Malayalam
മടങ്ങി വന്നപ്പോഴാണ് ഞാനാ സത്യം മനസിലാക്കിയത് – പൂർണിമ ഇന്ദ്രജിത്ത്
മടങ്ങി വന്നപ്പോഴാണ് ഞാനാ സത്യം മനസിലാക്കിയത് – പൂർണിമ ഇന്ദ്രജിത്ത്
By
നീണ്ട പാതിനേഴു വർഷത്തെ ഇടവേളയ്ക്കു ശേഷമാണു പൂർണിമ ഇന്ദ്രജിത്ത് സിനിമയിലേക്ക് തിരികെയെത്തുന്നത്. വസ്ത്രാലങ്കാരവും അവതരികയുമൊക്കെയായി അവർ പക്ഷെ വെള്ളിത്തിരയിൽ സജീവമായിരുന്നു. എന്നാൽ മടങ്ങി വരവിൽ ചിലതക്കെ മാറിയതായി തിരിച്ചറിഞ്ഞിരിക്കുകയാണ് പൂർണിമ.
തിരിച്ചുവരവിലും പ്രേക്ഷകരില്‍ നിന്ന് കിട്ടുന്ന സ്നേഹം വലിയൊരു ഊര്‍ജം തന്നെയാണ്. ഇടവേള കഴിഞ്ഞ് മടങ്ങിയെത്തി എന്നതിനേക്കാള്‍ നല്ലൊരു കഥാപാത്രം ചെയ്യാനായി എന്നതിലാണ് ഞാന്‍ കൂടുതല്‍ സന്തോഷിക്കുന്നത്. സമൂഹത്തില്‍ എടുത്തുപറയേണ്ട, നമുക്കിടയില്‍ തന്നെ ജീവിക്കുന്ന ഒരുപാട് വ്യക്തികളുണ്ട്. അവരെ സമൂഹം ആദരിക്കുമ്ബോള്‍ അതിന്റെ ഭാഗമാകാന്‍ കഴിയുക എന്നത് തന്നെ എത്രയോ വലിയ കാര്യമാണ്. പൂര്‍ണിമ എന്ന വ്യക്തിയേക്കാള്‍ പ്രേക്ഷകര്‍ നെഞ്ചിലേറ്റിയത് സ്മൃതി ഭാസ്കര്‍ എന്ന കഥാപാത്രത്തെയാണ്.
നിപാ ബാധിതസമയത്ത് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച നാലു മെഡിക്കല്‍ ഉദ്യോഗസ്ഥരില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് രൂപപ്പെടുത്തിയ കഥാപാത്രമാണ് സ്മൃതി ഭാസ്കറിന്റേത്. ചിത്രത്തില്‍ ഞാനെത്തുന്നത് ഹെല്‍ത്ത് സര്‍വീസ് ഡയറക്ടര്‍ ആയാണ്. യഥാര്‍ത്ഥ ജീവിതത്തിലെ നായകന്മാരെയാണ് വൈറസ് പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. നിപ ബാധിച്ച സമയത്ത് ഇവരോരുത്തരും എന്തൊക്കെ ചെയ്തുവെന്ന് കൃത്യമായി മനസിലാക്കിയിരുന്നു. അത് സ്മൃതി ഭാസ്കറിനെ അവതരിപ്പിക്കാന്‍ ഒരുപാട് സഹായിച്ചിട്ടുണ്ട്. പിന്നെ ആ സിനിമയുടെ മൂല്യം എല്ലാവര്ക്കും അറിയാവുന്നതാണ്. പ്രത്യേകിച്ച് ഒരു പരിചയപ്പെടുത്തല്‍ വേണ്ട. ഈ സിനിമയെയും കഥാപാത്രത്തെയും ഞാനൊരു അംഗീകാരമായിട്ടാണ് കാണുന്നത്. ആഷിഖ് എന്നെ വ്യക്തിയെ നന്നായറിയാം. ആഷിഖ് എന്ന സംവിധായകനെയും ഇഷ്ടമാണ്. ഇങ്ങനെയൊരു കഥാപാത്രമുണ്ടെന്ന് പറഞ്ഞപ്പോള്‍ അതുവേണ്ടെന്ന് വയ്ക്കാന്‍ കഴിയുമായിരുന്നില്ല. തിരിച്ചുവരവില്‍ സമകാലിക പ്രസക്തിയുള്ള, അതിജീവനത്തിന്റെ കഥ പറഞ്ഞ ഒരു സിനിമയുടെ ഭാഗമാക്കുക എന്നത് വ്യക്തി എന്ന നിലയിലും ആക്ടര്‍ എന്ന നിലയിലും വലിയൊരു ഭാഗ്യമായിരുന്നു.
പതിനേഴ് വര്‍ഷങ്ങള്‍ വലിയൊരു ഇടവേളയാണെന്ന് ഞാന്‍ മനസിലാക്കിയത് സത്യത്തില്‍ വീണ്ടും കാമറയ്ക്ക് മുന്നിലെത്തിയപ്പോഴാണ്. വീട്ടിലെല്ലാവരും സിനിമയില്‍ തന്നെയാണ്. ഞങ്ങളുടെ ബ്രെഡ് ആന്‍ഡ് ബട്ടര്‍ സിനിമയാണ്. അതുകൊണ്ട് സിനിമയുടെ എല്ലാം അറിയുന്നുണ്ടായിരുന്നു. പക്ഷേ തിരിച്ചുവന്നപ്പോഴാണ് സിനിമ ഇത്രയേറെ മാറിപ്പോയെന്ന് മനസിലായത്, സിനിമ മാത്രമല്ല, നമ്മളെല്ലാവരും മാറി. അത് പ്രകടമായ മാറ്റം തന്നെയാണ്. ഞാനും പ്രേക്ഷകനെ പോലെ കൗതുകത്തോടെയാണ് അതിനെ കാണുന്നത്. മലയാള സിനിമയുടെ ഏറ്റവും നല്ല കാലഘട്ടത്തിലൂടെയാണ് നമ്മള് പൊയ്ക്കൊണ്ടിരിക്കുന്നത്. കാമറയ്ക്ക് മുന്നിലും പിന്നിലുമെല്ലാം ശക്തമായ മാറ്റങ്ങളുണ്ടായിട്ടുണ്ട്. അത് വീണ്ടും അനുഭവിക്കുമ്ബോഴാണ് ആ മാറ്റം കൃത്യമായി മനസിലാവുക. ആകെ ഒരു വര്‍ഷമേ ഞാന്‍ സിനിമയിലുണ്ടായിരുന്നുള്ളൂ. പക്ഷേ മാറി നിന്നപ്പോഴും ഒരു ദിവസം തിരിച്ചുവരും എന്നെനിക്ക് ഉറപ്പായിരുന്നു. പക്ഷേ എപ്പോള്‍ എങ്ങനെ ഏത് റോള്‍ എന്നതില്‍ ഒരു തീരുമാനമില്ലായിരുന്നു. ഇപ്പോഴാണതിന്റെ സമയമായത്.
രാജീവ് രവിയുടെ ’തുറമുഖം” എന്ന ചിത്രമാണ് ആദ്യം ചെയ്യാമെന്ന് സമ്മതിച്ചത്. രാജീവ് കഥ പറഞ്ഞപ്പോള്‍ ആ വേഷം എനിക്ക് ചലഞ്ചിംഗായി തോന്നിയത് കൊണ്ടാണ് സമ്മതം അറിയിച്ചത്. എന്നേക്കാള്‍ ഏറെ ഉയരത്തിലുള്ള ഒരു കഥാപാത്രമാണ്. എന്നിട്ടും എനിക്ക് നോ പറയാന്‍ സാധിച്ചില്ല. ആ സമയത്തു തന്നെയായിരുന്നു ആഷിഖിന്റെ വിളി വന്നത്. എന്റെ കഥാപാത്രം ഏതാണെന്ന് ചോദിക്കുക പോലും ചെയ്യാതെ വൈറസ് ചെയ്യാമെന്ന് സമ്മതിച്ചു. ഒരുപക്ഷേ ആ സിനിമ ഒഴിവാക്കിയിരുന്നെങ്കില്‍ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്ന് അതാകുമായിരുന്നു. വേഷം എത്ര ചെറുതാണെങ്കിലും ആ സിനിമയുടെ ഭാഗമാവുക എന്നതായിരുന്നു എനിക്ക് പ്രധാനം. തുറമുഖവും അങ്ങനെ തന്നെയാണ്. ഏറെ പ്രത്യേകതകളുള്ള ഒരു സിനിമയാണതും.
തുറമുഖത്തിന്റെ ഷൂട്ട് കുറച്ച് കഴിഞ്ഞേയുണ്ടാകൂവെന്ന് ആദ്യമേ പറഞ്ഞിരുന്നതുകൊണ്ട് രണ്ടു കഥാപാത്രങ്ങളെ കുറിച്ചും പഠിക്കാന്‍ നല്ല സമയം കിട്ടി. വ്യക്തിപരമായി രണ്ടും എനിക്ക് ഹൃദയത്തോട് ചേര്‍ക്കാന്‍ ഇഷ്ടമുള്ളവയാണ്. അതുപോലെ എന്നെ കംഫര്‍ട്ടബിള്‍ ആക്കാന്‍ ആഷിഖ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എന്തൊക്കെ പറഞ്ഞാലും ഇത്രയും വര്‍ഷത്തെ ഇടവേള സ്വാഭാവികമായിട്ടും ഒരു ഉത്കണ്ഠയുണ്ടാക്കും. അതിനെ ഇല്ലാതാക്കാന്‍ അവര്‍ക്ക് കഴിഞ്ഞു.
തിരിച്ചുവരവില്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കേണ്ടി വന്ന ചോദ്യം ഇന്ദ്രജിത്തും പൂര്‍ണിമയും ഒരുമിച്ചുള്ള ചിത്രമാണല്ലോ വരുന്നത് എന്നതാണ്. ഇന്ദ്രനും ഞാനും തമ്മില്‍ ഒന്നിച്ചുള്ള ഒരു സീന്‍ പോലുമില്ല. ഞാനേറെ ബഹുമാനിക്കുന്ന, ഇഷ്ടപ്പെടുന്ന നടനാണ് ഇന്ദ്രജിത്ത്. മടങ്ങി വരുമ്ബോള്‍ സ്ക്രീന്‍ സ്പെയ്സ് ഷെയര്‍ ചെയ്യണമെന്ന് ആഗ്രഹിച്ചിരുന്ന ഒരു നടനാണ് അദ്ദേഹം. അദ്ദേഹത്തിന് സിനിമയോടുള്ള കാഴ്ചപ്പാടും ഓരോ കഥാപാത്രമാകാനെടുക്കുന്ന എഫര്‍ട്ടും എത്രത്തോളമുണ്ടെന്ന് കാലാകാലങ്ങളായി കാണുന്നൊരാളാണ് ഞാന്‍. ആ എനര്‍ജി എത്രത്തോളമുണ്ടെന്നും എനിക്കറിയാം. ഒരു ആക്ടര്‍ എന്ന നിലയില്‍ അങ്ങനെയൊരു ആഗ്രഹമുണ്ട്. ഭാര്യയും ഭര്‍ത്താവും എന്ന ബന്ധം അല്ല, ആ കഥാപാത്രം ചെയ്യാന്‍ ഏറ്റവുമനുയോജ്യമായ അഭിനേതാക്കള്‍ എന്ന രീതിയില്‍ കാണാനാണിഷ്ടം. പിന്നെ, ഞങ്ങള്‍ ഒരുമിച്ച് അഭിനയിക്കുന്നതിലല്ലല്ലോ പ്രസക്തി. രണ്ടു അഭിനേതാക്കള്‍ അവരുടെ ജോലി ഭംഗിയായി ചെയ്യുന്നതിലല്ലേ കാര്യം. സംവിധായകന് പറയുന്നതു പോലെ ചെയ്യുകയെന്നതാണ് അവിടെ വലുത്.
സിനിമ ചെയ്തിരുന്ന സമയത്തും ഞാന്‍ ഓടി നടന്ന് സിനിമ ചെയ്തിരുന്ന ആളല്ല. എനിക്ക് കുറച്ച് സമയമെടുത്തേ അഭിനയിക്കാന്‍ കഴിയൂ. സ്ക്രീനില്‍ പെര്‍ഫോം ചെയ്യുന്ന വേഷം പ്രേക്ഷകരുടെ മനസിലുണ്ടാകണമെങ്കില് അത്ര നന്നായി നമ്മള് ആ കഥാപാത്രത്തെ അവതരിപ്പിക്കണം. അതിന് അത്രത്തോളം കഠിനാദ്ധ്വാനവും വേണം. റിയലിസ്റ്റിക് സിനിമകള്‍ മാത്രമേ ചെയ്യൂവെന്ന് എനിക്ക് നിര്‍ബന്ധമില്ല. പ്രേക്ഷകരെ ഒരിക്കലും നമുക്ക് ജഡ്ജ് ചെയ്യാന്‍ പറ്റില്ല. അവര്‍ക്ക് എല്ലാത്തരം സിനിമകളെയും ഇഷ്ടമാണ്. ഒരു ആക്ടര്‍ എന്ന നിലയില്‍ ഒരു പരിധിയും പരിമിതിയും പാടില്ല എന്ന് വിശ്വസിക്കുന്ന ആള് കൂടിയാണ് ഞാന്‍. കിട്ടുന്ന കഥാപാത്രം മികച്ചതാണെങ്കില്‍ അത്രയും സന്തോഷം.
poornima indrajith about present film industry
