതുവരെ കേട്ടിരുന്ന തമിഴില്‍നിന്ന് വ്യത്യാസമുള്ള പ്രയോഗങ്ങളും വാക്കുകളുമെല്ലാമടങ്ങിയ തിരുനെല്‍വേലിയിലെ പ്രാദേശിക സ്ലാങ്ങായിരുന്നു കഥാപാത്രത്തിനാവശ്യം. അവിടത്തെ നാട്ടുതനിമയില്‍, ഭംഗിയില്‍ ഒഴുക്കോടെ സംസാരിക്കുകയെന്നത് വലിയ വെല്ലുവിളിയായിരുന്നു. സല്ലാപത്തിനുശേഷമുള്ള സിനിമകളിലെല്ലാം എന്റെ കഥാപാത്രങ്ങള്‍ക്ക് ഞാന്‍തന്നെയാണ് ശബ്ദം നല്‍കുന്നത്. എങ്കിലും അസുരനിലെ സംഭാഷണം മോശമായാല്‍ അത് കഥാപാത്രത്തെ കൊല്ലുന്നതുപോലെയാകുമെന്ന് എനിക്കറിയാമായിരുന്നു.
ഡബ്ബുചെയ്യാന്‍ കഴിയില്ലെന്നോര്‍ത്ത് വിഷമിച്ചിരിക്കുമ്പോഴാണ് ശ്രമിച്ചുനോക്കൂ എന്ന് വെട്രിമാരന്‍സാര്‍ പറയുന്നത്. അഭിനയിക്കുന്ന വ്യക്തിയുടെ രൂപത്തിനും ഇടപെടലുകള്‍ക്കും അവരുടെ ശബ്ദംതന്നെയാണ് ഏറ്റവും അനുയോജ്യമെന്ന് വിശ്വസിക്കുന്നയാളായിരുന്നു അദ്ദേഹം. തമിഴ് ഭാഷയിലുള്ള ഡബ്ബിങ് തുടക്കത്തില്‍ വിജയമായില്ലെങ്കിലും പാസ്മാര്‍ക്ക് നല്‍കാമെന്നായിരുന്നു സംവിധായകന്റെ പക്ഷം. ആറുദിവസമെടുത്താണ് ഡബ്ബിങ് പൂര്‍ത്തിയാക്കുന്നത്. തിരുനെല്‍വേലിഭാഷയും അവിടത്തെ പ്രയോഗങ്ങളും കൃത്യമായി അറിയുന്ന സുരേഷ്‌കണ്ണന്‍സാറിന്റെ സഹായം വലുതായിരുന്നു. ഞാന്‍ തെറ്റുകള്‍ വരുത്തിക്കൊണ്ടിരുന്നു. അദ്ദേഹത്തിന്റെ ക്ഷമയ്ക്കുമുന്നില്‍ ഞാന്‍ കൈകൂപ്പുന്നുവെന്നും മഞ്ജു പറയുന്നു.
manju warrier talks about film asuran
