News
‘പൊന്നിയിന്‍ സെല്വന്’2 വരുന്നു…, റിലീസ് തീയതി പ്രഖ്യാപിച്ച് ലൈക്ക പ്രൊഡക്ഷന്‍സ്
‘പൊന്നിയിന്‍ സെല്വന്’2 വരുന്നു…, റിലീസ് തീയതി പ്രഖ്യാപിച്ച് ലൈക്ക പ്രൊഡക്ഷന്‍സ്
ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മണിരത്നത്തിന്റെ സംവിധാനത്തില്‍ പുറത്തെത്തിയ ചിത്രമായിരുന്നു ‘പൊന്നിയിന്‍ സെല്വന്’. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ഇപ്പോഴിതാ ആരാധകര്‍ക്ക് സന്തോഷ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്.
പുതിയ ടീസര്‍ പങ്കുവെച്ചുകൊണ്ടാണ് സിനിമയുടെ റിലീസ് തിയതി അറിയിച്ചിരിക്കുന്നത്. 2023 ഏപ്രില്‍ 28 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. ലൈക്ക പ്രൊഡക്ഷന്‍സാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. പുതിയ ടീസറില്‍ ആദിത്യ കരികാലന് (വിക്രം), അരുള്‍മൊഴി വര്മ്മന് (ജയം രവി), വന്തിയദേവന്‍ (കാര്‍ത്തി) എന്നിവരെ കാണാം.
ആദ്യ ഭാഗത്തിന്റെ എന്‍ഡ് ക്രെഡിറ്റ് സീനില്‍ ഊമൈ റാണിയുടെ മുഖം വെളിപ്പെടുത്തുന്നത് മുന്നോട്ടുള്ള കഥയ്ക്ക് ആകാംക്ഷ നല്‍കുന്നതാണ്. കൂടാതെ നന്ദിനിയെ കുറിച്ചുള്ള അറിയാ കഥകളും വെളിപ്പെടുത്തും.
രണ്ടാം ഭാഗത്തോടെ പൊന്നിയിന്‍ സെല്‍വന്റെ കഥ അവസാനിക്കും. ഏകദേശം 70 വര്‍ഷം മുമ്പ് എഴുതിയ കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ നോവല്‍ പരമ്പരയെ അടിസ്ഥാനമാക്കി, പൊന്നിയിന്‍ സെല്വന് രാജരാജ ചോളന്റെയും കിരീടാവകാശിയുടെയും സാങ്കല്‍പ്പിക കഥ പറയുന്നതാണ്.
