News
ബോക്സ് ഓഫീസില്‍ വിജയക്കുതിപ്പുമായി ‘പൊന്നിയിന്‍ സെല്വന്’; ഇരുന്നൂറ് കോടി ക്ലബ്ബില്‍ ഇടം നേടി ചിത്രം
ബോക്സ് ഓഫീസില്‍ വിജയക്കുതിപ്പുമായി ‘പൊന്നിയിന്‍ സെല്വന്’; ഇരുന്നൂറ് കോടി ക്ലബ്ബില്‍ ഇടം നേടി ചിത്രം

ബോക്സ് ഓഫീസില്‍ വിജയക്കുതിപ്പുമായി മണി രത്നം ചിത്രം ‘പൊന്നിയിന്‍ സെല്വന്’. ചിത്രം ഇരുന്നൂറ് കോടി ക്ലബ്ബില്‍ ഇടം നേടി. റിലീസ് ചെയ്ത് മൂന്ന് ദിവസങ്ങള്‍ പിന്നിടുമ്പോള്‍ 202.87 കോടിയാണ് ചിത്രത്തിന്റെ ആഗോള കളക്ഷന്‍.തമിഴ് നാട്ടില്‍ നിന്നും 69.71 കോടിയാണ് സിനിമ ഇത് വരെ നേടിയത്.
ഇന്നലെ മാത്രം 64 കോടിയാണ് പൊന്നിയിന്‍ സെല്വന് കളക്ട് ചെയ്തിട്ടുള്ളത്. മൂന്ന് ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ കൂടുതല്‍ കളക്ഷന്‍ നേടിയ തമിഴ് സിനിമകളുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്താണ് പൊന്നിയിന്‍ സെല്വനുള്ളത്. രണ്ടാമത്തെ ചിത്രം ‘വിക്രം’ ആണ്.
മികച്ച ഓപ്പണിങ് ആയിരുന്നു സിനിമയ്ക്ക് ആദ്യദിനം ലഭിച്ചത്. 78. 29 കോടിയായിരുന്നു സിനിമയുടെ ആദ്യ ദിന കളക്ഷന്‍. രണ്ടാം ദിനം 60.16 കോടിയും ചിത്രം നേടിയിരുന്നു.കേരളത്തിലും ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ആദ്യ ദിനത്തില്‍ 3.70 കോടി നേടിയ ചിത്രം രണ്ടാം ദിനത്തില്‍ മൂന്ന് കോടിയിലധികം കളക്ഷന്‍ സ്വന്തമാക്കി. ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിനാണ്.
പ്രശസ്തനായ തെന്നിന്ത്യന്‍ ഗിറ്റാറിസ്റ്റ് സ്റ്റീവ് വാട്സ് അന്തരിച്ചു. വാരണം ആയിരം എന്ന ചിത്രത്തിലെ നെഞ്ചുക്കുള്‍ പെയ്തിടും എന്ന ഹിറ്റ് ഗാനത്തിന്റെ ഗിറ്റാറിസ്റ്റ്...
ബോളിവുഡ് സംവിധായകന് പ്രദീപ് സര്‍ക്കാര്‍ അന്തരിച്ചു. പുലര്‍ച്ചെ 3.30ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 68 വയസ് ആയിരുന്നു. മരണകാരണം...
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരദമ്പതിമാരാണ് സൂര്യയും ജ്യോതികയും. ഇവരുടേതായി പുറത്തത്തൊറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറാറുണ്ട്. ചെന്നൈയില്‍ നിന്ന് സൂര്യ...
മലയാളത്തിന്റെ പ്രിയപ്പെട്ട ഗായികമാരില്‍ ഒരാളാണ് രഞ്ജിനി ജോസ്. സോഷ്യൽ മീഡിയയിൽ സജീവമായ രഞ്ജിനി ജോസിന്റെ ഒരു പോസ്റ്റ് ശ്രദ്ധ നേടുന്നു. ഗായകൻ...
നടന് അജിത്തിന്റെ പിതാവ് പി. സുബ്രഹ്മണ്യന് അന്തരിച്ചു. 84 വയസായിരുന്നു. പക്ഷാഘാതത്തെ തുടര്‍ന്ന് കുറച്ച് കാലങ്ങളായി ആരോഗ്യസ്ഥിതി മോശമായിരുന്നുവെന്നാണ് പുറത്ത് വരുന്ന...